Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തേജ്പാല്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2013, 10:09 am IST
inIndia

പനാജി: സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ തെഹല്‍ക മുന്‍ ചീഫ്‌ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഗോവയിലെ സെഷന്‍സ്‌ കോടതി തള്ളി. മൂന്ന്‌ മണിക്കൂറോളം വൈകിയാണ്‌ തിങ്ങിനിറഞ്ഞ കോടതി മുറിയില്‍ ജഡ്ജി അനുജ പ്രഭുദേശായ്‌ വിധി പ്രഖ്യാപിച്ചത്‌. തേജ്പാല്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന പരാതിക്കാരിയുടെ ആരോപണം തെളിയിക്കുന്നതാണ്‌ സിസിടിവി ദൃശ്യങ്ങളെന്ന്‌ ജാമ്യാപേക്ഷ തള്ളിക്കൊണ്ട്‌ ജഡ്ജി വ്യക്തമാക്കി. ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന്‌ ഗോവ പോലീസ്‌ തേജ്പാലിനെ കസ്റ്റഡിയിലെടുത്ത്‌ അറസ്റ്റ്‌ രേഖപ്പെടുത്തി.

തേജ്പാലിനെ ആരോഗ്യ പരിശോധനക്കു ശേഷം 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കും. കേസിന്റെ തുടരന്വേഷണത്തിന്‌ തേജ്പാലിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ്‌ ഗോവാ പോലീസ്‌ കോടതിയില്‍ മുന്‍കൂര്‍ ജാമ്യ വാദവേളയില്‍ ആവശ്യപ്പെട്ടത്‌. ഈ വാദംതന്നെയായിരിക്കും കോടതിയില്‍ തുടരുക. അങ്ങനെയാണെങ്കില്‍ 14 ദിവസത്തെ പോലീസ്‌ കസ്റ്റഡിയില്‍ തേജ്പാലിനെ വിടുമെന്നാണ്‌ നിയമവിദഗ്‌ദ്ധര്‍ പറയുന്നത്‌.

അറസ്റ്റ്‌ ഭയന്ന്‌ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ തേജ്പാല്‍ കോടതിയില്‍ ഹാജരായിരുന്നില്ല. അതേസമയം തേജ്പാലിന്റെ മകള്‍ കോടതിയിലെത്തിയിരുന്നു. രാത്രി 8.10 നാണ്‌ ജാമ്യാപേക്ഷ നിരസിച്ചുകൊണ്ടുള്ള കോടതിവിധി വന്നത്‌. 4.30 ആയപ്പോഴേക്കും തേജ്പാല്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തെ ഡോണാപൗളോയിലുള്ള ക്രൈംബ്രാഞ്ച്‌ ഓഫീസിലേക്ക്‌ പോയിരുന്നു.

നവംബര്‍ 21 നാണ്‌ ഗോവ പോലീസ്‌ തേജ്പാലിനെതിരെ ബലാത്സംഗത്തിനും ലൈംഗികപീഡനത്തിനും കേസെടുത്തത്‌. പീഡനത്തിനിരയായ പെണ്‍കുട്ടി തെഹല്‍ക മാനേജിംഗ്‌ എഡിറ്റര്‍ ഷോമ ചൗധരിക്ക്‌ ഇ-മെയില്‍ വഴി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്‌. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354, 376, 36 (2) (കെ) എന്നീ വകുപ്പുകള്‍ പ്രകാരമാണ്‌ കേസെടുത്തത്‌. നവംബര്‍ ഏഴ്‌, എട്ട്‌ തീയതികളില്‍ പനാജിയില്‍നിന്ന്‌ അഞ്ച്‌ കിലോമീറ്റര്‍ അകലെയുള്ള സ്റ്റാര്‍ ഹോട്ടലില്‍ നടന്ന തിങ്ക്‌ ഫെസ്റ്റിവലിനിടെയാണ്‌ തേജ്പാല്‍ മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ചതായി ആരോപണമുയര്‍ന്നത്‌.

ഗോവ കോടതി ജാമ്യമില്ലാ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ച ഉടനെ വെള്ളിയാഴ്ച രാവിലെയാണ്‌ തേജ്പാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്‌. തേജ്പാലിനെ അറസ്റ്റുചെയ്യാന്‍ ഗോവ പോലീസ്‌ ദല്‍ഹിയില്‍ എത്തിയെങ്കിലും ഉച്ചക്ക്‌ 2.30 വരെ അറസ്റ്റ്‌ ചെയ്യരുതെന്ന്‌ കോടതി നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന്‌ അത്‌ നടന്നില്ല. തുടര്‍ന്ന്‌ മകളും അഭിഭാഷകരുമൊത്ത്‌ തേജ്പാല്‍ ഗോവയിലേക്ക്‌ തിരിക്കുകയായിരുന്നു.

വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച രാവിലെയുമായി കോടതി തേജ്പാലിന്റെ അഭിഭാഷക ഗീത ലുത്രയുടെ വാദം കേട്ടു. കേസ്‌ രാഷ്‌ട്രീയപ്രേരിതമാണെന്ന വാദമാണ്‌ തേജ്പാല്‍ പ്രധാനമായും ഉന്നയിച്ചത്‌. എന്നാല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ഇത്‌ തള്ളി. തേജ്പാലിനെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യംചെയ്യേണ്ടതുണ്ടെന്ന്‌ അദ്ദേഹം കോടതിയോട്‌ അഭ്യര്‍ത്ഥിച്ചു. ജാമ്യാപേക്ഷയില്‍ വാദം നടക്കുമ്പോള്‍ ഇന്നലെ ഉച്ചവരെ തേജ്പാല്‍ കോടതിയില്‍ ഹാജരായിരുന്നു. തുടര്‍ന്നാണ്‌ കോടതി ഉത്തരവ്‌ എതിരാവുമെന്ന്‌ കണക്കുകൂട്ടി ക്രൈംബ്രാഞ്ച്‌ ഒാ‍ഫീസിലേക്ക്‌ പോയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

India

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു
Samskriti

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

Samskriti

അമ്മയുടെ വാത്സല്യവും കരുതലും

Samskriti

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.