ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിന ക്രിക്കറ്റ് പോരാട്ടത്തില്‍ ഇന്ത്യക്ക് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സ് അടിച്ചുകൂട്ടി. തകര്‍പ്പന്‍ സെഞ്ച്വറിനേടിയ ഡി കോക്കിന്റെയും (135) അര്‍ദ്ധസെഞ്ച്വറി നേടിയ ഹാഷിം ആംലയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 152 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 65 റണ്‍സെടുത്ത ആംല പുറത്തായശേഷം ക്രീസിലെത്തിയ കല്ലിസ് 10 റണ്‍സെടുത്ത് പുറത്തായെങ്കിലും വെടിക്കെട്ട് ബാറ്റിംഗുമായി കളംനിറഞ്ഞ ഡിവില്ലിയേഴ്സും (47 പന്തില്‍ 77), ജെ.പി. ഡുമ്നിയും (29 പന്തില്‍ പുറത്താകാതെ 59) ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. ഡിവില്ലിയേഴ്സിന്റെ ഇന്നിംഗ്സില്‍ ആറ് ബൗണ്ടറികളും നാല് കൂറ്റന്‍ സിക്സറുകളും മിഴിവേകിയപ്പോള്‍ ഡുമ്നിയുടെ ബാറ്റില്‍ നിന്ന് 5 സിക്സറുകളും രണ്ട് ബൗണ്ടറികളുമാണ് പറന്നത്. 7.4 ഓവറില്‍ ഡിവില്ലിയേഴ്സും ഡുമ്നിയും ചേര്‍ന്ന് 105 റണ്‍സാണ് അടിച്ചുകൂട്ടിയത്.
ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷാമി 10 ഓവറില്‍ 68 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: