Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2014, 09:22 am IST
in Samskriti

നിത്യപാരായണം 372 -ാം ദിവസം

നിയതിര്‍നിത്യമുദ്വേഗവര്‍ജിതാ പരിമാര്‍ജിതാ

ഏഷാ നൃത്യതി വൈ നൃത്യം ജഗജ്ജാലകനാടകം

ഭഗവാന്‍ തുടര്‍ന്നു: ഭൂമി, ജലം, സമയം, മുതലായവയുടെ സഹായത്താല്‍ വിത്തിനെ മുളപ്പിച്ചു ചെടിയാക്കി അവസാനം ഭക്ഷണമാക്കി മാറ്റുന്നതും അനന്താവബോധമാണ്. പൂക്കളെ വിരിയിക്കുന്നതും മൂക്കിനു ഘ്രാണശക്തി നല്‍കുന്നതും ഇതേ ബോധം തന്നെ. അതുപോലെ ഉചിതമായ ഉപകരണങ്ങളുടെ സഹായത്താല്‍ വസ്തുക്കളെ സൃഷ്ടിച്ചു നിലനിര്‍ത്തി അതാതിന്റെ സ്വഭാവബന്ധമുള്ള ഇന്ദ്രിയങ്ങളുമായി ഘടിപ്പിച്ചു വിനിമയം ചെയ്യിക്കുന്നതും ബോധമാണ്.

ബോധചൈതന്യത്തിന് ഈ വിശ്വത്തെ മുഴുവനും സൃഷ്ടിക്കാന്‍ മാത്രമല്ല, ‘ഇതൊന്നും അല്ല’ എന്നൊരു ധാരണയെ വച്ചുപുലര്‍ത്താനും കഴിയുന്നതിനാല്‍ വെറുമൊരു നിശ്ശൂന്യതയിലേക്ക് അതിനെ ചുരുക്കാനും കഴിയുന്നു. ഈ സൃഷ്ടിയെന്ന ‘സങ്കല്‍പ്പം’ ബോധത്തില്‍ത്തന്നെ ബോധമുണ്ടാക്കുന്ന പ്രതിഫലനം മാത്രമാണ്. അതിനെ അനുഭവിക്കാനായി സമയബന്ധിതമായ ഒരു ദേഹം അത് സ്വീകരിക്കുന്നു എന്നുമാത്രം. വിശ്വചൈതന്യം ‘ഇതങ്ങനെയാകട്ടെ, അങ്ങനെയല്ലാതെ മറ്റൊന്നാകാതിരിക്കട്ടെ,’ എന്നു നിശ്ചയിച്ചതിന്റെ മൂര്‍ത്തീകരണമാണ് ത്രിമൂര്‍ത്തികളായി കാണപ്പെടുന്നത്. എങ്കിലും ബോധം ഒന്നിന്റെയും സൃഷ്ടാവല്ല. സംഭവങ്ങള്‍ നടക്കുന്നയിടത്തു കത്തിച്ചുവച്ച വിളക്കുപോലെയാണ് ബോധം.

വസിഷ്ഠന്‍ ചോദിച്ചു: ഭഗവാനേ, ശിവന്റെ (ബോധത്തിന്റെ) ചൈതന്യവിശേഷങ്ങള്‍ ഏതൊക്കെയാണ്? അവയുടെ ശക്തിയും പ്രവര്‍ത്തനങ്ങളും എന്തൊക്കെയാണെന്നും പറഞ്ഞു തന്നാലും.

ഭഗവാന്‍ പറഞ്ഞു: പരംപൊരുള്‍ രൂപരഹിതമാണ്. എന്നാല്‍ ഇച്ഛ, ആകാശം, സമയം, ക്രമം, അമൂര്‍ത്തമായ പ്രകൃതി എന്നീ അഞ്ചു വസ്തുക്കള്‍ അതിന്റെ ഘടകങ്ങളാണ് എന്നു പറയപ്പെടുന്നു. അതില്‍ അസംഖ്യം ശക്തിവിശേഷങ്ങളും ചൈതന്യവും സാധ്യതകളും അടങ്ങിയിരിക്കുന്നു. അവയില്‍ പ്രധാനപ്പെട്ടവ, ജ്ഞാനം, ചലനം, കര്‍മം, അകര്‍മം എന്നിവയാണ്. എന്നാല്‍ ഇവയെല്ലാം ശുദ്ധമായ അവബോധം മാത്രമാണ്.

ബോധത്തിലെ സാധ്യതകളായതിനാല്‍ അവയെ ബോധത്തില്‍ നിന്നും വിഭിന്നങ്ങളായി കണക്കാക്കുന്നു. എന്നാല്‍ വാസ്തവത്തില്‍ അവ ബോധഭിന്നമല്ല. ഈ സൃഷ്ടിയെന്നത് ബോധത്തിലെ അനന്തസാധ്യതകള്‍ക്ക് കാലത്തിന്റെ താളത്തിനൊത്ത്  നടമാടാനുള്ള വേദി മാത്രമാണ്. അവയില്‍ ഏറ്റവും പ്രധാനമായത് പ്രകൃതിയുടെ ധാര്‍മികക്രമമാണ്. അത് കര്‍മമെന്നും ഇച്ഛയെന്നും ആശയെന്നും കാലമെന്നും എല്ലാം അറിയപ്പെടുന്നു. പുല്‍ക്കൊടി മുതല്‍ ബ്രഹ്മാവുവരെയുള്ള എല്ലാറ്റിനും ഉള്ള നൈസര്‍ഗികസ്വഭാവസവിശേഷതകള്‍ സാധ്യതകളായി നിലനില്‍ക്കുന്നു

‘ഈ പ്രകൃതിധര്‍മക്രമം, അതായത് സാധ്യത, വികാരവിക്ഷോഭങ്ങള്‍ക്ക് വശംവദമല്ല എന്നിരിക്കിലും അത് പൂര്‍ണമായും നിര്‍മലമല്ല. ഈ പ്രകൃതിയുടെ ക്രമാനുഗതമായ അവതരണമാണ് പ്രത്യക്ഷലോകമെന്ന ഈ നൃത്തനാടകം’.

അത് ദയ, ക്രോധം മുതലായ വിവിധവികാരങ്ങളെ പ്രകടിപ്പിക്കുന്നു. അത് വിവിധ ഋതുക്കളെയും യുഗങ്ങളെയും കടന്നുപോകുന്നു. ആകാശചാരികളായ ഗന്ധര്‍വന്മാരുടെ ദിവ്യസംഗീതവും സമുദ്രങ്ങളുടെ ഘോരാരവവും അതിനു പിന്നണിയാകുന്നു. വേദിയെ പ്രകാശിപ്പിക്കുന്നത് സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളുമാണ്. വേദിയിലെ നടീനടന്മാര്‍ ജീവജാലങ്ങളാണ്. അങ്ങനെയാണീ പ്രപഞ്ചനാടകത്തിന്റെ ധാര്‍മികക്രമം.

ഈശ്വരന്‍ അല്ലെങ്കില്‍ അനന്താവബോധം ഈ നാടകത്തിന്റെ നിശ്ശബ്ദനെങ്കിലും തികച്ചും ഉണര്‍വുള്ള സാക്ഷിയാണ്. ഈ ഭഗവാന്‍ ഒരേസമയം നൃത്തവും (സംഭവങ്ങള്‍) നര്‍ത്തകനുമാണ് (ലോകക്രമം)

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.