ബ്രസീലിയ: 2017-ലെ അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്ബോളിന് ഇന്ത്യ വേദിയാകും. അയര്‍ലന്റ്, ദക്ഷിണാഫ്രിക്ക, ഉസ്ബെക്കിസ്ഥാന് എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് 2017ലെ ലോകകപ്പിനായി ഇന്ത്യയെ തെരഞ്ഞെടുത്തത്. ബ്രസീലില്‍ ചേര്‍ന്ന ഫിഫ നിര്‍വ്വാഹക സമിതിയാണ് ലോകകപ്പിനായി ഇന്ത്യയെ തെരഞ്ഞെടുത്തത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ലോകകപ്പ് ഫുട്ബോളിന് ഇന്ത്യ വേദിയാകുന്നത്. ആതിഥേയ രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് നേരിട്ട് യോഗ്യതയും ലഭിക്കും. കേരളം, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ദല്‍ഹി, ഗോവ, അസം എന്നീ സംസ്ഥാനങ്ങളായിരിക്കും ലോകകപ്പിന്റെ വേദിയാവുക.
ഫിഫ പ്രസിഡനൃ സെപ് ബ്ലാറ്ററുടെയും ജനറല്‍ സെക്രട്ടറി ജെറോം വല്കിന്റെയും പിന്തുണയും ഇന്ത്യക്ക് ഗുണകരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: