യഥാര്‍ത്ഥത്തില്‍ ഗുരു ആരെയും ഒരു രീതിയിലും നിര്‍ബന്ധിക്കുന്നില്ല. ഗുരു ഉന്തിത്തള്ളുന്നു, പിടിച്ചു വലിക്കുന്നു എന്നൊക്കെ പറഞ്ഞാലും ശിഷ്യനെ സംബന്ധിച്ച് അങ്ങനെയൊന്നും അറിയുക കൂടിയില്ല. ആ കാരുണ്യധാരയില്, പ്രേമപ്രവാഹത്തില്പ്പെട്ട് ശിഷ്യനൊഴുകിപ്പോവുകയാണ്. മത്സ്യം നദിയെന്തെന്നറിയില്ലെന്ന് പറഞ്ഞ പോലെയാണ് ശിഷ്യന്റെ അവസ്ഥ. താന്‍ ലക്ഷ്യത്തിലേക്ക് നയിക്കപ്പെടുന്നത് അയാള്‍ക്ക് അറിയാന്‍ കഴിയുന്നില്ല. ഗുരു യഥാസമയം വേണ്ടത് ചെയ്യുവാന്‍ കൂടെയില്ലെങ്കില്‍ സ്വന്തം വാസനകളുടെ ഉന്തിത്തള്ളലിലും പിടിച്ചുവലിയിലുംപെട്ട് സാധകന് മാര്‍ഗഭ്രംശം നേരിടാനിടയുണ്ട്.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: