Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തരൂരിന്റെ രാജ്യദ്രോഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2014, 08:47 pm IST
in Vicharam

പാക്കിസ്ഥാന്‍ ചാരവനിതയുമായി കേന്ദ്രമന്ത്രി ശശി തരൂരിന്‌ ബന്ധമുണ്ടെന്നും തരൂരിന്റെ പത്നി സുനന്ദ പുഷ്ക്കര്‍ ‘ഇന്ത്യന്‍ എക്സ്പ്രസ്‌’ പത്രത്തിനനുവദിച്ച അഭിമുഖത്തില്‍ ആരോപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ശശി തരൂരിന്‌ മന്ത്രി സ്ഥാനമോ എംപി സ്ഥാനമോ വഹിക്കാന്‍ അര്‍ഹത ഇല്ലാതായിരിക്കുന്നു.
പത്രപ്രവര്‍ത്തകയായ പാക്കിസ്ഥാന്‍ വനിതക്ക്‌ ഇന്ത്യയുടെ ഉന്മൂലനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്നും സുനന്ദ വെളിപ്പെടുത്തുന്നു. പാക്കിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായി 2013 മുതല്‍ തരൂരിന്‌ ബന്ധമുണ്ടെന്നാണ്‌ സുനന്ദയുടെ ആരോപണം. മെഹറും തരൂരും തമ്മില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും ഇവര്‍ പരസ്പ്പരം സന്ദേശങ്ങള്‍ കൈമാറിയതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നുമാണ്‌ സുനന്ദയുടെ വെളിപ്പെടുത്തല്‍. ബുധനാഴ്ചയും തന്റെ അക്കൗണ്ടില്‍നിന്നും പാക്‌ മാധ്യമ പ്രവര്‍ത്തകയ്‌ക്ക്‌ തരൂര്‍ ഫോണ്‍ ചെയ്തിരുന്നു. താന്‍ പാക്കിസ്ഥാന്‍ ചാരവനിതയല്ല എന്ന്‌ തരാര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും ശത്രു രാജ്യത്തിലെ മാധ്യമ പ്രവര്‍ത്തകയായ ഒരു സ്ത്രീയുമായി ഇന്ത്യയുടെ ഒരു കേന്ദ്രമന്ത്രി ബന്ധം പുലര്‍ത്തുന്നത്‌ അഭിലഷണീയമല്ല. ഇത്‌ രഹസ്യങ്ങള്‍ ചോരാനുള്ള ചാനലാകാന്‍ സാധ്യതയുണ്ട്‌. ഇത്‌ ഒരു കുടുംബപ്രശ്നമായോ ഭാര്യാ-ഭര്‍തൃ കലഹമായോ ഒതുക്കാന്‍ സാധ്യമാകാത്തത്‌ തരൂരിന്റെ മന്ത്രി പദവിയും ആരോപണവിധേയയായിരിക്കുന്ന വനിത പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകയുമായതിനാലാണ്‌. താന്‍ ഐഎസ്‌ഐ ഏജന്റല്ല എന്ന്‌ മെഹര്‍ തരാര്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇന്ത്യയെ കീഴ്പ്പെടുത്താന്‍ ഐഎസ്‌ഐ മെനയുന്ന തന്ത്രങ്ങള്‍ പരിഗണിക്കുമ്പോള്‍ തരാറുമായുള്ള ബന്ധം പരിഗണിക്കുമ്പോള്‍ ശശി തരൂര്‍ രാജ്യസുരക്ഷയ്‌ക്ക്‌ തന്നെ ഭീഷണിയാണ്‌.

തരൂരിനെ ഐഎസ്‌ഐ ഏജന്റായ മെഹര്‍ പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിക്കുന്ന സുനന്ദ ഐപിഎല്‍ വിവാദത്തിലെ യഥാര്‍ത്ഥ കുറ്റവാളി ശശി തരൂരാണെന്നും അദ്ദേഹത്തിനുവേണ്ടി താന്‍ കുറ്റമേറ്റെടുക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തുന്നു. ഇത്‌ തെളിയിക്കുന്നത്‌ ശശി തരൂര്‍ ഇന്ത്യക്കാര്‍ വിശ്വസിക്കും പോലെ നിഷ്ക്കളങ്കനല്ല എന്നു തന്നെയാണല്ലൊ. തന്റെ ട്വിറ്റര്‍ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്യപ്പെട്ടുവെന്നും അതിനാല്‍ അക്കൗണ്ട്‌ മരവിപ്പിക്കുകയാണെന്നും ശശി തരൂര്‍ ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു. ശശി തരൂര്‍ എന്നും ഒരു വിവാദ നായകനാണ്‌. ലോക്സഭാ തെരഞ്ഞെടുപ്പ്‌ അടുക്കുന്ന വേളയില്‍ തരൂര്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയ്‌ക്ക്‌ ഒരു തലവേദനയോ ഭാരമോ ആയി മാറുകയാണ്‌. ഉത്തരവാദിത്വമുള്ള സ്ഥാനം വഹിക്കുന്ന ഒരു മന്ത്രി ഒരു പാക്കിസ്ഥാന്‍ മാധ്യമ വനിതയുമായി ഹൃദയബന്ധം സ്ഥാപിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ പല രഹസ്യങ്ങളും ചോരാനിടയാക്കുകയും പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ക്ക്‌ അവ ലഭ്യമാകുകയും ചെയ്യും. ഇപ്പോള്‍ അതിര്‍ത്തിയില്‍ മാരിടൈം അക്കാദമി സ്ഥാപിക്കുന്നതു തന്നെ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്‌. പാക്കിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞു കയറ്റവും ചൈനയുടെ അതിര്‍ത്തി കയ്യേറ്റവും ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരിക്കുന്ന വേളയിലാണ്‌ കേന്ദ്രമന്ത്രിയുടെ പാക്കിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകയുമായുള്ള വൈകാരിക ബന്ധം പുറത്തായിരിക്കുന്നത്‌.

ശശി തരൂര്‍ മന്ത്രിയായ ശേഷം പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചിരുന്നതു മുതല്‍ വിവാദനായകനായിരുന്നു. തന്റെ യുഎന്‍ ശമ്പളം ആണ്‌ ഈ ചെലവേറിയ ആഡംബര ജീവിതത്തിന്‌ ഉപയോഗിക്കുന്നത്‌ എന്നായിരുന്നല്ലോ അന്നത്തെ തരൂര്‍ ഭാഷ്യം. ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെ തന്റെ പ്രണയ വ്യാപാരങ്ങള്‍ ചര്‍ച്ചാ വിഷയമായപ്പോള്‍ തരൂര്‍ ഭാര്യയെ സമാശ്വസിപ്പിച്ച്‌ സംയുക്ത പ്രതികരണം നടത്തിയിരിക്കുകയാണ്‌. വിവാദങ്ങള്‍ തണുപ്പിക്കാന്‍ നേരിട്ടുള്ള പ്രതികരണം ഒഴിവാക്കി ഫേസ്‌ ബുക്കിലൂടെയാണ്‌ തരൂരും സുനന്ദയും സംയുക്ത പ്രസ്താവന ഇറക്കിയിരിക്കുന്നത്‌. താനും സുനന്ദയും സന്തുഷ്ട വിവാഹ ജീവിതമാണ്‌ നയിക്കുന്നതെന്നാണ്‌ ഈ പ്രസ്താവന. പക്ഷെ സുനന്ദ പുഷ്കര്‍ തരൂരിന്റെ മെഹറുമായുളള ബന്ധത്തെ പരാമര്‍ശിച്ച്‌ പറഞ്ഞത്‌ ഇനി സഹിക്കാനാകില്ല എന്നും സ്ത്രീ, ഭാര്യ എന്ന നിലയില്‍ താന്‍ മാനസികമായി തകര്‍ന്നു എന്നുമാണ്‌. ഇത്‌ വെറും ഒരു കുടുംബ പ്രശ്നമായി മാത്രം കാണാതെ ശശി തരൂര്‍ ഇന്ത്യയുടെ ഭരണതലപ്പത്തെ ചാരനല്ല എന്ന സ്ഥിരീകരണം ഉണ്ടാകേണ്ടതുണ്ട്‌. രാജ്യസുരക്ഷയാണ്‌ ഒരു മന്ത്രിയുടെ കുടുംബ സുരക്ഷയേക്കാള്‍ പ്രധാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Entertainment

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

പുതിയ വാര്‍ത്തകള്‍

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.