Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഇന്റഗ്രേറ്റഡ് ഫിനാന്‍സിനെ പാപ്പരായി പ്രഖ്യാപിച്ചു കോടികള്‍ നഷ്ടമായവര്‍ പെരുവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2014, 10:11 pm IST
in Kottayam

കോട്ടയം:സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് 200 കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഇന്റഗ്രേറ്റഡ് ഫിനാന്‍സ് കമ്പനിയെ മദ്രാസ് ഹൈക്കോടതി പാപ്പരായി പ്രഖ്യാപിച്ചു. ആറുമാസം മുന്‍പ് വന്ന കോടതിവിധി നിക്ഷേപകര്‍ അറിഞ്ഞത് അടുത്തിടെ മാത്രം. ഇതോടെ കോടികള്‍ കമ്പനിയില്‍ നിക്ഷേപിച്ചവര്‍ പെരുവഴിയിലായി.

ചെന്നൈ ആസ്ഥാനമായ കമ്പനി സ്ഥിരനിക്ഷേപമായും ഷെയറുകളായും 200 കോടിയോളം രൂപയാണ് സമാഹരിച്ചത്. കോട്ടയം സ്വദേശി ജോര്‍ജ് കുരുവിളയുടെ ഉടമസ്ഥതയിലായിരുന്ന സ്ഥാപനം 2005 ഓഗസ്റ്റിലാണ് പൂട്ടിയത്.

ഇതിനെതിരേ നിക്ഷേപകര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി അടക്കം വിവിധ കോടതികളുടെ പരിഗണനയിലായിരുന്നു. പണം നഷ്ടമായ തിരുവല്ല സ്വദേശി പത്തനംതിട്ട കണ്‍സ്യൂമര്‍ ഫോറത്തില്‍ കമ്പനിയുടമയ്‌ക്കെതിരെ ഹര്‍ജി നല്‍കിയിരുന്നു. കമ്പനി വക്കീല്‍ ഇതിന് സ്‌റ്റേ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിക്കൊപ്പം മദ്രാസ് ഹൈക്കോടതിയില്‍ നിന്നുള്ള ലിക്വിഡേഷന്‍ ഓര്‍ഡര്‍ (പാപ്പര്‍ പ്രഖ്യാപനം) കൂടി സമര്‍പ്പിച്ചു. ഇതു കണ്ടപ്പോഴാണ് കമ്പനിയെ പാപ്പരായി പ്രഖ്യാപിച്ചുവെന്ന വിവരം നിക്ഷേപകരില്‍ ചിലര്‍ മാത്രം അറിയുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 27 നാണ് ഇത് സംബന്ധിച്ച് വിധി വന്നത്.

നിക്ഷേപം പണമായി തിരികെ കൊടുക്കാതെ കമ്പനിയുടെ ഷെയര്‍ ആക്കി മാറ്റാന്‍ ശ്രമം നടന്നിരുന്നു. ഇത് സുപ്രീംകോടതി അനുവദിച്ചില്ല. ഇതേ തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് പാപ്പാരായെന്നുള്ള വിധി സമ്പാദിച്ച് സ്ഥാപനം പൂര്‍ണമായും അടച്ചു പൂട്ടിയത്. ഇനിയും ഈ കമ്പനിക്ക് എന്തെങ്കിലും ആസ്തിയുണ്ടോയെന്ന് പരിശോധിച്ച് അത് വിറ്റു കിട്ടുന്ന പണത്തില്‍ നിന്ന് ബാധ്യതകള്‍ എല്ലാം തീര്‍ക്കണമെന്ന് കോടതി ഉത്തരവിലുണ്ട്. ഇതിനായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ എ. നാഗരാജന്‍ എന്ന അഭിഭാഷകനെ ലിക്വിഡേറ്റര്‍ ആയും നിയമിച്ചു. പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളത്തിനാണ് ഇദ്ദേഹത്തിന്റെ നിയമനം. ഇതിനുള്ള പണവും കമ്പനിയുടെ ആസ്തികളില്‍ നിന്ന് വേണം കണ്ടെത്താന്‍. എല്ലാ നടപടിക്രമങ്ങളും ഹൈക്കോടതി നേരിട്ട് നിരീക്ഷിക്കും. ഈ സാഹചര്യത്തില്‍ കമ്പനിയുടെ ആസ്തികള്‍ എന്തെങ്കിലുമുണ്ടെങ്കില്‍, അത് വിറ്റു കിട്ടുന്ന പണം ഉപയോഗിച്ച് ബാധ്യത തീര്‍ത്തതിന് ശേഷം വല്ലതുമുണ്ടെങ്കില്‍ മാത്രമേ നിക്ഷേപകര്‍ക്ക് ലഭിക്കൂ. അങ്ങനെയൊന്നില്ലാത്ത സാഹചര്യത്തില്‍ മുഴുവന്‍ പണവും നിക്ഷേപകര്‍ക്ക് നഷ്ടമാകാനുള്ള സാധ്യതയാണ് കാണുന്നത്. ആയിരങ്ങള്‍ മുതല്‍ കോടികള്‍ വരെയാണ് മധ്യതിരുവിതാംകൂറില്‍ നിന്നുള്ളവര്‍ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നത്.

ഈ പണം ഉപയോഗിച്ച് ഉടമ ബിനാമിപ്പേരില്‍ തോട്ടങ്ങളും വസ്തുവകകളും സമ്പാദിച്ചിട്ടുണ്ടെന്നാണ് പണം നഷ്ടമായവര്‍ ആരോപിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഹിമന്ത തന്നെ നായകന്‍

Kerala

കൈനിറയെ സിനിമകള്‍, സഹോദരിമാർ ഡോക്ടർമാർ ആയപ്പോഴും സിനിമാ നടനാകാൻ ആഗ്രഹിച്ചു; സന്തോഷ് കെ നായര്‍ വിടവാങ്ങുമ്പോള്‍

Article

മമതയില്ലാതെ ജനം…

Editorial

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

Kerala

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം: സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും വാ​ദം കേ​ൾ​ക്കും

പുതിയ വാര്‍ത്തകള്‍

കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍

അവസാന തരി കനലും അണഞ്ഞു; ദേശീയ രാഷ്‌ട്രീയത്തില്‍ സിപിഎം അപ്രസക്തമാകുന്നു

ഗോപകുമാര്‍… തനി ചാത്തന്നൂരുകാരന്‍

യുഎഇയില്‍ വീണ്ടും മിസൈലാക്രമണം; എണ്ണ പ്ലാന്റില്‍ തീപിടുത്തം, മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു

മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ്ണം: ഉപഭോക്താക്കൾക്ക് ആശ്വാസം

വാഹനാപകടത്തിൽ പരുക്കേറ്റ നടൻ സന്തോഷ് നായർ അന്തരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്‌

ബിജെപി നേതാവ് സുവേന്ദു അധികാരി (നടുവില്‍)

ബംഗാളിൽ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സൂചന.

പിണറായിയെ പല റൗണ്ടിലും പിന്നിലാക്കിയ വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി; വീടിനും സുരക്ഷ ഏര്‍പ്പെടുത്തി

ആര്‍എസ്പിക്ക് പുതുജീവന്‍

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.