നമ്മളിലോരോരുത്തരിലും ഒരു ബഹുമുഖ വ്യക്തിത്വമുണ്ട്; ഒരു പ്രത്യേക കാലത്തും സമയത്തിലും നമ്മിലിരിക്കുന്ന ബഹുമുഖവ്യക്തിത്വത്തിന്റെ ഒരു പ്രത്യേക മുഖമനുസരിച്ചാണ് നാം നമ്മുടെ ചുറ്റുപാടുമുള്ള ലോകത്തെയും പരിതാവസ്ഥകളെയും ഒരു പ്രത്യേക തരത്തില്‍ കാണുന്നത്. നമ്മിലുള്ള സ്ഥൂലമനുഷ്യന്റെ വീക്ഷണമനുസരിച്ച് ലോകത്തിലെ മാതൃകാപരമായ ഒരു വ്യവസ്ഥിതിയെന്ന് നാം കണക്കാക്കീട്ടുള്ളതുതന്നെ നമ്മിലുള്ള ആധ്യാത്മിക മനുഷ്യന്റെ വീക്ഷണത്തില്‍ സ്വീകാര്യമായെന്നുവരില്ല. അങ്ങനെ നാം മുമ്പുതന്നെ കണ്ടുകഴിഞ്ഞിട്ടുണ്ട്, ലോകത്തിന്റെ കാഴ്ചപ്പാട് ഒരേദ്രഷ്ടാവിന്നുതന്നെ എങ്ങനെ പ്രതിനിമിഷം മാറിമാറിവരുന്നുവെന്ന്.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: