ലിസ്ബണ്‍: പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരവും ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കറുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജന്മനാട്ടില് മ്യൂസിയം തുറക്കുന്നു. തന്റെ ഫുട്ബോള്‍ കരിയറിലെ അവിസ്മരണീയ നിമിഷങ്ങള്‍ ആരാധകര്‍ക്ക് പകര്‍ന്ന് നല്‍കാനാണ് റൊണാള്‍ഡോ മ്യൂസിയം തുറക്കുന്നത്.
ജന്മനാടായ മദീരയിലാണ് മ്യൂസിയം തുറക്കുന്നത്. പ്രധാനമായും താരവുമായി ബന്ധപ്പെട്ട അപൂര്‍വ്വ ഫോട്ടോകളും നേടിയ കിരീടങ്ങളുമാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുക. ഈ മാസം 15ന് മ്യൂസിയം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. തന്റെ ജന്മനഗരത്തിലെ പ്രാദേശിക ക്ലബായ എഫ്സി അന്തോറിനക്കു വേണ്ടി കളിച്ചുകൊണ്ടാണ് റൊണാള്‍ഡോ ഫുട്ബോളില്‍ ചുവടുറപ്പിക്കുന്നത്. റൊണാള്‍ഡോയുടെ അച്ഛന് അവിടത്തെ ജോലിക്കാരനായിരുന്നു. പിന്നീട് റൊണാള്‍ഡോയുടെ കളി മികവ് ശ്രദ്ധയില്‍പ്പെട്ട ലിസ്ബണിലെ സ്പോര്‍ട്ടിംഗ് പോര്‍ച്ചുഗല്‍ 12-ാം വയസ്സില്‍ റൊണാള്‍ഡോയെ അങ്ങോട്ട് ക്ഷണിക്കുകയായിരുന്നു. അവിടെ നിന്നും 18-ാം വയസ്സില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ താരം 2008ലാണ് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയത്. ലോകത്തെ ഏറ്റവും വിലയേറിയ താരമാണിപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: