Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വധശിക്ഷ: നിയമ വിദഗ്ധര്‍ പ്രതികരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2014, 09:49 pm IST
inIndia

വധശിക്ഷയെക്കുറിച്ചുള്ള സുപ്രീംകോടതി പരാമര്‍ശം വ്യത്യസ്ത പ്രതികരണങ്ങളാണ് സമൂഹത്തിന്റെ വിവിധകോണുകളില്‍ നിന്നും ഉയര്‍ത്തുന്നത്. ഇക്കാര്യത്തില്‍ നിയമവിഗ്ധര്‍ തന്നെ പല തട്ടിലാണ്. ജന്മഭൂമിയുടെ കൊച്ചി ബ്യൂറോ നടത്തിയ അഭിപ്രായസര്‍വ്വേ.

ജസ്റ്റിസ്‌ ജെ.ബി.കോശി

മരണം ഭയന്ന്‌ ജീവിക്കുന്നതിനേക്കാള്‍ ഭേദം വധശിക്ഷ നടപ്പിലാക്കുന്നതാണെന്ന്‌ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി.കോശി പറയുന്നു. രാഷ്‌ട്രപതിയുടെ മുന്നിലെത്തുന്ന ദയാഹര്‍ജി പരിഗണിക്കുന്നതില്‍ കാലതാമസം നേരിടരുതെന്നും അദ്ദേഹം പറഞ്ഞു. ദയാഹര്‍ജിയില്‍ തീരുമാനം എടുക്കുന്നതിന്‌ സമയപരിധി നിശ്ചയിച്ചുകൊണ്ട്‌ നിയമം നടപ്പാക്കണം. കൊല്ലപ്പെടുന്നത്‌ പ്രമുഖ വ്യക്തിയാണോ എന്നതല്ല പ്രധാനം. നിയമം എല്ലാവര്‍ക്കും ഒരേപോലെ ബാധകമാവണം. ഒരു സംഭവം നടന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ശിക്ഷ വിധിക്കുകയാണെങ്കില്‍ ജനങ്ങള്‍ ആ സംഭവം തന്നെ മറന്ന്‌ പോയിട്ടുണ്ടാകും. അപ്പോള്‍ പിന്നെ ശിക്ഷ നടപ്പാക്കുന്നത്‌ കൊണ്ട്‌ എന്താണ്‌ പ്രയോജനമെന്നും അദ്ദേഹം ചോദിക്കുന്നു. പാര്‍ലമെന്റ്‌ ആക്രമണം നടന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ കുറ്റക്കാരനായ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്‌. ദയാഹര്‍ജി പരിഗണിക്കുന്നതിലെ കാലതാമസമാണ്‌ ഇതിന്‌ കാരണം. അത്യപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസില്‍ മാത്രമേ വധശിക്ഷ വിധിക്കാന്‍ പാടുള്ളുവെന്നാണ്‌ തന്റെ നിലപാടെന്നും കോശി വ്യക്തമാക്കി.

60 ശതമാനം കേസുകളിലും കീഴ്കോടതി തന്നെ വെറുതെ വിടുന്നതായാണ്‌ കാണുന്നത്‌. രണ്ട്‌ ശതമാനം കേസുകളില്‍ മാത്രമാണ്‌ വധശിക്ഷ വിധിക്കപ്പെടുന്നത്‌. വധശിക്ഷ പൂര്‍ണമായും നിര്‍ത്തലാക്കുകയാണെങ്കില്‍ അത്‌ വാടക കൊലയാളികളെ കൂടുതല്‍ സൃഷ്ടിക്കാന്‍ ഇടയാക്കുകയും ചെയ്യുമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

പല രാഷ്‌ട്രീയ താല്‍പ്പര്യങ്ങളും ദയാഹര്‍ജിയില്‍ തീരുമാനം എടുക്കുന്നതിന്‌ തടസ്സമാകാറുണ്ട്‌. പീഡനമായാലും കൊലപാതകമായാലും ഇരകളാകുന്നവരെ സമൂഹം തന്നെ മറന്നതിന്‌ ശേഷം ശിക്ഷ നടപ്പാക്കുന്നതില്‍ എന്ത്‌ അര്‍ത്ഥമാണുള്ളതെന്ന്‌ അദ്ദേഹം ചോദിക്കുന്നു.

