Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹേ, റാണീ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2013, 10:06 pm IST
inIndia

മൃഗീയ ഭൂരിപക്ഷമെന്ന വാക്കുകള്‍ മതിയാകില്ല. അതേ രാജകൊട്ടാരങ്ങളുടെ നാട്‌ വീണ്ടും ബിജെപി ഭരിക്കും. അഞ്ചില്‍ നാല്‌ സീറ്റുകളുടെ ഉജ്ജ്വല നേട്ടത്തോടെ തന്നെ. 200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ 162 സീറ്റുകളുടെ പടുകൂറ്റന്‍ വിജയത്തോടെയാണ്‌ പടയോട്ടങ്ങള്‍ അനവധി കണ്ട മണ്ണിലെ ബിജെപി സൈന്യത്തിന്റെ ഏകപക്ഷീയ വിജയം. ധോല്‍പൂരിന്റെ മഹാറാണി വസുന്ധര രാജെ സിന്ധ്യ മുന്നില്‍ നിന്നു നയിച്ച കാവി പടയാളികളോട്‌ ഒന്നെതിര്‍ത്തു നോക്കാന്‍ പോലും ശ്രമിക്കാതെ ആയുധം താഴെ വെച്ച്‌ കീഴടങ്ങിയ കോണ്‍ഗ്രസ്‌ സൈന്യത്തെയാണ്‌ രാജസ്ഥാനില്‍ കണ്ടത്‌.

രാജസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ്‌ ബിജെപി വീണ്ടും അധികാരത്തിലെത്തിയത്‌. 2003ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 120 എംഎല്‍എമാര്‍ വിജയിച്ചു കയറി റിക്കോര്‍ഡ്‌ സ്ഥാപിച്ചപ്പോഴും ഗ്വാളിയോര്‍ റാണി വസുന്ധര രാജെ സിന്ധ്യയായിരുന്നു തെരഞ്ഞെടുപ്പില്‍ ബിജെപിയെ നയിച്ചത്‌.

130നു മുകളില്‍ സീറ്റു നേടി വിജയിക്കുമെന്നായിരുന്നു അവസാന വട്ട കണക്കുകൂട്ടലുകള്‍ക്കു ശേഷം ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ വിജയം അതും കടന്നപ്പോള്‍ ആഹ്ലാദാരവങ്ങള്‍ വാനോളം ഉയര്‍ന്നു.

നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം ഏറ്റവും കൂടുതല്‍ സ്വാധീനിച്ച സംസ്ഥാനമാണ്‌ രാജസ്ഥാന്‍. മോദി ഇരുപതോളം വലിയ റാലികളിലാണ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി പങ്കെടുത്തത്‌. പതിനായിരങ്ങള്‍ പങ്കെടുത്ത റാലികളില്‍ പ്രകടമായ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനരോഷം വോട്ടെണ്ണുമ്പോള്‍ പ്രതിഫലിക്കുമെന്നാണ്‌ എക്സിറ്റ്‌ പോളുകളും പ്രവചിക്കുന്നത്‌. എക്സിറ്റ്‌ പോളുകള്‍ പ്രവചിച്ചതിനും അപ്പുറത്തേക്കാണ്‌ ബിജെപിയുടെ വിജയം എത്തിയത്‌. കോണ്‍ഗ്രസിന്റെ അഞ്ചുവര്‍ഷത്തെ ഭരണ പരാജയവും മന്ത്രിമാരുടെ ലൈംഗിക പീഡനക്കേസുകളും കൊലപാതകക്കേസുകളും ഉയര്‍ത്തിക്കാട്ടി ബിജെപി അഴിച്ചുവിട്ട പ്രചാരണത്തെയും ഫലപ്രദമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിനായില്ലെന്നത്‌ ഫലം പുറത്തുവന്നതോടെ വ്യക്തമായി.

രാജസ്ഥാനില്‍ 2008ല്‍ ലഭിച്ച മൂന്നു സീറ്റുകളും സിപിഎമ്മിനു നഷ്ടമായി. ദഞ്ജാറാംഗഢ്‌,ധോഡ്‌,അനൂപ്ഗഢ്‌ എന്നീ മണ്ഡലങ്ങളാണ്‌ സിപിഎമ്മിന്റെ കയ്യില്‍ നിന്നും ബിജെപി തരംഗത്തില്‍ നഷ്ടമായത്‌.

2008 മുതലുള്ള ഗെഹ്ലോട്ട്‌ ഭരണത്തില്‍ അഞ്ചു മന്ത്രിമാരാണ്‌ വിവിധ ആരോപണങ്ങളുടെ പേരില്‍ പുറത്തു പോയത്‌. സര്‍ക്കാര്‍ ആശുപത്രിയിലെ നേഴ്സായിരുന്ന ഭന്‍വാരി ദേവി കൊലപാതക കേസിന്റെ പശ്ചാത്തലത്തില്‍ രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പ്‌ ക്യാബിനറ്റ്‌ മന്ത്രിയായിരുന്ന മഹിപാല്‍ മദേര്‍നയേയും എംഎല്‍എ മല്‍ഖാന്‍സിങ്‌ ബിഷ്ണോയിയേയും അറസ്റ്റ്‌ ചെയ്യുകയും തുടര്‍ന്ന്‌ രാജിവയ്‌ക്കേണ്ടിയും വന്നു. സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ 27 അംഗ മന്ത്രിസഭയെ ഗെഹ്ലോട്ട്‌ രാജിവയ്‌പ്പിക്കുകയും ആറുപേരെ മാറ്റി പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയും ചെയ്തു. എങ്കിലും നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചു പിടിക്കാനായില്ല.

കേന്ദ്രമന്ത്രി സി.പി ജോഷിയെ പ്രചാരണ വിഭാഗം തലവനായി നിയോഗിച്ച ഹൈക്കമാന്റ്‌ നടപടി കോണ്‍ഗ്രസിനുള്ളില്‍ സൃഷ്ടിച്ച വിഭാഗീയത തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനത്തില്‍ പ്രതിഫലിച്ചതായി കോണ്‍ഗ്രസ്‌ വിലയിരുത്തിക്കഴിഞ്ഞു.

ഗുജ്ജാര്‍,മീണ,രജപുത്ര,ജാട്ട്‌,മുസ്ലിം സമുദായങ്ങള്‍ക്ക്‌ നിര്‍ണ്ണായക സ്വാധീനമുള്ള സംസ്ഥാനത്ത്‌ രാഷ്‌ട്രീയപാര്‍ട്ടികളുടെ പ്രധാന പിന്തുണയും ഇത്തവണ ബിജെപിക്കൊപ്പമായിരുന്നു. മുസ്ലിം മദ്രസകള്‍ വൊക്കേഷണല്‍ വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുമെന്നും കൃഷി സംരക്ഷണ നിയമം നടപ്പാക്കുമെന്നും 1.5 മില്യണ്‍ യുവാക്കള്‍ക്ക്‌ തൊഴില്‍ നല്‍കുമെന്നും 24 മണിക്കൂര്‍ വൈദ്യുതി ലഭ്യമാക്കുമെന്നുമുള്ള ബിജെപിയുടെ വാഗ്ദാനം രാജസ്ഥാന്‍ ജനത സ്വീകരിച്ചു കഴിഞ്ഞതായാണ്‌ ഫലം പുറത്തുവന്നപ്പോള്‍ വ്യക്തമാകുന്നത്‌.

എസ്‌. സന്ദീപ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

Main Article

ജെന്‍-സി കാലത്തെ സംഘം

Article

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

Editorial

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം
Kerala

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.