ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയത്തില്‍ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് ഗാന്ധിയന്‍ അന്നാ ഹസാരെ. യുപിഎ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ എതിര്‍പ്പാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും ഹസാരെ പറഞ്ഞു.
ഷീല ദീക്ഷിത്തിനെ അട്ടിമറിച്ച് അരവിന്ദ് കേജ്രിവാള് നേടിയ വിജയം ചരിത്രപ്രധാനമാണ്. മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ആം ആദ്മി പാര്‍ട്ടി സഖ്യം രൂപീകരിക്കുന്നതിനെ അനുകൂലിക്കുന്നില്ല.
പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ നിലപാടുകളില്‍ വിട്ടുവീഴ്ച വരുത്തുന്ന വിധത്തിലുള്ള ഒരു രാഷ്ട്രീയനീക്കത്തെയും അംഗീകരിക്കില്ലെന്നും ഹസാരെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: