തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ആതിഥേയത്വം വഹിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ അഖിലേന്ത്യ ടേബിള്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന് തുടക്കമായി. ശംഖുമുഖം ജി.വി. രാജ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റ് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ജനറല്‍ മാനേജര്‍ കോശിഐപ് ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ പബ്ലിക്ക് സെക്ടര്‍ സ്പോര്‍ട്സ് പ്രമോഷന് ബോര്‍ഡിന്റെ ആഭിമുഖ്യത്തിലാണ് ടൂര്‍ണമെന്റ്.
ആദ്യറൗണ്ട് ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വനിതാ വിഭാഗത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, കോള്‍ ഇന്ത്യയെയും (3-0) ഓയില്‍ ഇന്ത്യ, റിസര്‍വ് ബാങ്കിനെയും (3-2) ഒ എന്‍ ജി സി, എല്‍ ഐ സിയെയും(3-0) എയര്‍ഇന്ത്യ, ഭാരത് ഹെവി ഇലക്ട്രിക്കല്സിനെയും (3-0) പരാജയപ്പെടുത്തി. പുരുഷ വിഭാഗത്തില്‍ ഒ എന്‍ ജി സി, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാലയെയും (3-1) ഓയില്‍ ഇന്ത്യ, കോള്‍ ഇന്ത്യയെയും (3-0), ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് റിസര്‍വ് ബാങ്കിനെയും (3-1), എല്‍ ഐ സി, എയര്‍ ഇന്ത്യയെയും (3-1), എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഭാരത് ഹെവി ഇലക്ട്രിക്കല്സിനെയും (3-0) പരാജയപ്പെടുത്തി.
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് സീനിയര്‍ ഡിവിഷനല്‍ റീട്ടെയില്‍ സെയില്‍ മാനേജര്‍ വി എം ഹരികുമാര്‍, കോംപേറ്റെഷന് മാനേജര്‍ എന്‍ ഗണേഷന്, സ്പോര്‍ട്സ് മാനേജര്‍ ടി വി പ്രസാദ്, നാഷണല്‍ അസോസിയേഷന് ഓഫ് ഇന്ത്യന്‍ എംപ്ലോയീസ് (എന്എഐഒഇ) പ്രസിഡന്റ് ബാപു സുറുവെ, ചീഫ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ മാനേജര്‍ വി വെട്രിക്സെല്വകുമാര്, എന്‍ സുരേഷ് അയ്യര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: