ന്യൂദല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ഓസ്‌ട്രേലിയന്‍ ട്വന്റി ട്വന്റി ലീഗില്‍ കളിക്കാന്‍ ക്ഷണമെന്നു റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ്ബാഷിലെ പ്രമുഖ ടീമായ സിഡ്‌നി തണ്ടേഴ്‌സാണ് സച്ചിനെ ക്ഷണിച്ചതെന്ന് ഓസ്‌ട്രേലിയന്‍ ദിനപത്രം ‘സിഡ്‌നി മോണിംഗ് ഹെറാള്‍ഡ്’ പറയുന്നു.
ഈ വര്‍ഷം തന്നെ ക്ലബില്‍ ചേരണമെന്നാവശ്യപ്പെട്ടുള്ളതും ആകര്‍ഷകവുമായ പാക്കേജാണ് സച്ചിന് ലഭിച്ചതെന്നാണ് പത്രം പറയുന്നത്. ഈ സീസണില്‍ നാല് ആഴ്ച മാത്രമാണ് സച്ചിന് ഓസ്‌ട്രേലിയയില്‍ കളിക്കേണ്ടിവരിക.
പക്ഷേ ഇക്കാര്യം സച്ചിന്‍ ഇതുവരെയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഓസ്‌ട്രേലിയന്‍ ലീഗില്‍ പോയിന്റ് നിലയില്‍ വളരെ പിന്നിലുള്ള തണ്ടേഴ്‌സിന് സച്ചിന്റെ സാന്നിദ്ധ്യം ഗുണം ചെയ്യുമെന്നാണ് ക്‌ളബ് അധികൃതര്‍ കരുതുന്നത്.
















