Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 106

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2014, 06:40 pm IST
inSamskriti

165. വരുണാല്ലബ്ധകേരളഃ – വരുണനില്‍ നിന്നും കേരളം നേടിയവന്‍. പരശുരാമന്‍ മഹേന്ദ്രപര്‍വതത്തില്‍ തപസ്സുചെയ്യുന്ന കാലത്ത്‌ ഗോകര്‍ണം വരെയുള്ള പുണ്യഭൂമി സമുദ്രം മുക്കക്കളഞ്ഞതായി താപസന്മാര്‍ അദ്ദേഹത്തെ അറിയിച്ചു. സമുദ്രത്തില്‍ നിന്ന്‌ കേരളത്തെ ഉദ്ധരിക്കണമെന്ന്‌ അവര്‍ അഭ്യര്‍ഥിച്ചു.
ധ്യാനിച്ചയുടന്‍ വൈഷ്ണവധനുസ്സ്‌ ഭഗവാന്റെ കൈയിലെത്തി. അതില്‍ ആഗ്നേയാ സ്ത്രം തൊടുത്തപ്പോള്‍ വരുണന്‍ ഭയചകിതനായി. സ്രുവം എറിഞ്ഞ്‌ കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെയുള്ള ഭൂമി സമുദ്രത്തില്‍ നിന്ന്‌ ഭഗവാന്‍ വീണ്ടെടുത്തു. (കേരളത്തെ വീണ്ടെടുത്ത കഥ ഭാഗവതത്തിലില്ല. കേരളത്തില്‍ പ്രചാരത്തിലുള്ള ഐതിഹ്യം പരശുരാമന്‍ മഴുവെറിഞ്ഞ്‌ കേരളം വീണ്ടെടുത്തു എന്നാണ്‌. 156 മുതല്‍ 165 വരെയുള്ള നാമങ്ങള്‍ പരശുരാമാവതാരവുമായി ബന്ധപ്പെട്ടവയാണ്‌. നാരായണീയം 36-ാ‍ം ദശകം വായിക്കുക.)

166. കൗസല്യാതനയഃ കൗസല്യയുടെ പുത്രന്‍. രാവണനിഗ്രഹത്തിനായി ദേവന്മാര്‍ വൈകുണ്ഠത്തിലെത്തി വിഷ്ണുഭഗവാനോടപേക്ഷിച്ചു. ഭഗവാന്‍ മനുഷ്യനായി അവതരിച്ച്‌ രാവണനെ നിഗ്രഹിക്കാമെന്ന്‌ സമ്മതിച്ചു. അക്കാലത്ത്‌ കോസലരാജാവായ ദശരഥന്‍ സന്താനലാഭത്തിനായി ഋഷ്യശൃംഗന്‍ എന്ന മഹര്‍ഷിയെ കൊണ്ട്‌ പുത്രകാമേഷ്ടി എന്ന യാഗം നടത്തിച്ചു. യാഗത്തില്‍നിന്നുണ്ടായ ദിവ്യമായ പായസം സേവിച്ച്‌ ദശരഥന്റെ മൂന്നുപത്നിമാരും ഗര്‍ഭം ധരിച്ചു. അവരില്‍ മൂത്തവളും ദശരഥന്റെ പട്ടമഹിഷിയുമായ കൗസല്യാദേവിയുടെ പുത്രനായി മഹാവിഷ്ണു അവതരിച്ചു.

നാമം: 167 – രാമഃ – കൗസല്യയുടെ മകനായി അവതരിച്ച വിഷ്ണുഭഗവാന്‌ ‘രാമന്‍’ എന്നാണ്‌ പേരുണ്ടായത്‌. ജമദഗ്നി മഹര്‍ഷിയുടെ മകനായി അവതരിച്ചപ്പോഴും പേര്‌ രാമന്‍ എന്നുതന്നെ ആയിരുന്നു. ദ്വാപര യുഗത്തില്‍ ശ്രീകൃഷ്ണനോടൊപ്പം പൂരക ശക്തിയായി അവതരിച്ചപ്പോഴും പേര്‌ രാമന്‍ എന്നു തന്നെയായിരുന്നു. ജമദഗ്നി പുത്രനെ പരശുരാമനെന്നും ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനെ ബലരാമനെന്നും വേര്‍തിരിച്ചു പറയാറുണ്ട്‌. രാമായണങ്ങള്‍ പലതുള്ളവയിലും രാമകഥയുടെ അസംഖ്യം രൂപഭേദങ്ങളിലും ‘രാമഃ’ എന്നോ ‘രാമന്‍’ എന്നോ പറഞ്ഞാല്‍ ദശരഥപുത്രനായ രാമനെ മാത്രമേ ഓര്‍ക്കൂ. ‘രാമഃ’ എന്ന പദത്തിന്‌ രമിപ്പിക്കുന്നവന്‍, സന്തോഷിപ്പിക്കുന്നവന്‍ എന്ന്‌ സാമാന്യമായി അര്‍ഥം പറയാം. “രമയതി ഇതി രാമഃ’ എന്നു നി ഷ്പത്തി. ലോകത്തെ ആനന്ദിപ്പിക്കുന്നവന്‍ എന്നും യോഗികള്‍ക്ക്‌ ആനന്ദം നല്‍കുന്ന ജ്ഞാനസ്വരൂപനെന്നും ചില ആചാര്യന്മാര്‍ ഈ പദത്തെ നിര്‍വചിക്കുന്നു. രമാ ദേവിയോടൊപ്പം രമിക്കുന്നവനെന്നും രമയുടെ രമണസ്ഥാനമെന്നും മറ്റുചിലര്‍. അഭിരാമമായ ശരീരസൗന്ദര്യം കണ്ട്‌ രാമനെന്ന്‌ പേരുകൊടുത്തു എന്ന്‌ കാളിദാസന്‍. ‘രാ’ എന്ന ശബ്ദം വിശ്വത്തെയും ‘മ’ എന്ന ശബ്ദം ഈശ്വരനെയും കുറിക്കുന്നുവെന്നും എല്ലാ വിശ്വങ്ങള്‍ക്കും ഈശ്വരന്‍ രാമന്‍ എന്നുകീര്‍ത്തിക്കപ്പെടുന്നുവെന്നും ബ്രഹ്മവൈവര്‍ത്തകപുരാണം രാമശബ്ദത്തെ നിര്‍വചിക്കുന്നു. തന്ത്രശാസ്ത്രം രാമശബ്ദത്തിന്‌ നല്‍കുന്ന നിര്‍വചനം ഉള്‍ക്കൊള്ളണമെങ്കില്‍ കുറേയേറെ കാര്യങ്ങള്‍ അറിയണം. അതിന്‌ തുനിയുന്നില്ല. ‘രാ, മ’ എന്നീ മന്ത്രാക്ഷരങ്ങളുടെ തുടര്‍ച്ചയായ ജപം കൊണ്ട്‌ പാമരനായ കാട്ടാളന്‍ വാല്മീകി മഹര്‍ഷിയും ആദികവിയുമായി വളര്‍ന്നത്‌ രാമ ശബ്ദത്തിന്റെ മന്ത്രഘടന കൊണ്ടാണ്‌.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.