ന്യൂദല്‍ഹി : രാഷ്‌ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി 79 ലേക്കു കടന്നു. നെല്‍സണ്‍ മണ്ടേലയുടെ നിര്യാണത്തെ തുടര്‍ന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തില്‍ ആഘോഷരഹിതമായിരുന്നു പിറന്നാള്‍ ദിനം. ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍, ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ എന്നിവരടക്കമുള്ള പ്രമുഖര്‍ പ്രണബിനു ജന്മദിനാശംസകള്‍ നേര്‍ന്നു. പൊതുജനങ്ങള്‍ക്ക് ആശംസയര്‍പ്പിക്കാന്‍ അരമണിക്കൂര്‍ അനുവദിച്ചിരുന്നു. നെല്‍സണ്‍ മണ്ടേലയുടെ അനുസ്മരണ പരിപാടിയില്‍ സംബന്ധിച്ച് ഇന്നലെ രാവിലെയാണു രാഷ്‌ട്രപതി ദക്ഷിണാഫ്രിക്കയില്‍നിന്നു മടങ്ങിയെത്തിയത്. നേരത്തേ ഇന്ത്യയിലേക്കുള്ള മടക്കയാത്രയില്‍ പ്രത്യേകവിമാനത്തില്‍ പ്രണബ് പിറന്നാള്‍ കേക്കു മുറിച്ചിരുന്നു.
















