നിന്റെ ഗൃഹത്തിലെ ഒരു മുറിയില്‍ മാത്രം എന്നെ പരിമിതപ്പെടുത്തുന്നതെന്ത്? എല്ലാ മുറികളും ബാബയുടെ മുറികളാകണം. നീ നിന്റെ ചുറ്റിനും, എന്നെക്കൊണ്ടൊരു വലയം തീര്‍ക്കുക. നിരന്തരം എന്നെക്കുറിച്ച് ചിന്തിച്ച് വ്യാകുലപ്പെടുക, വിശ്വസിച്ചാലും! ഈ വിഭ്രാന്തിക്കാണ് ഏറ്റവും കൂടുതല്‍ മാധുര്യമുള്ളത്. ഞാന്‍ ഈ വിഭ്രാന്തിയെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുന്നു. നീ ഇരിക്കുന്ന രഥത്തിന്റെ കടിഞ്ഞാണ്‍, പൂര്‍ണമായും എന്റെ നിയന്ത്രണത്തിലാണ്. എന്നില്‍ മുഴുവന്‍ വിശ്വാസവും അര്‍പ്പിക്കുന്നതാണ് നിന്റെ കടമ. നിന്റെ ലക്ഷ്യസ്ഥാനത്തെത്താന്‍ വേണ്ടി എന്നില്‍ നിന്ന് കടിഞ്ഞാണ്‍ എടുത്ത് മാറ്റാനോ കടിഞ്ഞാണ്‍ പിടിക്കാന്‍ എന്നെ നിര്‍ദ്ദേശിക്കുവാനോ ശ്രമിക്കരുത്. അത് നിന്നെ അപകടത്തിലേക്ക് നയിക്കും. അങ്ങനെ ചിരകാലം അംഗഭംഗമുണ്ടാകാം; അഥവാ, മാര്‍ഗം നഷ്ടപ്പെട്ടേക്കാം. നിന്നില്‍ അലിവുതോന്നി ഞാന്‍ നിന്നെ രക്ഷപ്പെടുത്താന്‍ വന്നതാണ്. അതുകൊണ്ട് നിശ്ചിന്തനായി; ആനന്ദത്തോടെ യാത്ര ചെയ്യൂ.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: