ശ്രീനഗര്‍: ജമ്മു കശ്മീര്‍ ആരോഗ്യമന്ത്രി ശാബിര് ഖാന്ലൈംഗിക പീഡനക്കേസില്‍ കുടുങ്ങി രാജിവച്ചു. ലൈംഗിക പീഡനത്തിന് പൊലീസ് കേസെടുത്തതിനെ ത്തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത്. വനിതാ ഡോക്ടറുടെ പരാതിയെ തുടര്‍ന്നാണ് ജമ്മു കശ്മീര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
രജൗരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ ആണ് ശാബിര് ഖാന്. ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ കേന്ദ്രമന്ത്രി ഗുലാംനബി ആസാദ് സന്ദര്‍ശനം നടത്തിയ വേളയില്‍ അദ്ദേഹം പ്രഖ്യാപിച്ച കാര്യങ്ങളെ കുറിച്ച് വിവരം നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി തവണ മന്ത്രിയുടെ ഓഫീസ് സ്റ്റാഫില്‍നിന്ന് തനിക്കു ഫോണ്‍ വന്നു. ഇതേക്കുറിച്ച് ജനുവരി 28ന് ഡോക്ടര്‍ പരാതി നല്‍കാനായി സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഒാഫീസില്‍ എത്തിയപ്പോള്‍ 15 ഓളം പേര് അവിടെയുണ്ടായിരുന്നു. എന്നാല്‍, തന്നോട് മാത്രമായി ഒരു ചെറിയ കാബിനില്‍ പോയി കാത്തു നില്ക്കാന് ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ച ഡോക്ടറെ കാത്തുനില്ക്കാന് മന്ത്രി നിര്‍ബന്ധിക്കുകയായിരുന്നു.
കാബിനില്‍ എത്തിയ മന്ത്രി വളരെ മോശം രീതിയില്‍ പെരുമാറിയെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. കേന്ദ്രമന്ത്രി ആസാദ് ആശുപത്രിയില്‍ പരിശോധനക്കായി സന്ദര്‍ശനം നടത്തിയപ്പോള്‍ അദ്ദേഹത്തോടൊപ്പം ശബീര്ഖാനും അനുഗമിച്ചിരുന്നതായും എന്നിട്ടും വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ശല്യം ചെയ്യുകയായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. ഇതിനു പുറമെ, ഖാന് താമസിക്കുന്ന സര്‍ക്യൂട്ട് ഹൗസില്‍ വെച്ച് സ്വകാര്യമായ കൂടിക്കാഴ്ച നടത്തണമെന്ന് തന്നോട് ആവശ്യപ്പെട്ടുവെന്നും അവര്‍ പറഞ്ഞു. സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്ന ജാമ്യമില്ലാത്ത വകുപ്പു പ്രകാരമാണ് മന്ത്രിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. മന്ത്രിയെ ഉടന്‍ അസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: