കൊച്ചി: എറണാകുളം ബോട്ട് ജെട്ടിയിലുള്ള കേരളത്തിലെ ആദ്യത്തെ സ്വാമി വിവേകാനന്ദന്റെ പൂര്‍ണകായ വെങ്കല പ്രതിമ ദേശീയ പ്രാധാന്യത്തോടെ സംരക്ഷിക്കണമെന്നും ഇപ്പോള്‍ ഇതിന് സമീപമുള്ള തടസ്സങ്ങള്‍ നീക്കം ചെയ്ത് പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ദര്‍ശനം നടത്തുന്നതിന് അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ ആവശ്യപ്പെട്ടു.
സ്വാമി വിവേകാനന്ദന്‍ എറണാകുളം ബോട്ട് ജെട്ടിയില്‍ വന്നിറങ്ങിയതിന്റെ 121-ാം വര്‍ഷാചരണത്തിന്റെ ഭാഗമായി ഭാരത് വികാസ് പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
















