Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഇവര്‍ക്കറിയാം ആഭരണവും വീട്ടുഭരണവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2013, 05:30 pm IST
inLifestyle

ചെളിയും പാഴ്‌ക്കടലാസും കഴുത്തിലും കാതിലുമിടാന്‍ ആരുടെയും സ്വബോധം സമ്മതിക്കില്ല. പക്ഷേ , കാതിലാടുന്ന ഈ കമ്മലുകളും കഴുത്തിനഴകേറ്റുന്ന ഈ മാലകളും വെറും കടലാസുകൊണ്ടുള്ളതാണന്നു പറഞ്ഞാലും ആരും കളയുകയുമില്ല. ഇതിന്റെ പിന്നിലെ കരവിരുത്‌ ആഭരണ നിര്‍മ്മാണത്തില്‍ വമ്പിച്ച അവകാശവാദങ്ങളൊന്നും പറയാത്ത മൂന്നു വീട്ടമ്മമാരുടേതാണ്‌.

അലങ്കാരത്തിന്റെ ആ ആഭരണക്കഥ ഇങ്ങനെ.

ആമ്പല്ലൂര്‍ സ്വദേശിനികളായ മൂന്ന്‌ വനിതകള്‍; അവര്‍ മാറി മാറി വരുന്ന ആഭരണ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്കനുസൃതമായി വസ്ത്രധാരണത്തിന്‌ അനുയോജ്യമായ ആഭരണങ്ങള്‍ നിര്‍മ്മിച്ചു വിപണനം ചെയ്യുകയാണ്‌. സ്വര്‍ണ്ണത്തിനു തൊട്ടാല്‍ പൊള്ളുന്ന വിലയുള്ള ഈ കാലത്ത്‌ ചെലവു ചുരുങ്ങിയ രീതിയില്‍ കളിമണ്ണിലും കടലാസിലും ഇവര്‍ തീര്‍ക്കുന്ന ആഭരണ വൈവിധ്യങ്ങള്‍ക്ക്‌ ആവശ്യക്കാരുമേറെയാണ്‌.

അനിത ശ്രീകുമാര്‍, സൗമ്യ മുരളി, ബിജി അരുണ്‍ എന്നിവരാണ്‌ മൂവര്‍ സംഘത്തില്‍. അയല്‍ വാസികളായ ഇവര്‍ മൂന്നുപേരും ഈ രംഗത്തേക്കു തിരിഞ്ഞിട്ട്‌ മൂന്നു വര്‍ഷമായി. സാങ്കേതിക സാമഗ്രികളും വന്‍ മുതല്‍ മുടക്കും ഇല്ലാതെ വീട്ടിലിരുന്ന്‌ ചെയ്യാവുന്ന ഒരു തൊഴില്‍ മേഖല എന്ന ആശയമാണ്‌ ആദ്യം ഉയര്‍ന്നത്‌.
ആശയം ആഭരണ നിര്‍മ്മാണ രംഗത്തെത്തിച്ചു. സാരി പെയിന്റിംഗ്‌, ഫാബ്രിക്‌ പെയിന്റ്‌, ടോയ്സ്‌ നിര്‍മ്മാണം തുടങ്ങിയ ഇനങ്ങളായിരുന്നു ആദ്യകാലങ്ങളില്‍ ഇവര്‍ ചെയ്തിരുന്നത്‌. എന്നാല്‍ വളരെ ചുരുങ്ങിയ വിലയില്‍ ലഭിക്കുന്ന വര്‍ണ്ണക്കടലാസുകളുപയോഗിച്ച്‌ ആഭരണങ്ങള്‍ നിര്‍മ്മിക്കാനാവും എന്ന ആശയമാണ്‌ ഇവരെ കടലാസ്‌ ആഭരണ നിര്‍മ്മാണ രംഗത്തേക്ക്‌ കൂടുതല്‍ ശ്രദ്ധ തിരിക്കുവാന്‍ പ്രേരിപ്പിച്ചത്‌. ലൈറ്റ്‌ വെയ്റ്റായും, വിവിധ വര്‍ണ്ണങ്ങളിലും നിര്‍മ്മിച്ചു നല്‍കാം എന്നതാണ്‌ കടലാസ്‌ ആഭരണങ്ങളുടെ പ്രത്യേകത. ജിമിക്കി, മാല, കമ്മല്‍, ലോക്കറ്റ്‌ തുടങ്ങിയവ ഇവര്‍ കടലാസില്‍ നിര്‍മ്മിക്കുന്നു. വസ്ത്രങ്ങളുടെ നിറങ്ങള്‍ക്ക്‌ അനുയോജ്യമായ ആഭരണങ്ങള്‍ക്ക്‌ ആവശ്യക്കാര്‍ ഏറുകയാണ്‌. ഇതില്‍ ജിമുക്കിയാണ്‌ കൂടുതലായും വിപണനം നടക്കുന്നത്‌. കടലാസാണെങ്കിലും മഴ നനയുമ്പോഴോ വെള്ളത്തില്‍ വീഴുമ്പോഴോ കേടുപാടുകള്‍ സംഭവക്കുന്നില്ല എന്നതാണ്‌ ഗുണം.

ഇപ്പോള്‍ വിപണി കീഴടക്കിക്കൊണ്ടിരിക്കുന്ന ക്ലേ മോഡല്‍ ആഭരണങ്ങളാണ്‌ ഇവര്‍ നിര്‍മ്മിക്കുന്ന മറ്റൊരു ഇനം. കടലാസില്‍ നിര്‍മ്മിക്കുന്ന എല്ലാ തരം ആഭരണങ്ങളും കളിമണ്ണിലും ഇവര്‍ നിര്‍മ്മിക്കുന്നു. കളിമണ്‍ ആഭരണങ്ങള്‍ക്ക്‌ നിര്‍മ്മാണജോലി കൂടുതലായതുകൊണ്ട്‌ നാട്ടിന്‍ പുറങ്ങളില്‍ വിപണി കണ്ടെത്താനും സാധിക്കാറില്ല. കളിമണ്ണുപയോഗിച്ച്‌ ആഭരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കാന്‍ രണ്ടാഴ്‌ച്ചയിലേറെ സമയമെടുക്കും. ഒരു കിലോഗ്രാം കളിമണ്ണ്‌ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍ക്ക്‌ അയ്യായിരം രൂപയോളം ലഭിക്കും. സാധാരണ കളിമണ്ണിനു പുറമെ കൊറിയന്‍ ക്ലേ, ഡ്രയര്‍ ക്ലേ എന്നീ കളിമണ്ണുകളിലാണ്‌ ഇവര്‍ ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നത്‌.

കളിമണ്ണുപയോഗിച്ച്‌ മുപ്പത്തിയഞ്ചു ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ ഇവര്‍ നിര്‍മ്മിക്കുന്നുണ്ട്‌. വ്യത്യസ്തമായ ഇനങ്ങളില്‍ പരിശീലനം നേടിയ ശേഷം മൂവരും ഒന്നിച്ചാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. വീട്ടമ്മമാര്‍ക്ക്‌ ഒഴിവു സമയങ്ങളില്‍ സ്വയം തൊഴിലിലൂടെ വരുമാനമാര്‍ഗ്ഗം കണ്ടെത്താനുള്ള ഈ മേഖലയില്‍ ഇവര്‍ പരിശീലനവും നടത്തിവരുന്നുണ്ട്‌. ആഭരണ നിര്‍മ്മാണത്തിനു പുറമെ അലങ്കാര നെറ്റിപ്പട്ടങ്ങളും ഇവര്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്‌. നെറ്റിപ്പട്ട നിര്‍മ്മാണത്തില്‍ പാലിക്കേണ്ട ലക്ഷണങ്ങളും അളവുകളും സ്ഥാനങ്ങളും കൃത്യമായി ശ്രദ്ധിച്ചാണ്‌ ഇവര്‍ നിര്‍മ്മിക്കുന്നത്‌. ഇതിനെല്ലാം പുറമെ ക്രിസ്റ്റല്‍ ഓര്‍ണമെന്റ്സ്‌, ഫ്ലവര്‍ മേക്കിങ്‌, ക്രാഫ്റ്റ്‌ വര്‍ക്ക്‌, മിറര്‍ വര്‍ക്ക്‌ തുടങ്ങിയ ഇനങ്ങളിലും ഇവര്‍ നിര്‍മ്മാണ പ്രവര്‍ത്തികളും ഒപ്പം പരിശീലനവും നടത്തി വരികയാണ്‌.

സ്വര്‍ണ്ണാഭരണങ്ങള്‍ക്കപ്പുറത്ത്‌ ആഭരണങ്ങളിലെ വൈവിധ്യത തേടിയെത്തുന്ന പുത്തന്‍ തലമുറക്ക്‌ മുന്നില്‍ കുറഞ്ഞ ചിലവില്‍ ലഭിക്കാവുന്ന മാച്ചിങ്‌ മോഡലുകളുടെ വിപണന സാധ്യത തിരിച്ചറിഞ്ഞതാണ്‌ ഈ മൂവര്‍ സംഘത്തിന്റെ ജീവിത വിജയം. അതെ, ഇവര്‍ വീട്ടുഭരണം നടത്തുന്നു, ഒപ്പം ആഭരണ വിപണിയിലെ ഭരണവും…..

രാജേഷ്‌ കുറുമാലി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

Kerala

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.