Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 103

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2014, 07:22 pm IST
inSamskriti

ശ്ലോകം : 39

ദ്വീപദമാത്രത്രൈലോക്യഃ ത്രിവിക്രമഃ ത്രയീതനുഃ

ജാമദന്യോ മഹാവീരഃ ശിവശിഷ്യഃ പ്രതാപവാന്‍

153. ദ്വിപദമാത്രത്രൈലോക്യഃ – രണ്ടുകാല്‍വയ്‌പുകള്‍ കൊണ്ട്‌ മൂന്നു ലോകങ്ങളെയും അളവന്നവന്‍. ഇവിടെ ത്രൈലോക്യം എന്ന പ്രയോഗം സമസ്തലോകങ്ങളെയും കുറിക്കുന്നു. ഭഗവാന്‍ ത്രിവിക്രമനായി വളര്‍ന്നപ്പോള്‍ ഒരു കാലടികൊണ്ട്‌ അധോലോകങ്ങളെയും അടുത്തകാലടികൊണ്ട്‌ മുകളിലുള്ള ലോകങ്ങളെയും അളന്നു.

154. ത്രിവിക്രമഃ – മൂന്നുതരത്തിലുള്ള വിക്രമങ്ങളുള്ളവന്‍. വിക്രമം എന്ന പദത്തിന്‌ അസാധാരണമായ കൃത്യം, പരാക്രമം, ശക്തിപ്രകടനം, ആക്രമണം, കീഴടക്കല്‍, കാല്‍വയ്‌പ്‌, കാലടി, ചുവട്‌ എന്നിങ്ങനെ പല അര്‍ഥങ്ങളുള്ളവയെല്ലാം ഗുരുവായൂരപ്പന്റെ ലീലകള്‍ക്ക്‌ ചേരുമെങ്കിലും മുന്‍നാമങ്ങള്‍ വാമനാവതാരവുമായി ബന്ധപ്പെട്ടവയായതുകൊണ്ട്‌ മൂന്നുലോകങ്ങളെയും മൂന്നു കാല്‍വയ്‌പുകള്‍ കൊണ്ടു കീഴടക്കിയവന്‍ എന്ന അര്‍ഥം മുഖ്യമായി സ്വീകരിക്കാം. സൃഷ്ടി, സ്ഥിതി, സംഹാരം എന്ന അര്‍ ഥം മുഖ്യമായി സ്വീകരിക്കാം. സൃഷ്ടി, സ്ഥിതി, സംഹാരം എന്ന മൂന്നു വിക്രമങ്ങള്‍ നിരന്തരമായി നടത്തുന്നതിനാലും ഭഗവാന്‍ ത്രിവിക്രമനാണ്‌. ഭഗവാന്റെ പാദവിന്യാസങ്ങളായി ഋക്‌, യജുസ്‌, സാമം എന്നീ വേദങ്ങളെ കണക്കാക്കി മൂന്നുവേദങ്ങളാകുന്ന പദങ്ങളുള്ളവനെന്നും വ്യാഖ്യാനിക്കുന്നു. ജാഗ്രത്‌, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകളെ ഭഗവാന്റെ മൂന്നുകാല്‍വയ്‌പുകളായും അതിന്‌ അതീതമായ തുരീയാവസ്ഥയെ ഭഗവാനായും വ്യാഖ്യാനിച്ചുകാണുന്നു. ഇച്ഛ, ജഞ്ഞാനം, ക്രിയ എന്നിവയെ ഭഗവാന്റെ വിക്രമങ്ങളായും അവയ്‌ക്ക്‌ അതീതമായ നിര്‍വികാരതയെ ഭഗവാന്റെ ബ്രഹ്മരൂപമായും വ്യാഖ്യാനിച്ചു കാണുന്നു. ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവയെ ഭഗവാന്റെ മൂന്നുപദചലനങ്ങളായും അവയ്‌ക്ക്‌ പ്രാപിക്കാനാകാത്ത കാലാതീത ചൈതന്യത്തെ ഭഗവാനായും വ്യാഖ്യാനിക്കാം. സത്വം, രജസ്സ്‌, തമസ്‌ എന്നിവയെ ഭഗവാന്റെ കാല്‍വയ്‌പുകളായും ഗുണങ്ങളില്ലാത്ത ബ്രഹ്മതത്ത്വത്തെ ഭഗവാനായും ചില ആചാര്യന്മാര്‍ വ്യാഖ്യാനിക്കുന്നു. ഇനിയും പല വ്യാഖ്യാനങ്ങളുള്ളവ വിസ്താരഭയത്താല്‍ ഒഴിവാക്കുന്നു.

155. ത്രയീതനുഃ – വേദം ശരീരമായവന്‍. ഭഗവാന്റെ സ്വരൂപം ഇങ്ങനെയാണ്‌. അനന്തമായ ജ്ഞാനത്തിന്റെ അല്‍ പ്പാശം മനുഷ്യരുടെ സ മൂഹജീവിതത്തിന്‌ മാര്‍ഗദര്‍ശകമാകാന്‍ വേണ്ടി ഭഗവാന്‍ തന്നെ രൂപപ്പെടുത്തിയതാണ്‌ വേദ ങ്ങള്‍. ഋക്‌, യുജുസ്‌, സാമം എന്നിവയെ ചേര്‍ ത്ത്‌ ത്രയി എന്നുപറയുന്നു. വേദങ്ങളിലൂടെ ഈശ്വരസത്ത ഒട്ടൊ ക്കെ അറിയാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ ഈ മൂന്നു വേദങ്ങളെ ഭ ഗവാന്റെ ശരീരമായി സ്‌ തുതിക്കുന്നു.

145 മുതല്‍ 155 വരെയുള്ള നാമങ്ങള്‍ ഗുരുവായൂരപ്പന്റെ വാമനാവതാരവുമായി ബന്ധപ്പെട്ടവയാണ്‌. നാരായണീയം 30, 31 ദശകങ്ങള്‍ വാമനാവതാരലീല സംഗ്രഹിക്കുന്നു.

156. ജാമദഗ്ന്യഃ – ജമദഗ്നി മഹര്‍ഷിയുടെ പുത്രന്‍. ജമദഗ്നിയുടെയും രേണുകാദേവിയുടെയും മകനായി വിഷ്ണുഭഗവാന്‍ അവതരിച്ചു. രാമന്‍ എന്നായിരുന്നു ശിശുവിന്‌ മതാപിതാക്കള്‍ നല്‍കിയ പേര്‌. പില്‍ക്കാലത്ത്‌ ശ്രീപരമേശ്വരന്‍ പരശു എന്ന ആയധം കൊടുത്തനുഗ്രഹിച്ചപ്പോള്‍ പേര്‌ പരശുരാമന്‍ എന്നു പ്രസിദ്ധമായി. ജഗദഗ്നിയുടെ പുത്രനാകയാല്‍ ജാമദഗ്ന്യന്‍ എന്നും പറയും.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.