Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 107

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2014, 07:00 pm IST
inSamskriti

168. രഘുവംശസമുദ്ഭവഃ – രഘുവിന്റെ വംശത്തില്‍ പിറന്നവന്‍. സൂര്യവംശത്തിലെ ഏറ്റവും പ്രസിദ്ധനായ രാജാവായിരുന്നു രഘു. ദിലീപന്റെ മകനായി രഘുവിന്റെ കീര്‍ത്തികൊണ്ട്‌ ആ വംശത്തിന്‌ രഘുവംശം എന്നു പേരുണ്ടായി. രഘുവിന്റെ പരമ്പരയില്‍പ്പെട്ടവരില്‍ പ്രധാനിയായതുകൊണ്ട്‌ ശ്രീരാമനെ രാഘവന്‍ എന്നുപറയാറുണ്ട്‌. കാളിദാസന്‍ സൂര്യപ്രഭവമായ വംശത്തിന്റെ മാഹാത്മ്യം വര്‍ണിക്കുന്ന തന്റെ മഹാകാവ്യത്തിന്‌ രഘുവംശം എന്നാണ്‌ പേരുകൊടുത്തത്‌. രഘുവിന്റെ വംശത്തില്‍ പിറന്നത്‌ ഭഗവാനുപോലും മേന്മയാണ്‌.

169. അജപൗത്രഃ – അജന്റെ പൗത്രന്‍. രഘുവിന്റെ പുത്രനായിരുന്നു അജന്‍. അജന്റെ മകന്‍ ദശരഥന്‍. ദശരഥന്റെ മകനായി ജനിച്ച രാമനെ നാമം സ്തുതിക്കുന്നു.

170 ദാശരഥിഃ – ദശരഥന്റെ മകന്‍. അജമഹാരാജാവിന്റെ മകനാണ്‌ ദശരഥന്‍ എന്ന്‌ മുന്‍നാമത്തിന്റെ വ്യഖ്യാനത്തില്‍ പറഞ്ഞു. ദശരഥന്‍ പുത്രകാമേഷ്ടി നടത്തി സന്താനങ്ങളെ നേടിയതും മുന്‍പ്‌ പറഞ്ഞിരുന്നു.

171. ശത്രുഘ്ന ഭരതാഗ്രജഃ – ശത്രുഘ്നന്റെയും ഭരതന്റെയും ജ്യേഷ്ഠന്‍. ദശരഥ മഹാരാജാവ്‌ നടത്തിയ പുത്രകാമേഷ്ടി യാഗത്തിലുണ്ടായ പായസം സേവിച്ച്‌ ദശരഥന്റെ മൂന്നു പത്നിമാരും ഗര്‍ഭം ധരിച്ചു. കൗസല്യാദേവിക്ക്‌ രാമനും കൈകേയിക്ക്‌ ഭരതനും സുമിത്രയ്‌ക്ക്‌ ലക്ഷ്മണന്‍, ശത്രുഘ്നന്‍ എന്ന്‌ രണ്ടു പുത്രന്മാരും ഉണ്ടായി. ഇവരില്‍ രാമനും ലക്ഷ്മണനും തമ്മില്‍ കൂടുതല്‍ അടുപ്പമുണ്ടായി. അതുപോലെ ഭരതനും ശത്രുഘ്നനും തമ്മിലും കൂടുതല്‍ ചോര്‍ച്ചയുണ്ടായി. ഈ നാമം രാമനെ ഭരതശത്രുഘ്നന്മാരുടെ ജ്യേഷ്ഠനായി സ്തുതിക്കുന്നു.

172. ലക്ഷ്മണപ്രിയഭ്രാതാ : ലക്ഷ്മണന്റെ പ്രിയപ്പെട്ട സഹോദരന്‍. ഭരതനും ശത്രുഘ്നനും തമ്മിലെന്നപോലെ രാമനും ലക്ഷ്മണനും തമ്മിലും ഇണപിരിയാത്ത ബന്ധമായിരുന്നു. ശ്രീരാമന്റെ ജീവിതകാലം മുഴുവന്‍ ലക്ഷ്മണന്‍ അനുചരനും ഒട്ടൊക്കെ രക്ഷകനുമായി രാമനെ അനുഗമിച്ചു. രാമന്‌ എല്ലാ അനുജന്മാരോടും സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു. അവര്‍ക്ക്‌ രാമനോടും സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു. ലക്ഷ്ണന്‌ രാമനോടുണ്ടായിരുന്ന പ്രിയം മറ്റാരോടും ഉണ്ടായിരുന്നില്ല.

173. സര്‍വലോകഹിതേരതഃ – എല്ലാ ലോകത്തിന്റെയും നന്മയില്‍ താത്പര്യമുള്ളവന്‍. ലോകത്തിന്റെ നന്മയ്‌ക്കാണല്ലോ ഭഗവാന്‍ രാമനായി അവതരിച്ചത്‌. ലോകത്തുള്ള അധര്‍മികളെ നശിപ്പിച്ച്‌ ധര്‍മം സ്ഥാപിക്കാനും ലോകഹിതത്തിന്‌ ഏവരും അനുഷ്ഠിക്കേണ്ട മര്യാദ സ്വജീവിതം കൊണ്ട്‌ ബോധ്യപ്പെടുത്താനും വേണ്ടി സുദീര്‍ഘമായ കാനനവാസവും ഭാര്യാപരിത്യാഗവും പ്രിയപ്പെട്ട അനുജന്റെ വേര്‍പാടും സഹിച്ച്‌ എല്ലാ മനുഷ്യര്‍ക്കും മാതൃകയായിത്തീര്‍ന്ന അവതാരപുരുഷനായിരുന്നു രാമന്‍.

ശ്ലോകം : 43 –

വസിഷ്ഠശിഷ്യഃ സര്‍വജ്ഞോ വിശ്വാമിത്രസഹായകഃ

താടകാമോക്ഷകാരീ ച അഹല്യാശാചമോചകഃ

174. വസിഷ്ഠശിഷ്യഃ – വസിഷ്ഠമഹര്‍ഷിയുടെ ശിഷ്യന്‍. സൂര്യവംശരാജാക്കന്മാരുടെ കുലഗുരുവാണ്‌ വസിഷ്ഠന്‍. ബ്രഹ്മാവിന്റെ പുത്രനായ ഈ ബ്രഹ്മര്‍ഷി രാജഗുരുവായി വര്‍ത്തിച്ചത്‌ ഭഗവാന്‍ മഹാവിഷ്ണു ദശരഥപുത്രനായി ജനിക്കുമെന്നറിവുള്ളതുകൊണ്ടാണ്‌. ദശരഥന്‌ പുത്രകാമേഷ്ടി നടത്താനുള്ള ഉപദേശം കൊടുത്തതും ശ്രീരാമനും അനുജന്മാര്‍ക്കും നാമകരണം നടത്തിയതും വസിഷ്ഠനാണ്‌. രാമന്‍ രാജാവായപ്പോഴും രാജഗുരു വസിഷ്ഠന്‍ തന്നെയായിരുന്നു.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.