Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉന്നതരെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി വേണ്ടെന്ന്‌ സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2013, 09:33 pm IST
inIndia

ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യുന്നതിനായി കേന്ദ്രസര്‍ക്കാര്‍ തലത്തിലുള്ള അനുമതി ആവശ്യമില്ലെന്ന്‌ സുപ്രീംകോടതി ഉത്തരവ്‌. കോടതി നേരിട്ടു മേല്‍നോട്ടം വഹിക്കുന്ന കേസുകളില്‍ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും അന്വേഷണ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാരുമായി ആലോചിക്കേണ്ട ആവശ്യമില്ലെന്ന്‌ ജസ്റ്റ്സ്‌ ആര്‍.എം ലോധ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്‌ ഉത്തരവിട്ടത്‌. ഇതോടെ കല്‍ക്കരി അഴിമതിക്കേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നതരെ ചോദ്യം ചെയ്യുന്നതിനും മേല്‍നടപടി സ്വീകരിക്കുന്നതും തടഞ്ഞുകൊണ്ട്‌ സിബിഐക്കു മുന്നിലുണ്ടായിരുന്ന വിലക്ക്‌ ഇല്ലാതായി. കല്‍ക്കരിപ്പാടം അഴിമതി കേസന്വേഷണവുമായി കൂടുതല്‍ ശക്തമായി മുന്നോട്ടുപോകുന്നതിന്‌ പുതിയ വിധി സിബിഐക്ക്‌ സഹായകരമാകും.

ദല്‍ഹി സ്പെഷ്യല്‍ പോലീസ്‌ എസ്റ്റാബ്ലിഷ്മെന്റ്‌ നിയമത്തിലെ 6എ വകുപ്പ്‌ പ്രകാരം ഉന്നത ഉദ്യോഗസ്ഥരുടെ വിചാരണയ്‌ക്ക്‌ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്ന്‌ വ്യവസ്ഥയുണ്ട്‌. എന്നാല്‍ കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ ഇത്തരത്തിലൊരു അനുമതിയുടെ ആവശ്യമില്ലെന്നാണ്‌ പുതിയ സുപ്രീംകോടതി ഉത്തരവ്‌. അതേസമയം കോടതി മേല്‍നോട്ടം വഹിക്കാത്ത കേസുകളില്‍ പ്രോസിക്യൂഷന്‌ സര്‍ക്കാര്‍ അനുമതി തേടണം. പ്രോസിക്യൂഷന്‌ സര്‍ക്കാര്‍ അനുമതി വേണ്ട എന്നുവന്നാല്‍ അതു ഭരണനിര്‍വ്വഹണത്തെ ഗുരുതരമായി ബാധിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ സുപ്രീംകോടതി തള്ളി.

സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി ലഭിക്കാനുള്ള നീണ്ട കാത്തിരിപ്പ്‌ അന്വേഷണത്തെ ഗുരുതരമായി ബാധിക്കാറുണ്ടെന്ന സിബിഐയുടെ വാദവും സുപ്രീംകോടതി അംഗീകരിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന കേസന്വേഷണത്തിന്റെ ഭാഗമായി ജോയിന്റ്‌ സെക്രട്ടറി തലത്തില്‍ റാങ്കുള്ള ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുന്നതിനായി സര്‍ക്കാര്‍ അനുമതി വേണ്ടെന്ന്‌ സിബിഐ കൗണ്‍സില്‍ അമറേണ്ട ശരണ്‍ കോടതിയില്‍ വാദിച്ചു. എന്‍ജിഒയായ കോമണ്‍ കോസിന്റെ അഭിഭാഷകന്‍ അഡ്വ. പ്രശാന്ത്‌ ഭൂഷണും കേസിലെ ഹര്‍ജിക്കാരന്‍ അഡ്വ.മനോഹര്‍ ലാല്‍ ശര്‍മ്മയും ഇതേ ആവശ്യം കോടതിയില്‍ ആവര്‍ത്തിച്ചു. തുടര്‍ന്നാണ്‌ കല്‍ക്കരി കേസില്‍ സുപ്രീംകോടതി സുപ്രധാന ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

2 ജി സ്പെക്ട്രം, കല്‍ക്കരി അഴിമതി അടക്കം നിരവധി കേസുകളാണ്‌ കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്നത്‌. പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ ഇത്തരം കേസുകളില്‍ സിബിഐക്ക്‌ സര്‍ക്കാരിന്റെ അനുമതിയില്ലാതെ ആരെയും വിചാരണ നടപടികള്‍ക്ക്‌ വിധേയരാക്കാം. പ്രധാനമന്ത്രിയുട ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ സിബിഐക്ക്‌ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെയാണ്‌ പരാതിക്കാര്‍ കോടതിയെ സമീപിച്ചത്‌.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം
Kerala

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു
Kerala

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

Kerala

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

India

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

India

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.