Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തിരുവൈരാണിക്കുളം നട തുറപ്പുത്സവം സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2013, 09:28 pm IST
inErnakulam

തിരുവൈരാണിക്കുളം: തിരുവാതിര നാളുകള്‍ക്ക്‌ പുണ്യം പകര്‍ന്ന്‌ ഭക്തിയുടെ സ്വര്‍ണദീപങ്ങള്‍ തെളിഞ്ഞ തിരുവൈരാണിക്കുളം ശ്രീപാര്‍വതിദേവിയുടെ നടതുറപ്പ്‌ മഹോത്സവത്തിന്‌ സമാപനമായി. നടയടയ്‌ക്കുന്ന ദിവസങ്ങളില്‍ തിരക്ക്‌ അനുഭവപ്പെടാറില്ലെങ്കിലും ഇന്നലെ അവധി ദിവസമായതിനാല്‍ പുലര്‍ച്ചെ നാലുമണി മുതല്‍ നല്ല തിരക്കായിരുന്നു.

നടയടയ്‌ക്കും മുമ്പ്‌ ക്ഷേത്രം മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിപ്പാട്‌ മഹാദേവന്‌ പ്രസന്ന പൂജ നടത്തി. തുടര്‍ന്ന്‌ പാട്ടുപുരയില്‍ ഏഴ്‌ ഇലകളില്‍ അവല്‍, മലര്‍, പഴം, ശര്‍ക്കര എന്നിവ ദേവീദേവന്മാര്‍ക്ക്‌ നേദിച്ച്‌ മേല്‍ശാന്തി പാട്ടുപുരയില്‍നിന്ന്‌ ചൈതന്യത്തെ ശ്രീകോവിലിലേക്ക്‌ ആവാഹിച്ചുകൊണ്ടുപോയി. അക്ഷതം, പൂവ്‌, താലത്തില്‍ വിളക്ക്‌ എന്നിവ വച്ച്‌ കിണ്ണം കൊട്ടി ബ്രാഹ്മണിയമ്മ അകമ്പടി സേവിച്ചു. ശ്രീകോവിലില്‍ ചെന്ന്‌ മേല്‍ശാന്തി വിളക്കുകൊളുത്തി നടയടച്ചതോടെ ഈ വര്‍ഷത്തെ നട തുറപ്പുത്സവത്തിന്‌ സമാപനമായി.

നട അടയ്‌ക്കുന്നതിന്റെ മുന്നോടിയായി അകവൂര്‍, വെടിയൂര്‍, വെണ്മണി മനക്കാരും സമുദായ തിരുമേന ചെറുമുക്ക്‌ നമ്പൂതിരിയും ദേവിയുടെ തോഴിയായി സങ്കല്‍പ്പിക്കുന്ന പുഷ്പിണിയും അന്തര്‍ജനങ്ങളും നടയ്‌ക്കല്‍ സന്നിഹിതരായിരുന്നു. ‘എല്ലാവരും തൃക്കണ്‍ പാര്‍ത്തു കഴിഞ്ഞുവോ’ എന്ന്‌ പുഷ്പിണി മൂന്നുതവണ ചോദിച്ചപ്പോള്‍ ഉവ്വ്‌ എന്ന്‌ ശാന്തിക്കാരന്‍ മറുപടി നല്‍കി. തുടര്‍ന്ന്‌ രാത്രി 8 ന്‌ നട അടയ്‌ക്കുകയും ചെയ്തു.

ഇത്തവണ ഭക്തര്‍ സമര്‍പ്പിച്ച പുതിയ ആഭരണങ്ങള്‍ ദേവിക്ക്‌ ചാര്‍ത്തിയിരുന്നു. ഒപ്പം പഴയ ആഭരണങ്ങളായ താലിക്കൂട്ടം, മൂന്നിഴമണി, കാശാലി, പൂത്താലി, കെട്ടരമ്പ്‌, താലി എന്നിവയും ദേവിക്ക്‌ ചാര്‍ത്തി. സര്‍വാഭരണ വിഭൂഷിതയായ ദേവിക്ക്‌ ഭക്തരും ആഭരണങ്ങളും പുതുവസ്ത്രങ്ങളുമണിഞ്ഞ്‌ പ്രസന്ന വദനരായിത്തന്നെ കാണാന്‍ വരണമെന്നതാണ്‌ സങ്കല്‍പ്പം. കുടിവെള്ള വിതരണം, പാര്‍ക്കിംഗ്‌, ക്യൂ സംവിധാനം, പോലീസ്‌, സെക്യൂരിറ്റി വിഭാഗങ്ങള്‍, കെഎസ്‌ആര്‍ടിസി ആരോഗ്യവകുപ്പ്‌ എന്നീ മേഖലകളിലെല്ലാം പ്രശംസനീയമായ പ്രവര്‍ത്തനങ്ങളാണ്‌ കാഴ്ചവച്ചത്‌. കാലടി സായികേന്ദ്രം ഉള്‍പ്പെടെ നിരവധി സന്നദ്ധ സംഘടനകളും ഭക്തരെ സഹായിക്കാന്‍ എത്തിയിരുന്നു.

നടതുറപ്പ്‌ ദിനങ്ങളില്‍ രാഷ്‌ട്രീയ, സാംസ്കാരിക, ആദ്ധ്യാത്മിക രംഗത്തെ നിരവധി പേര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയിരുന്നു. വരും വര്‍ഷങ്ങളില്‍ ഭക്തജനങ്ങള്‍ക്ക്‌ കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ ക്യൂ സംവിധാനം പരിഷ്കരിച്ച്‌ നടപ്പാക്കാന്‍ ക്ഷേത്ര ട്രസ്റ്റ്‌ പദ്ധതി തയ്യാറാക്കുന്നുണ്ട്‌.

അന്നദാനത്തിന്‌ ഏതാണ്ട്‌ രണ്ടുലക്ഷത്തോളം ഭക്തരാണ്‌ പങ്കെടുത്തത്‌. രാവിലെ പത്തുമണിക്കാരംഭിച്ച അന്നദാനം ചില ദിവസങ്ങളില്‍ നാല്‌ മണിവരെ നീണ്ടു. ഞായറാഴ്ച കൂടുതല്‍ തിരക്കനുഭവപ്പെട്ടപ്പോള്‍ ക്യൂവില്‍നില്‍ക്കുന്ന കുട്ടികള്‍ക്ക്‌ ക്ഷേത്ര ട്രസ്റ്റിന്റെ വക ലഘുഭക്ഷണവും വിതരണം ചെയ്തു.2015 ജനുവരി 4 ന്‌ ധനുമാസത്തില്‍ തിരുവാതിര നാളിലാണ്‌ അടുത്ത നടതുറപ്പ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.