കോട്ടയം: പരമ്പരാഗത തൊഴില്‍ സമൂഹമായ വിശ്വകര്‍മ്മജരിലെ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് പ്രഖ്യാപിച്ച പെന്‍ഷന്‍ വിതരണം പ്രാബല്യത്തില്‍ വരുത്തുവാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി എടുക്കണമെന്ന് വിഎസ്എസ് കോട്ടയം താലൂക്ക്‌യൂണിയന്‍ യോഗം ആവശ്യപ്പെട്ടു. വിശ്വകര്‍മ്മദിനം പൊതു അവധിയാക്കണമെന്നും വിവിധ ബോര്‍ഡുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, ദേവസ്വം ബോര്‍ഡ് എന്നിവയുടെ ഭരണസമിതികളില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. താലൂക്ക്‌യൂണിയന്റെ നേതൃത്വത്തില്‍ ശാഖാംഗങ്ങളില്‍ മാരകരോഗമുള്ളവര്‍ക്ക് നല്‍കുന്ന ചികിത്സാ ധനസഹായഫണ്ടിന്റെ വിതരണത്തിന്റെ ഭാഗമായി 47-ാം നമ്പര്‍ ഏറ്റുമാനൂര്‍ ശാഖ അംഗത്തിന് ആദ്യഗഡുവായ 60000 രൂപ ജില്ലാപ്രസിഡന്റ് ശാഖാ സെക്രട്ടറിക്ക് നല്‍കി.
വിഎസ്എസ് കോട്ടയം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എ. രാജന്‍ അധ്യക്ഷതവഹിച്ച പൊതുയോഗം ജില്ലാ പ്രസിഡന്റ് കെ.ആര്‍ സുധീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് മെമ്പര്‍ എം. രാജേന്ദ്രന്‍, ജില്ലാ സെക്രട്ടറി സി.ആര്‍ ബിജുമോന്‍, താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ.കെ രാജപ്പന്‍, ഖജാന്‍ജി പി.ജി ചന്ദ്രബാബു, വൈസ്പ്രസിഡന്റ് കെ.എം രാജപ്പന്‍ മഹിളാ സംഘം താലൂക്ക് സെക്രട്ടറി പൊന്നമ്മ ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.
















