യുക്തി അനാവശ്യമാണെന്നോ ശാസ്ത്രം നമുക്ക് തിന്മ മാത്രമെ ചെയ്തിട്ടുള്ളൂവെന്നോ അല്ല അമ്മ പറയുന്നത്. ബുദ്ധിപരമായ അന്വേഷണത്വരയും ശാസ്ത്രീയ പരീക്ഷണങ്ങളും മാനവരാശിക്ക് തന്നെ വലിയ നേട്ടങ്ങള്‍ കൈവരുത്തിയിട്ടുണ്ടെന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയുകയില്ല. സയന്‍സിനും യുക്തിയും മുന്‍തൂക്കം നല്കുന്നതിനെയല്ല, അവയ്ക്കുവേണ്ടി മറ്റ് മൂല്യങ്ങള്‍ തീര്‍ത്തും അവഗണിക്കുന്നതിനെയാണമ്മ എതിര്‍ത്തത്. ജീവിതത്തില്‍ സയന്‍സിനും യുക്തിചിന്തയ്ക്കുമൊക്കെ അര്‍ഹമായ സ്ഥാനം നല്‍കണം. അതിനപ്പുറമാകരുത്. അതില്‍ കുറവുമാകാന് പാടില്ല. ജീവിതം കേവലം യാന്ത്രികമല്ലെന്ന് മക്കള്‍ ഓര്‍ക്കണം. അത് സച്ചിദാനന്ദ സമുദ്രത്തിന്റെ ഭാഗമാണ്. ബോധസ്വരൂപമാണ്. ശീലങ്ങള്‍ക്കും ധാരണകള്‍ക്കും അടിമകളായി നമ്മള് അതിനെ യാന്ത്രികമാക്കുകയാണ്. നമ്മുടെ ജീവിതത്തെ മാത്രമല്ല, കുടുംബത്തെയും സമൂഹത്തെയും ഈ യാന്ത്രികത ബാധിക്കുന്നു. സ്നേഹത്തിന്റെ ദീപം കൊളുത്താന്‍ നമുക്കു കഴിഞ്ഞില്ലെങ്കില്‍ കുടുംബജീവിതം തന്നെ ഇരുളിലാകും. വീടു നരകമായി മാറും.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: