അറിയേണ്ടത് എല്ലാം അറിഞ്ഞയാളാണ് ഗുരു, അദ്ദേഹത്തിനറിയാം നമ്മള് കാണുകയും കേള്‍ക്കുകയും ചെയ്യുന്നതിന്റെയെല്ലാം ഉണ്മ ഇന്ന് നമ്മള് വിചാരിക്കുന്ന പോലെയല്ലെന്ന്. ഇത് മനസ്സിലാക്കിത്തരുന്നതിലൂടെയാണ് ഗുരു നമ്മളെ സത്യത്തിലേക്ക് നയിക്കുന്നത്. മിഥ്യാധാരണകളില്‍ കുരുങ്ങിപ്പോകാതെ കൂടുതല്‍ ആഴങ്ങളിലേക്ക് പോകാന്‍ സാധകനില്‍ നിരന്തര പ്രേരണ ചെലുത്തുകയാണ് ഗുരുവിന്റെ ജോലി. സംസാരസമുദ്രത്തിലെ ദീപുകളെ കരയായി കരുതി അവിടെ തങ്ങാന്‍ അനുവദിക്കാതെ ഗുരു മുന്നോട്ടു കടലിലേക്കുതന്നെ ഉന്തിവിട്ടാല്‍ മാത്രമേ സാധകന് കൈവല്യതീരമണയാന് കഴിയൂ.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: