Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 356 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2014, 09:05 pm IST
in Samskriti

യത്കിഞ്ചിദുദിതം ലോകേ യന്നഭസ്യത വാ ദിവി

തത്സര്‍വം പ്രാപ്യതേ രാമ രാഗദ്വേഷപരിക്ഷയാത്‌

വസിഷ്ഠന്‍ തുടര്‍ന്നു: മരണം എല്ലാവര്‍ക്കും അനിവാര്യമായ കാര്യമാണെന്ന്‌ തികഞ്ഞ അറിവുള്ള ഒരാള്‍ എന്തിനാണ്‌ തന്റെ ബന്ധുക്കളുടെ വിയോഗത്തില്‍ ദുഖിക്കുന്നത്‌? എന്തിനാണ്‌ തനിക്ക്‌ മരണമടുത്തു എന്നുകരുതി വിഷാദിക്കുന്നത്‌? ഐശ്വര്യസമൃദ്ധികള്‍ ചിലപ്പോള്‍ കൈവരികയും മറ്റുചിലപ്പോള്‍ ഇല്ലാതാവുകയും ചെയ്യുക എന്നതില്‍ എന്താണൊരു പുതുമ? എല്ലാവര്‍ക്കും അത്‌ സാധാരണമാണെന്നറിയാവുന്ന ഒരുവന്‍ എന്തിനാണ്‌ ലാഭനഷ്ടങ്ങളില്‍ വികാരവാനാകുന്നത്‌? ജീവജാലങ്ങള്‍ ബോധസമുദ്രത്തിനു മീതെയുള്ള അലകള്‍പോലെ ഉണ്ടായി മറയുന്നവയാണെന്നു തിരിച്ചറിയുന്ന ഒരാള്‍ക്ക്‌ വിഷാദിക്കാന്‍ എന്തുള്ളു?

സത്തായി ഉള്ളതെന്നും സത്തായിത്തന്നെ നിലകൊള്ളും. അസത്തോ, അതപ്രകാരം തന്നെ സ്ഥിരതയില്ലാത്തതായി ഇരിക്കുകയും ചെയ്യും. അപ്പോള്‍ ദുഃഖത്തിനെവിടെയാണ്‌ സ്ഥാനം? ‘ഞാന്‍’ എന്ന ഒരു സത്ത ഇല്ലാത്തതാണ്‌. അത്‌ പണ്ടുണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. ദേഹം വിസ്മയകരമായ ഭ്രമചിന്തയുടെ ഫലമായി സംജാതമായതാണ്‌. അത്‌ ഉണ്മയാണെന്നപോലെ നിലകൊള്ളുന്നു, അത്രമാത്രം. എങ്കിലും അത്‌ വിഷാദത്തിനു കാരണമാകുന്നതെങ്ങനെ?

അഥവാ ഈ ദേഹം സത്താണെന്നു വരികിലും ‘ഞാന്‍’ അതില്‍നിന്നും വിഭിന്നമാണെന്നും ‘ഞാന്‍’ അനന്താവബോധത്തിന്റെ വെറും പ്രതിഫലനം മാത്രമാണെന്നും ഉള്ള സത്യമറിഞ്ഞവന്‌ സന്താപങ്ങളില്ല. അതുകൊണ്ട്‌ അയഥാര്‍ഥ്യമായ ഒന്നിന്റെമേല്‍ തന്റെ ആശയും പ്രതീക്ഷയും ഉദ്ഗതിയുമെല്ലാം സമര്‍പ്പിച്ചു കാത്തിരിക്കുന്നത്‌ നാം സ്വയം തീര്‍ത്ത ബന്ധനം തന്നെയാണ്‌.

അല്ലയോ രാമാ, ഈ ലോകത്ത്‌ വൃഥപ്രതീക്ഷകള്‍ വച്ചുപുലര്‍ത്താതെ ജീവിതം നയിച്ചാലും. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുകയും തള്ളേണ്ടവയെ തള്ളുകയും വേണം. അഭികാമ്യം, അനഭികാമ്യം എന്നിങ്ങനെ ഇഷ്ടാനിഷ്ടവിവേചനം ചെയ്യാതെ വെറുമൊരു ലീലയായി ഈ ലോകത്ത്‌ ജീവിക്കൂ. എല്ലാടവും സത്തായി നിലകൊള്ളുന്നത്‌ അനന്താവബോധം മാത്രമാണെന്ന്‌ നിനക്കറിയാമല്ലോ. കാണപ്പെടുന്നത്‌, വെറും നിഴല്‍ക്കാഴ്ച്‌ മാത്രമാണ്‌. ഈ സത്യം ഒരുണര്‍വായി അറിവാകുമ്പോള്‍ സത്യസാക്ഷാത്കാരമായി.

ഒന്നുകില്‍ ‘ഞാന്‍ ഇല്ല, ഈ അനുഭവങ്ങള്‍ ഒന്നും എന്റേതല്ല’, എന്നോ അല്ലെങ്കില്‍ ‘ഞാനാണെല്ലാം’ എന്നോ അറിഞ്ഞുണര്‍ന്നാല്‍ പ്രത്യക്ഷലോകത്തിന്റെ ആകര്‍ഷണങ്ങളില്‍നിന്നും നിനക്ക്‌ മുക്തിയായി. ഈ രണ്ടു ഭാവങ്ങളും ഉത്തമം തന്നെ. നിനക്കതില്‍ ഇഷ്ടമുള്ളത്‌ സ്വീകരിക്കാം. രാഗദ്വേഷങ്ങളില്‍നിന്നും നിനക്കങ്ങനെ മുക്തി നേടാം.

‘ദ്വിവിധ ശക്തികളായ രാഗദ്വേഷങ്ങളെ ഇല്ലാതാക്കിയവന്‌ ഈ ലോകത്തിലെയും ആകാശത്തിലെയും സ്വര്‍ഗത്തിലെയും എല്ലാമെല്ലാം സ്വായത്തമാണ്‌.’ അജ്ഞാനികള്‍ ഈ ദ്വന്ദശക്തികളുടെ പിടിയില്‍പ്പെട്ടു നട്ടം തിരിയുന്നു. വേദശാസ്ത്രവിശാരദനാണെങ്കില്‍പ്പോലും അവയുടെ വരുതിയിലായാല്‍ ഒരുവന്റെ സ്ഥിതി പരിതാപകരം തന്നെ. ‘എന്നെ അയാള്‍ കൊള്ളയടിച്ചു’, ‘ഞാന്‍ എന്റെ സുഖങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ചു’, എന്നിത്യാദി സംഭാഷണങ്ങളാണ്‌ ‘പുസ്തകജ്ഞാനിയായ’ അയാളില്‍ നിന്ന്‌ കേള്‍ക്കുക.

സമ്പത്തും ബന്ധുമിത്രാദികളും വന്നുപോയിക്കൊണ്ടിരിക്കുന്നവയാണ്‌. ജ്ഞാനി അവയെത്തേടി അലയുകയോ അവയെ ഉപേക്ഷിക്കാന്‍ പണിപ്പെടുകയോ ചെയ്യുന്നില്ല. തുടക്കവും ഒടുക്കവുമുള്ള ഒന്നിനെയും ജ്ഞാനി തന്റെ ശ്രദ്ധയ്‌ക്ക്‌ യോഗ്യമായി കരുതുന്നില്ല. ഈ ലോകത്ത്‌ ഒരുവന്‍ എന്തെങ്കിലും പണിപ്പെട്ട്‌ തയ്യാറാക്കുന്നു, വളര്‍ത്തി വലുതാക്കുന്നു. (ഉദാഹരണത്തിനു നാം വളര്‍ത്തി വലുതാക്കുന്ന പുത്രിമാരെക്കൊണ്ടുള്ള അനുഭവം മറ്റൊരു വീട്ടിനാണല്ലോ (ഭര്‍തൃഗൃഹം). ഇതില്‍ ആര്‌ ആരെയാണ്‌ കബളിപ്പിക്കുന്നത്‌?

രാമാ നിന്റെ ആത്മീയോന്നതിക്കായി ഞാന്‍ വീണ്ടും വീണ്ടും പ്രഖ്യാപിക്കട്ടെ ഈ പ്രകടിതലോകം ദീര്‍ഘമായൊരു സ്വപ്നം മാത്രമാണ്‌. ഉണരൂ, ഉണരൂ. സൂര്യപ്രഭയോടെ ജാജ്ജ്വല്യമാനമായ ആത്മാവിനെ കാണൂ. ഈ അമൃതസമാനവാക്കുകള്‍കൊണ്ട്‌ നിന്നില്‍ ഉണര്‍വുണ്ടായിരിക്കുന്നു. ഇനി നിനക്ക്‌ ജനനമോ ദുഖമോ പാപമോ വിഭ്രമമോ ഇല്ല. എല്ലാ ധാരണകളെയും ഉപേക്ഷിച്ച്‌ നീ ആത്മാഭിരാമനാകൂ.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

India

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

New Release

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.