നെടുമ്പാശ്ശേരി: ഓസ്ട്രേലിയയില്‍ നടന്ന ഏഷ്യ പസഫിക് സ്പെഷ്യല്‍ സ്കൂള്‍ ഒളിമ്പിക് മത്സരത്തില്‍ മെഡലുകള്‍ വാങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍വരവേല്‍പ്പ്. ഫിഷറീസ് മന്ത്രി കെ. ബാബു, അന്‍വര്‍ സാദത്ത് എംഎല്‍എ, ആള് കേരള സ്പെഷ്യല്‍ സ്കൂള്‍ ചെയര്മാന് ഫാ. റോയി മാത്യു വടക്കന്‍, എസ്ഒബി റീജിയണല്‍ ഡയറക്ടര്‍ ഫാ. റോയി കണ്ണംച്ചിറ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തില്‍ എത്തിയ കായികതാരങ്ങള്‍ക്ക് വരവേല്പ് നല്‍കിയത്. മൂവായിരത്തിലധികം പേര് പങ്കെടുത്ത ഒളിമ്പിക്സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 532 പേരാണ് പങ്കെടുത്തത്. ഇവരില്‍ 32 പേര് കേരളത്തില്‍ നിന്നുള്ളവരാണ്. പങ്കെടുത്തവരില്‍ 14 സ്വര്‍ണ്ണവും 18 വെള്ളിയും 14 വെങ്കലവും അടക്കം 46 മെഡലുകളാണ് കരസ്ഥമാക്കിയത്.
കേരളത്തില്‍നിന്ന് ആദ്യമായി സ്പെഷ്യല്‍ സ്കൂള്‍ മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് 30 ലക്ഷം രൂപയോളം സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നു. ഈ ധനസഹായം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: