തലശ്ശേരി: തലശ്ശേരിയില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ ഹിമാചല്‍പ്രദേശിനെതിരെ കേരളത്തിന് 61 റണ്‍സിന്റെ വിജയം. മൂന്നാം ദിവസമായ ഇന്നലെ 7 വിക്കറ്റിന് 110 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച 6.2 ഓവറില്‍ ശേഷിച്ച മൂന്ന് വിക്കറ്റും നഷ്ടമായി. ബാറ്റിംഗ് ആരംഭിച്ച് 18 മിനുട്ട് തികയുന്നതിനിടയില്‍ ഇന്നിംഗ്സ് അവസാനിച്ചു. ഹിമാചലിന് വേണ്ടി പ്രശാന്ത് ചോപ്ര 36 റണ്‍സും ഋഷി ധവാന് 33 റണ്‍സും നേടി. കേരളത്തിന് വേണ്ടി വിനീത് മനോഹരന് 5 വിക്കറ്റ് കൊയ്തു. ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച വിനൂപാണ് മാന്‍ ഓഫ് ദി മാച്ച്. സി.പി.ഷാഹിദ് മൂന്നും പി.പ്രശാന്ത് രണ്ടും വിക്കറ്റ് വീഴ്ത്തി.
ഇന്നലത്തെ ജയത്തോടെ കേരളത്തിന് 6 പോയിന്റ് ലഭിച്ചു. ഹിമാചലിന് പോയിന്റില്ല. മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ട വിനൂപ് മനോഹരന് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ താരവും സെലക്ഷന് കമ്മറ്റി അംഗവുമായ റോജര്‍ ബിന്നി സമ്മാനം നല്കി. കെസിഎ പ്രസിഡന്റും എന്‍സിഎ ചെയര്‍മാനുമായ കെ.സി.മാത്യുവും മുന്‍ ഇന്ത്യന്‍ താരം ചന്ദ്രകാന്ത് പണ്ഡിറ്റ്, ജില്ലാ ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. കേരളത്തിന്റെ അടുത്ത മത്സരം 14 മുതല്‍ മാഹാരാഷ്ട്രയുമായി ഇതേ സ്റ്റേഡിയത്തില്‍ നടക്കും.
സ്കോര്‍ കേരളം: ഒന്നാമിന്നിംഗ്സ് 214 ഓള് ഔട്ട്. ഹിമാചല്‍ പ്രദേശ് 174 ഓള് ഔട്ട്. രണ്ടാം ഇന്നിംഗ്സ് കേരളം: 155 ഓള് ഔട്ട്. ഹിമാചല്‍ പ്രദേശ് 134ന് പുറത്ത്.
എം.പി.ഗോപാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: