Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പച്ചാളം മേല്‍പ്പാലം : നഗരസഭാ യോഗത്തില്‍ ബഹളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2014, 09:07 pm IST
inErnakulam

കൊച്ചി: പച്ചാളം മേല്‍പ്പാലം സംബന്ധിച്ച വിഷയത്തില്‍ നഗരസഭ കൗണ്‍സിലില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വീണ്ടും അഭിപ്രായഭിന്നത. കൊച്ചിയുടെ സമഗ്ര വികസനത്തിനായി മുന്‍കാല കൗണ്‍സില്‍ അവതരിപ്പിച്ച പച്ചാളം ആര്‍ ഒ ബിയും ഗോശ്രീ-മാമംഗലം റോഡും 22 മീറ്ററില്‍ തന്നെ നിര്‍മിക്കണമെന്നാവശ്യപ്പെട്ട്‌ പ്രമേയം അവതരിപ്പിച്ചു. ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വീതി 10 മീറ്ററാണ്‌. ഇതുകൊണ്ട്‌ വടുതലയ്‌ക്കോ കൊച്ചി നഗരത്തിനോ യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നത്‌.

കൊച്ചിയുടെ സമഗ്ര വികസനത്തിന്‌ മേല്‍പ്പാലം 22 മീറ്ററില്‍ തന്നെ പണിയണമെന്നും ഇത്‌ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ്‌ അജണ്ടയില്‍ പറഞ്ഞിരുന്നതാണെന്നും കെ.ജെ.ജേക്കബ്‌ പ്രമേയം അവതരിപ്പിച്ചുകൊണ്ട്‌ പറഞ്ഞു. ജനങ്ങളുടെ സ്വപ്ന പദ്ധതിയാണിതെന്നും അവരെ കബളിപ്പിക്കുന്ന നടപടിയാണ്‌ കോര്‍പ്പറേഷന്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മേല്‍പ്പലം 22 മീറ്റര്‍ വീതിയില്‍ തന്നെ പണിയണമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്‌ക്ക്‌ സന്നദ്ധമല്ലെന്നും അദ്ദേഹം പറഞ്ഞു.

വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ ജനങ്ങളെ വഞ്ചിക്കുന്ന സമീപനം ഉപേക്ഷിക്കണമെന്നും ആര്‍ക്ക്‌ വേണ്ടിയാണ്‌ പദ്ധതി അട്ടിമറിക്കുന്നതെന്ന്‌ വ്യക്തമാക്കണമെന്നും കൗണ്‍സിലര്‍ സി.എ.ഷക്കീര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പ്രമേയത്തെ എതിര്‍ക്കുന്നതായി ഭരണപക്ഷ കൗണ്‍സിലര്‍ ഡെലീന പിന്‍ഹീറോ പറഞ്ഞു. റെയില്‍വേ ഗെയ്റ്റിന്‌ മുകളില്‍ കൂടി പാലം വന്നാല്‍ മാത്രമേ നിലവിലെ ഗതാഗത പ്രശ്നത്തിന്‌ പരിഹരിക്കപ്പെടുകയുള്ളുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. 10 മീറ്ററില്‍ മേല്‍പ്പാലം ആറ്‌ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ഡെലീന ആവശ്യപ്പെട്ടു.

10 മീറ്റര്‍ വീതിയില്‍ മേല്‍പ്പാലം പൂര്‍ത്തിയാക്കുന്നതിന്‌ 33 കോടി രൂപയാണ്‌ പദ്ധതി ചെലവ്‌ കണക്കാക്കുന്നതെന്നും ഇതിനായി 52 സെന്റ്‌ സ്ഥലം ഏറ്റെടുത്താല്‍ മതിയെന്നും വികസനകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ ടി.ജെ വിനോദ്‌ പറഞ്ഞു. ഇതിനായി പതിനാറര കോടി സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. പദ്ധതിയുടെ രണ്ടര ശതമാനം റെയില്‍ വേ നല്‍കും. നഗരത്തിന്റെ വികസനത്തെ തടയരുതെന്നും പ്രമേയം പിന്‍വലിക്കണമെന്നും വിനോദ്‌ ആവശ്യപ്പെട്ടു.

കൊച്ചി വികസിക്കുമ്പോള്‍ ആ കാഴ്ചപ്പാടോടെയാവണം പുതിയ പദ്ധതി ആവിഷ്കരിക്കാനെന്നും ഇതുമായി ബന്ധപ്പെട്ട്‌ സമാന്തരപാതകള്‍ വേണ്ടെയെന്നും കൗണ്‍സിലര്‍ സുനില്‍ കുമാര്‍ ചോദിച്ചു. 22 മീറ്ററില്‍ പാലം വേണമെന്നാണ്‌ ആവശ്യമെന്ന്‌ കൗണ്‍സിലര്‍ സുനിത ശെല്‍വനും പറഞ്ഞു.

10 മീറ്ററില്‍ പദ്ധതി നടപ്പിലാക്കാവുന്നതാണെന്നും പ്രമേയം പിന്‍വലിക്കണമെന്നും ലിനോ ജേക്കബ്‌ ആവശ്യപ്പെട്ടു. എന്നാല്‍ ദീര്‍ഘവീക്ഷണത്തോടെ പദ്ധതി നടപ്പാക്കണമെന്ന്‌ പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടു. പണം ഇല്ലാത്തതിന്റെ പേരില്‍ പാലത്തിന്റെ വീതി കുറയ്‌ക്കുന്നത്‌ നീതികരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. മേയര്‍ക്ക്‌ ജനാധിപത്യ മര്യാദയില്ലെന്നും മേയര്‍ തെറ്റുകള്‍ ആവര്‍ത്തിക്കുകയാണെന്നും കൗണ്‍സിലര്‍ അനില്‍ കുമാര്‍ ആരോപിച്ചു.

പുതിയ മേല്‍പ്പാലം സംബന്ധിച്ച ശുപാര്‍ശകള്‍ ഡിഎംആര്‍സി നഗരസഭയെ ഏല്‍പ്പിച്ചിട്ടണ്ടെന്നും ഭൂമി ഏറ്റെടുക്കലിന്റെ ചെലവ്‌ കൂടുതലയാതിനാല്‍ ഭൂമി ലഭ്യത ഉറപ്പാക്കാന്‍ സാധിച്ചില്ല എന്നും അതിനാലാണ്‌ വീതി കുറയ്‌ക്കുന്നതിനുള്ള ആലോചന വന്നതെന്നും മേയര്‍ ടോണി ചമ്മണി വിശദീകരിച്ചു. പച്ചാളം പ്രദേശത്തെ ജനങ്ങള്‍ക്ക്‌ അടിയന്തിരമായി വേണ്ടത്‌ റെയില്‍വേ ക്രോസിംഗില്‍ നിന്ന്‌ രക്ഷപെടലാണെന്ന്‌ മേയര്‍ ടോണി ചമ്മിണി പറഞ്ഞു. ജനറം പദ്ധതിയില്‍ അംഗീകാരം ലഭിച്ച പദ്ധതിയ്‌ക്ക്‌ ഏകദേശം 9 ഏക്കര്‍ ഭൂമി ആവശ്യമാണ്‌. കേന്ദ്രമന്ത്രി കെ.വി.തോമസിന്റെ ആവശ്യം പരിഗണിച്ച്‌ പ്രായോഗിക പ്രപ്പോസല്‍ ഇ.ശ്രീധരന്‍ തയ്യാറാക്കിയതായും ടൗണ്‍പ്ലാനിംഗ്‌ കമ്മറ്റി മുമ്പാകെ ഈ പ്ലാന്‍ സമര്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇ.ശ്രീധരനെ തെറ്റിദ്ധരിപ്പിച്ച്‌ വീതി കുറഞ്ഞ പാലം നിര്‍മിക്കാനാണ്‌ ഭരണപക്ഷം ശ്രമിക്കുന്നതെന്നാരോപിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന്റെ ഈ നടപടിയ്‌ക്കെതിരെ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷത്തെ കൗണ്‍സിലര്‍മാര്‍ കരിങ്കൊടി കാട്ടി. വടുതല മേഖലയിലെ കൗണ്‍സിലര്‍മാരായ ഡെലീന പിന്‍ഹീറോ, മണികണ്ഠരാജ്‌, ലെസ്ലി സ്‌ററീഫന്‍ എന്നിവരാണ്‌ കരിങ്കൊടി പ്രതിഷേധം നടത്തിയത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

Varadyam

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

Varadyam

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

Kerala

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

പുതിയ വാര്‍ത്തകള്‍

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഉർവശിയും ജഗദീഷും വീണ്ടും” റൂം നമ്പർ 9 “ഫസ്റ്റ് ലുക്ക് പോസ്റ്റർ.

“ആമസോൺ പ്രണയം” തുടങ്ങി

സഖ്യകക്ഷികളെ വിശ്വാസമില്ല; സ്വന്തം തീരുമാനങ്ങളിൽ പക്വതയില്ല: രാഹുലിന് പ്രവൃത്തികളോട് പുച്ഛവും വിമർശനവും

രാഹുൽ ഗാന്ധി നിർദ്ദേശം നൽകി കഴിഞ്ഞു ; ഗ്യാനേഷ് കുമാറിനെ രക്ഷിക്കാൻ മോദിക്കും അമിത് ഷായ്‌ക്കും കഴിയില്ലെന്ന് കെ സി വേണുഗോപാൽ

കെഎസ്ടിപിയുടെ വീഴ്ചയില്‍ നഷ്ടം നൂറു കോടി, എന്നിട്ടും തോമസ് ഐസക്കിനെതിരെ അന്വേഷണമില്ല

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

ഈ വീഴുന്നത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്കാണ് ; വനിതാ മെമ്പറെ തള്ളിയിട്ടതിനെതിരെ വഹാബ് സഖാഫി മമ്പാട്

ഉറക്കതടസ്സം നിങ്ങൾക്കും പ്രശ്‌നമാണോ? അമിതാഭ് ബച്ചൻ പറയുന്നത് എന്താണെന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.