Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നോവല്‍ 45: ബഹുമാനിക്കേണ്ട ഭ്രാന്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2014, 09:03 pm IST
in Samskriti

ചൊമാതിരിയും കുഞ്ചുവും കുന്നം ഓതിക്കനും അനിയനും കാരാക്കുളങ്ങര നിന്ന്‌ മടങ്ങുന്ന വഴിക്ക്‌ ദ്വിവേദിയുടെ ഇല്ലത്ത്‌ തങ്ങി. അന്ന്‌ രാത്രി എല്ലാവര്‍ക്കും വളരെ നീണ്ടതും അസ്വസ്ഥത നിറഞ്ഞതുമായിരുന്നു. പ്രകൃതിക്കുകൂടി ഒരു തരം വിങ്ങല്‍. രാത്രിയുടെ മധ്യയാമത്തിലെപ്പോഴോ ആയിരിക്കണം ഒന്നു മയങ്ങി, അധികം കഴിയുന്നതിനുമുമ്പ്‌ വല്ലാത്ത ഒരു ദുസ്വപ്നം ചൊമാരിയെ ഉണര്‍ത്തി. ശ്രദ്ധയോടെ സംരക്ഷിച്ചുപോരുന്ന ത്രേതാഗ്നിയിലെ ആഹവനീയം ഇല്ലത്തിനു മുകളില്‍ വലിയ ആല്‍മരം പോലെ പടര്‍ന്ന്‌ പന്തലിച്ച്‌ ജ്വാലകളുമായി നില്‍ക്കുകകയാണ്‌. ആരോ ഒരാള്‍ ഹോമിക്കാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്‌. ഹോമത്തിനുള്ള മന്ത്രം ചൊല്ലുന്ന ഹോതന്‍ യോഗിയാരാണ്‌. ഹോമദ്രവ്യമായ പുരോഡാശം വെറും അരിപ്പൊടികൊണ്ടുള്ളതല്ല. പുരോഡാശത്തിന്റെ രൂപത്തില്‍ ഉള്ളത്‌ ആരോ അടുത്തു പരിചയമുള്ള ആളാണ്‌. ഹോമിക്കരുത്‌ എന്നു വിളിച്ചു പറയണം എന്നുണ്ട്‌. പക്ഷേ പറ്റുന്നില്ല. ആ സമയത്താണ്‌ ഉണര്‍ന്നത്‌. ചൊമാരി ചുറ്റും നോക്കി.
മാടമ്പിവിളക്കിലെ തിരി മഷികെട്ടി മങ്ങിയിരിക്കുന്നു. കുന്നം ഓതിക്കനും അനിയനും കുഞ്ചുവുമൊന്നും ഗാഢമായ ഉറക്കത്തിലാണെന്നു തോന്നിയില്ല. അവരും ഏതോ സ്വപ്നങ്ങളുടെ അസ്വസ്ഥതകളിലായിരിക്കാം. ചൊമാരി സമയം നോക്കാന്‍ പുറത്തേക്കു നടന്നു. ആകാശം മേഘാവൃതമാണ്‌. സമയം വ്യക്തമാക്കേണ്ട നക്ഷത്രങ്ങള്‍ എല്ലാം മറഞ്ഞിരിക്കുന്നു. അകലെ മലയില്‍ മാലപോലെ കാട്ടുതീ പടര്‍ന്നു നില്‍ക്കുന്നുണ്ട്‌. ചൊമാരി ആലോചിച്ചു. ഇന്ന്‌ സ്വപ്നത്തിലായാലും ജാഗ്രദവസ്ഥയായാലും അസ്വസ്ഥമായി അഗ്നിയെരിയുന്നു. ആ കാട്ടുതീയിലും കുറേ ജീവികള്‍ ഹോമിക്കപ്പെടുന്നുണ്ടാവാം. പുരോഡാശത്തിന്റെ രൂപത്തില്‍ കണ്ടത്‌ ആരെയാണ്‌?

ഒരു ചെറിയ കാറ്റുപോലും വീശുന്നില്ല. വിങ്ങലിന്റെ ആധിക്യത്താല്‍ ഇലകളെല്ലാം മന്ദത പിടിച്ചു നില്‍ക്കുകയാണ്‌. മഴക്കാറുള്ളതുകൊണ്ടായിരിക്കും ഈ വിങ്ങല്‍. സാധാരണ പ്രകൃതിയുടെ മാറ്റം മനസ്സിനെ ബാധിക്കാറില്ല. പക്ഷേ ഇന്ന്‌ അശുഭകരമായ വിങ്ങല്‍ മനസ്സിനെയും ബാധിച്ചിട്ടുണ്ട്‌. മനസ്സ്‌ വീണ്ടും വീണ്ടും ചുറ്റിത്തിരിഞ്ഞ്‌ സ്വപ്നത്തില്‍ തന്നെ ചെന്നു വല്ലായ്‌മ ഏറ്റുവാങ്ങുന്നു. പുരോഡാശത്തിന്റെ രൂപത്തില്‍ കണ്ടത്‌ ആരെയാണ്‌? എന്തെങ്കിലും ആപത്തിന്റെ സൂചനയാണോ? ആലുപോലെ പടര്‍ന്നിരുന്ന്‌ അഗ്നിക്ക്‌ യജ്ഞത്തില്‍ പ്രവര്‍ഗ്യസമയത്ത്‌ തിളച്ചുകത്തിക്കൊണ്ടിരിക്കുന്ന നെയ്യില്‍ പാലൊഴിക്കുമ്പോള്‍ ഉയര്‍ന്നു പൊങ്ങുന്ന ജ്വാലയുടെ തീക്ഷ്ണതയുണ്ടായിരുന്നു. അപ്പോഴാണ്‌ ചൊമാരിയോര്‍ത്തത്‌. പ്രവര്‍ഗ്യത്തിന്‌ വീരധ്യാനം ചെയ്യേണ്ട കാരാധല്‍ എന്ന മന്ത്രം ദുസ്വപ്നത്തിന്റെ ദോഷം നശിക്കാന്‍ നല്ലതാണ്‌.

ചൊമാരി കാലുകഴുകി ആചമിച്ച്‌ മനസ്സില്‍ കാരാധല്‍ ഉരുവിട്ടു. മടങ്ങി പായില്‍ വന്നിരുന്നപ്പോഴും കാരാക്കുളങ്ങരയിലെ ചിന്തകളും സ്വപ്നത്തിന്റെ അസ്വസ്ഥതയും കാട്ടുതീയും തന്നെയായിരുന്നു മനസ്സില്‍. എന്തോ വരാനുണ്ട്‌. ഓരോ ചിന്തകളുടെ അന്തരാളത്തിലും മുഴങ്ങിയത്‌ ഒന്നുതന്നെ ആയിരുന്നു. ‘എന്തോ വരാനുണ്ട്‌’.

(തുടരും)

കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

India

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

New Release

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.