അഡ്വ. സുവിദത്ത്‌

വധശിക്ഷക്ക്‌ വിധിക്കപ്പെട്ടയാള്‍ സമര്‍പ്പിക്കുന്ന ദയാഹര്‍ജിയില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ തീരുമാനം എടുക്കണമെന്ന അഭിപ്രായമാണ്‌ സുപ്രീംകോടതിയില്‍ അഭിഭാഷകനായ സുവിദത്തിനുള്ളത്‌. രാഷ്‌ട്രപതി ദയാഹര്‍ജി തള്ളിയാല്‍ പോലും ശിക്ഷ നടപ്പാക്കുന്നത്‌ പലകാരണത്താല്‍ അനിശ്ചിതമായി നീണ്ടുപോകുന്നുണ്ട്‌. ഹര്‍ജി തള്ളിയ അന്ന്‌ മുതല്‍ 14 ദിവസത്തിനുള്ളില്‍ ശിക്ഷ നടപ്പാക്കണമെന്ന നിയമം പലപ്പോഴും പാലിക്കപ്പെടുന്നില്ല.

ദയാഹര്‍ജി നല്‍കുമ്പോഴേക്കും പലപ്പോഴും പ്രതിയുടെ മാനസിക നിലതന്നെ തെറ്റിയ സ്ഥിതിയിലായിരിക്കും. വധശിക്ഷക്ക്‌ വിധിക്കപ്പെട്ട പ്രതിയെ ജയിലില്‍ ഒറ്റയ്‌ക്കൊരു സെല്ലില്‍ പാര്‍പ്പിക്കുകയാണ്‌ ചെയ്യുക. ഇത്‌ മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനമാണ്‌. തടവിലാണ്‌ എന്ന്‌ കരുതി അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നില്ല. 8-10 വര്‍ഷം തടവില്‍ കഴിയുമ്പോഴേക്കും ആ വ്യക്തി മാനസികമായി തകര്‍ന്ന നിലയിലായിരിക്കും. ഇങ്ങനെയുള്ള വ്യക്തികള്‍ മനോരോഗത്തിന്‌ അടിമയാണെന്ന്‌ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയാല്‍ അവരെ തൂക്കിലേറ്റാന്‍ പാടില്ല. പ്രതികള്‍ക്ക്‌ മാനസിക പരിവര്‍ത്തനത്തിനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ്‌ പ്രധാനം. കുറ്റം ചെയ്യുന്ന വ്യക്തിയുടെ പ്രായവും ശിക്ഷ വിധിക്കുമ്പോള്‍ പ്രധാനഘടകം ആണ്‌. 1993 ലെ ദല്‍ഹി ഹൈക്കോടതി സ്ഫോടനത്തിലെ പ്രതി ദേവീന്ദര്‍ സിംഗ്‌ ഫുല്ലറിന്റെ ദയാഹര്‍ജി 2012ല്‍ തള്ളി. എന്നാല്‍ വധശിക്ഷ 2014 ആയിട്ടും നടപ്പാക്കിയിട്ടില്ല. പല കേസുകളും ഉദ്യോഗസ്ഥരുടെ അനാസ്ഥയാല്‍ ചുവപ്പ്‌ നാടയില്‍ കുരുങ്ങിയിരിക്കുകയാണെന്നും സുവിദത്ത്‌ പറയുന്നു. വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരെ കിട്ടാത്തതും പ്രശ്നമാണ്‌. പ്രതികളെ തൂക്കിലേറ്റിയ ശേഷം ആരാച്ചാര്‍മാര്‍ക്ക്‌ സാധാരണ ജീവിതം നയിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറയുന്നു. ദയാഹര്‍ജിയില്‍ ഒപ്പു ചാര്‍ത്തുന്നതോടെ രാഷ്‌ട്രപതിയുടെ ഉത്തരവാദിത്തം അവസാനിക്കുന്നു. എന്നാല്‍ കുറ്റബോധം പേറേണ്ടി വരുന്നത്‌ തൂക്കിലേറ്റുന്ന വ്യക്തിയാണ്‌.

ജസ്റ്റിസ്‌ ഡി. ശ്രീദേവി

ഉദ്യോഗസ്ഥതലത്തിലെ അനാസ്ഥയാണ്‌ ദയാഹര്‍ജി പരിഗണിക്കുന്നതിലെ കാലതാമസത്തിന്‌ പ്രധാനകാരണമെന്ന്‌ മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയും ഹൈക്കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ്‌ ഡി.ശ്രീദേവി പറയുന്നു. ദയാഹര്‍ജി നല്‍കി തീരുമാനം കാത്തുകിടക്കുന്നതിലും നല്ലത്‌ ശിക്ഷ ജീവപര്യന്തമാക്കുന്നതാണ്‌. ഉദ്യോഗസ്ഥതലത്തില്‍ അടി മുതല്‍ മുടിവരെ അഴിമതിയാണ്‌. ഇത്തരക്കാര്‍ക്ക്‌ ഒരാള്‍ മരിക്കണോ വേണ്ടയോ എന്ന്‌ വരെ തീരുമാനിക്കാന്‍ സാധിക്കും.

സമൂഹത്തില്‍ കൊള്ളരുതാത്തവനെയാണ്‌ വധശിക്ഷയ്‌ക്ക്‌ വിധിക്കുക. എന്നാല്‍ മനുഷ്യനെ ശിക്ഷിക്കുന്നതിനും ഒരു പരിധിയുണ്ടെന്ന്‌ ശ്രീദേവി പറയുന്നു. വ്യക്തിപരമായി വധശിക്ഷ നല്‍കുന്നതിനോട്‌ എതിരാണെന്നും അവര്‍ പറഞ്ഞു. വധശിക്ഷ നല്‍കുന്നത്‌ കൊണ്ട്‌ കുറ്റകൃത്യങ്ങള്‍ കുറയുന്നുമില്ല. ജീവപര്യന്തം എന്നത്‌ ജീവിതാവസാനം വരെയാണെന്ന്‌ സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ ഇന്ന്‌ നല്ലനടപ്പിന്റെ പേരില്‍ പലര്‍ക്കും ശിക്ഷയില്‍ ഇളവ്‌ നല്‍കുന്നുണ്ട്‌. മനുഷ്യനെ മൃഗമാക്കി മാറ്റുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാത്തിടത്തോളം കാലം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമെന്നും ഡി.ശ്രീദേവി പറഞ്ഞു.

അഡ്വ.ജോര്‍ജ്ജ്‌ മെര്‍ളോ പള്ളത്ത്‌

ദയാഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത്‌ അനിശ്ചിതമായി നീളുന്നത്‌ മനുഷ്യാവകാശ ലംഘനമാണെന്ന്‌ എറണാകുളം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ അഡ്വ.ജോര്‍ജ്ജ്‌ മെര്‍ളോ പള്ളത്ത്‌ അഭിപ്രായപ്പെട്ടു. പ്രണബ്‌ മുഖര്‍ജി രാഷ്‌ട്രപതിയായി ചുമതലയേറ്റ ശേഷം ദയാഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കുന്നുണ്ട്‌. രാഷ്‌ട്രീയ താല്‍പര്യങ്ങളാണ്‌ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന്‌ കാലതാമസം നേരിടാന്‍ കാരണം. വധശിക്ഷ നടപ്പാക്കുന്നത്‌ കൊണ്ട്‌ മാത്രം കുറ്റകൃത്യങ്ങള്‍ കുറയുന്നുമില്ല. പകരം നിയമങ്ങള്‍ കര്‍ശനമാക്കി നടപ്പാക്കുകയാണ്‌ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ്‌ വി.ആര്‍.കൃഷ്ണയ്യര്‍

ഏതൊരു വിശുദ്ധനും ഒരു ഭൂതകാലം ഉണ്ടെന്നതുപോലെ ഏതൊരു പാപിക്കും ഒരു ഭാവി കാലം ഉണ്ടെന്ന്‌ താന്‍ ഒരു വിധിപ്രഖ്യാപനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. അതേപോലെ ഏതൊരു കുറ്റവാളിക്കും അന്തിമ വിധി വരുന്നതുവരെ മനുഷ്യാവകാശങ്ങള്‍ അനുസരിച്ച്‌ ജീവിക്കുവാനുള്ള അവകാശവും നിഷേധിക്കപ്പെടരുത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

Kerala

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

പുതിയ വാര്‍ത്തകള്‍

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.