Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫെഡറേഷന്‍ കാപ്പിലെ സര്‍പ്രൈസാകാന്‍ ഈഗിള്‍സ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2013, 09:44 pm IST
inSports

മീനങ്ങാടി (കല്‍പ്പറ്റ): ഫെഡറേഷന്‍ കാപ്പിലാണ്‌ എറണാകളും പുല്ലേപ്പടി ആസ്ഥാനമായുള്ള ഈഗിള്‍സ്‌ ഫുട്ബാള്‍ ക്ലബ്ബിന്റെ കണ്ണ്‌. ദേശീയ ഫുട്ബാളിലെ അനിഷേധ്യശക്തിയായി ഈഗിള്‍സിനെ മാറ്റാനുള്ള നീക്കത്തിലാണ്‌ ക്ലബ്ബ്‌ മാനേജ്മെന്റ്‌. 32 താരങ്ങളാണ്‌ നിലവില്‍ ഈഗിള്‍സ്‌ എഫ്സിയില്‍. ഇതില്‍ നാലുപേര്‍ വിദേശികള്‍. കേരളം, പഞ്ചാബ്‌, പശ്ചിമബംഗാള്‍, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നു തേടിപ്പിടിച്ചതാണ്‌ മറ്റു 28 പേരെ. മലയാളി താരങ്ങളില്‍ രണ്ടുപേര്‍ വയനാട്ടുകാരാണ്‌. കല്‍പ്പറ്റക്കാരന്‍ ചാലില്‍ മുഹമ്മദ്‌ സുഹൈലും പടിഞ്ഞാറെത്തറ സ്വദേശി പി.സി.അനിലും.

കളിയിലെ പുതുപുത്തന്‍ അടവുകള്‍ താരങ്ങള്‍ക്ക്‌ പരിചയപ്പെടുത്തുന്നതിനു പുതിയ പരിശീലകനെയും മുത്തൂറ്റ്‌ പാപ്പച്ചന്‍ ഡയറക്ടറായ ക്ലബ്ബ്‌ നിയോഗിച്ചു. ബംഗളൂരുവില്‍നിന്നുള്ള സ്റ്റാന്‍ലി റോസാരിയൊയാണ്‌ പുതിയ കോച്ച്‌. 2005 മുതല്‍ 2008 വരെ ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്റെ സഹപരിശീലകനായിരുന്നു സ്റ്റാന്‍ലി. 2008ല്‍ ഈസ്റ്റ്‌ ബംഗാളിന്റെയും 2009ല്‍ സാല്‍ഗോക്കര്‍ ഗോവുടെയും 2010ല്‍ മോഹന്‍ബഗാന്റെയും 2011ല്‍ യുനൈറ്റഡ്‌ സിക്കിം ഫുട്ബാള്‍ ക്ലബ്ബിന്റെയും കോച്ചായിരുന്ന സ്റ്റാന്‍ലിയെ ഒരാഴ്ച മുമ്പാണ്‌ ഈഗിള്‍സ്‌ റാഞ്ചിയത്‌. ചുമതലയേറ്റതുമുതല്‍ ഓരോ താരത്തെയും ഗ്രൗണ്ടില്‍ വിയര്‍പ്പിക്കുന്ന സ്റ്റാന്‍ലി അവരുടെ പ്രകടനവും വിലയിരുത്തിവരികയാണ്‌.

താരനിരയെ ഉടച്ചുവാര്‍ത്തതിനുശേഷം ഈഗിള്‍സ്‌ ആദ്യം മാറ്റുരയ്‌ക്കുന്നത്‌ മീനങ്ങാടിയില്‍ നടക്കുന്ന സംസ്ഥാന ക്ലബ്ബ്‌ ചാമ്പ്യന്‍ഷിപ്പിലാണ്‌. മുഴുവന്‍ താരങ്ങളും വയനാട്ടിലെത്തിയിട്ടുണ്ട്‌. ക്ലബ്ബ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇറക്കുന്ന ടീമിനെയും നായകനെയും ഇനിയും തീരുമാനിച്ചിട്ടില്ലെന്ന്‌ കോച്ച്‌ പറഞ്ഞു. ഫെഡറേഷന്‍ കപ്പിനുവേണ്ടി ഈഗിള്‍സിനെ പരുവപ്പെടുത്തുന്നതിനുള്ള അവസരങ്ങളില്‍ ഒന്ന്‌ എന്ന നിലയിലാണ്‌ സംസ്ഥാന ക്ലബ്ബ്‌ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിനെ കാണുന്നതെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

നൈജീരിയയില്‍നിന്നുള്ള സക്കുബു കൊകൊ അറ്റാര്‍സ, ചാള്‍സ്‌, ഒഡിലി ഫെലിക്സ്‌ ചിഡി, അമേരിക്കയില്‍നിന്നുള്ള വിജയ്‌ ഡയസ്‌ എന്നിവരാണ്‌ ഈഗിള്‍സിന്റെ വിദേശതാരങ്ങള്‍. ഡെംപോ ഗോവയ്‌ക്കുവേണ്ടി മുന്‍പ്‌ ജഴ്സിയണിഞ്ഞിട്ടുള്ള സ്ട്രൈക്കറാണ്‌ സക്കുബു. ചാള്‍സ്‌ കഴിഞ്ഞ സീസണില്‍ മുഹമ്മദന്‍സ്‌ സ്പോര്‍ട്ടിങ്‌ ക്ലബിന്റെ പ്രതിരോധനിരയില്‍ ഉണ്ടായിരുന്നു. ഫുട്ബാള്‍ കളി ജീവിതമാക്കി അടുത്തകാലത്ത്‌ ഇന്ത്യയിലെത്തിതാണ്‌ മിഡ്ഫീല്‍ഡില്‍ കളിക്കുന്ന ഫെലിക്സും വിജയ്‌ ഡയസും.

എറണാകുളത്തുകാരന്‍ വിവിയന്‍ ജോസഫിന്റെയും മോര്‍സിയ എന്ന വിദേശവനിതയുടെയും മുന്ന്‌ മക്കളില്‍ ഇളയ ആളാണ്‌ വിജയ്‌. പിതാവ്‌ വിവിയന്‍ 1959ല്‍ എറണാകുളം ഈഗിള്‍സിന്റെ കളിക്കാരനായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്‌. 1956ല്‍ രൂപീകൃതമായതാണ്‌ ഈഗിള്‍സ്‌ ക്ലബ്ബ്‌.

സന്തോഷ്‌ട്രോഫിയില്‍ കേരളത്തിനുവേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള ഗോള്‍ കീപ്പര്‍ കെ.വി.നസീബ്‌, അഹമ്മദ്‌ മാലിക്‌, എ.എം.സുമേഷ്‌, കെ.നവാസ്‌, കെ.ജെ.അരുണ്‍ എന്നിവര്‍ അടങ്ങുന്നതാണ്‌ ഈഗിള്‍സിന്റെ മലയാളി താരനിര. കളിക്കാരില്‍ എട്ടുപേര്‍ അടുത്തിടെ ഐ.എം.ജി റിലയന്‍സില്‍നിന്ന്‌ എത്തിയതാണ്‌. മൂന്നുപേര്‍ ഥാപ്പ മണിപ്പൂരില്‍നിന്നു വന്നവരും.

വിവിധ ദേശക്കാരും ഭാഷക്കാരുമായ താരങ്ങള്‍ ‘സെറ്റായി’ വരുന്നതേയുള്ളൂവെന്ന്‌ ഈഗിള്‍സ്‌ മാനേജര്‍ ടി.എം.പൊന്നന്‍ പറഞ്ഞു. ഒന്നിച്ചുള്ള പരിശീലനം മുറിയരുതെന്ന ചിന്താഗതിയിലാണ്‌ മുഴുവന്‍ താരങ്ങളെയും വയനാട്ടില്‍ കൊണ്ടുവന്നതെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

മില്‍ട്ടന്‍ ആന്റണിയാണ്‌ ഈഗിള്‍സിന്റെ അസിസ്റ്റന്റ്‌ കോച്ച്‌. ഫിസിയോ തെറാപ്പിസ്റ്റ്‌ ഡോ.ബി. ജിത്തും. പടിഞ്ഞാറെത്തറ പതിനാറാംമെയില്‍ പൊട്ടുകണ്ണി ചന്തു-പുഷ്പ ദമ്പതികളുടെ ഇളയ മകനാണ്‌ ഈഗിള്‍സിന്റെ വയനാടന്‍ താരങ്ങളില്‍ ഒരാളായ അനില്‍. ജി.വി.രാജ സ്പോര്‍ട്സ്‌ സ്കൂളിലൂടെ എറണാകളും ഗോള്‍ഡന്‍ ത്രഡിലെത്തിയ അനില്‍ കഴിഞ്ഞവര്‍ഷമാണ്‌ ഈഗിള്‍സിന്റെ ഭാഗമായത്‌. മുസ്ലിംലീഗ്‌ വയനാട്‌ ജില്ലാ സെക്രട്ടറി കല്‍പറ്റ ചാലില്‍ മൊയ്തീന്‍കുട്ടിയുടെയും സുലൈഖയുടെയും മൂത്തമകനാണ്‌ ഈഗിള്‍സിലെ മുഹമ്മദ്‌ സുഹൈല്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

Kerala

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

Kerala

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

India

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

Kerala

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

പുതിയ വാര്‍ത്തകള്‍

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.