Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ലിസിയുടെ ഹൃദയം സുവിനുവേണ്ടി സ്പന്ദിച്ചുതുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2013, 10:07 pm IST
inErnakulam

കൊച്ചി: പുതിയ ഹൃദയവും പുതിയ ചിന്തകളുമായി സുവിന്‍ ആശുപത്രിവിട്ടു. ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയ്‌ക്കുള്ള മുന്നൊരുക്കങ്ങള്‍ക്കായി എറണാകുളം ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കഴിഞ്ഞ ലോകഹൃദയദിനത്തോടനുബന്ധിച്ച്‌ തന്നെ കാണുവാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരോടാണ്‌ പ്രശസ്ത ഫ്രഞ്ച്‌ ചിന്തകനായ റെനെ ഡെക്കാര്‍ട്ടിന്റെ വാക്കുകള്‍ സുവിന്‍ പറഞ്ഞത്‌! ഞാന്‍ ചിന്തിക്കുന്നു. അതുകൊണ്ട്‌ ഞാന്‍ നിലനില്‍ക്കുന്നു. ആ വാക്കുകള്‍ അന്വര്‍ത്ഥമായി.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എം.എ. അവസാന സെമസ്റ്റര്‍ പഠിക്കുമ്പോഴാണ്‌ റാന്നി ഐത്തല ചെറുപുളിച്ചിയില്‍ വീട്ടില്‍ അനീഷ്‌ മാത്യുവിന്റെയും, കുഞ്ഞമ്മയുടെയും മകനായ സുവിന്‍ അനീഷ്‌ മാത്യുവിന്‌ (24) ഹൃദ്‌രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്‌. വിശദമായ പരിശോധനയില്‍ ഹൃദയത്തില്‍ നിന്നുള്ള രക്തചംക്രമണം ഭാഗികമായി മാത്രമേയുള്ളൂ എന്നു മനസ്സിലായി. തുടര്‍ന്ന്‌ ലിസി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറത്തെ കാണുകയും ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ മാത്രമാണ്‌ ഏക പോംവഴിയെന്നു അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തു. പേശികള്‍ക്ക്‌ ബലക്കുറവ്‌ ഉണ്ടാക്കുന്ന മസ്ക്കുലര്‍ ഡിസ്ട്രോഫി എന്ന അസുഖവും സുവിന്‌ ഉണ്ടായിരുന്നു.

ഏതു നിമിഷവും ശസ്ത്രക്രിയയ്‌ക്ക്‌ ഒരുങ്ങിയിരിക്കുവാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന്‌ ലിസി ആശുപത്രിക്കു സമീപം വാടക വീട്ടിലായിരുന്നു സുവിനും അമ്മയും താമസിച്ചിരുന്നത്‌.

തൃശൂര്‍ അന്നമനട പാലിശ്ശേരി നെല്ലിശ്ശേരി വീട്ടില്‍ ലിസി(41)യെ തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന്‌ നവംബര്‍ 5-ാ‍ം തീയതിയാണ്‌ ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. 7-ാ‍ം തീയതി ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. കോശി ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം മസ്തിഷ്ക്ക മരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന്‌ ഭര്‍ത്താവ്‌ ദേവസ്സിക്കുട്ടിയും ബന്ധുക്കളും അവയവങ്ങള്‍ ദാനം ചെയ്യുവാന്‍ തയ്യാറാകുകയായിരുന്നു. രാത്രി 11.30ന്‌ അവയവങ്ങള്‍ എടുക്കുവാന്‍ ആരംഭിച്ച ശാസ്ത്രക്രിയ പുലര്‍ച്ചെ നാലരയോടെ അവസാനിച്ചു. തുടര്‍ന്ന്‌ സുവിന്റെ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കുകയും ഒന്നര മണിക്കൂറിനകം തന്നെ ലിസിയുടെ ഹൃദയം സുവിനില്‍ സ്പന്ദിക്കുവാന്‍ തുടങ്ങുകയും ചെയ്തു. അഞ്ചു മണിക്കൂര്‍കൊണ്ട്‌ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി സുവിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക്‌ മാറ്റി. നാലുദിവസം കഴിഞ്ഞ്‌ മുറിയിലേക്ക്‌ മാറ്റിയ സുവിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ സാധാരണ നിലയിലാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

ലിസിയുടെ വൃക്ക കോട്ടയം മെഡിക്കല്‍ കോളേജിലേക്കും, കരള്‍ മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയിലേക്കും, കണ്ണുകള്‍ ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലേക്കുമാണ്‌ കൊണ്ടുപോയത്‌. തൊഴിലുറപ്പ്‌ പദ്ധതിയില്‍ അംഗമായിരുന്ന ലിസിയും കെട്ടിടനിര്‍മ്മാണ തൊഴിലാളിയായിരുന്ന ഭര്‍ത്താവ്‌ ദേവസ്സിക്കുട്ടിയും വളരെയധികം ബുദ്ധിമുട്ടിയാണ്‌ ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്‌. വിദ്യാര്‍ത്ഥികളായ അഖില്‍ (13), ആഷ്ണ (8) എന്നിവര്‍ മക്കളാണ്‌.

ലിസി ആശുപത്രിയിലെ അഞ്ചാമത്തെ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്ത്രിയ ആയിരുന്നു ഇത്‌. ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറത്തിനൊപ്പം, ഡോ. റോണി മാത്യു, ഡോ. ജേക്കബ്ബ്‌ എബ്രഹാം, ഡോ. ഭാസ്ക്കര്‍ രംഗനാഥന്‍, ഡോ. ജീവേഷ്‌, ഡോ. ശിശിര്‍, ഡോ. ജോബ്‌ വിത്സണ്‍, ഡോ. ഗ്രേസ്‌ മരിയ, ഡോ. ജോ ജോസഫ്‌ എന്നിവരും സുവിന്റെ ചികിത്സയില്‍ പങ്കാളികളായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

Kerala

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

India

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

Varadyam

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

പുതിയ വാര്‍ത്തകള്‍

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഉർവശിയും ജഗദീഷും വീണ്ടും” റൂം നമ്പർ 9 “ഫസ്റ്റ് ലുക്ക് പോസ്റ്റർ.

“ആമസോൺ പ്രണയം” തുടങ്ങി

സഖ്യകക്ഷികളെ വിശ്വാസമില്ല; സ്വന്തം തീരുമാനങ്ങളിൽ പക്വതയില്ല: രാഹുലിന് പ്രവൃത്തികളോട് പുച്ഛവും വിമർശനവും

രാഹുൽ ഗാന്ധി നിർദ്ദേശം നൽകി കഴിഞ്ഞു ; ഗ്യാനേഷ് കുമാറിനെ രക്ഷിക്കാൻ മോദിക്കും അമിത് ഷായ്‌ക്കും കഴിയില്ലെന്ന് കെ സി വേണുഗോപാൽ

കെഎസ്ടിപിയുടെ വീഴ്ചയില്‍ നഷ്ടം നൂറു കോടി, എന്നിട്ടും തോമസ് ഐസക്കിനെതിരെ അന്വേഷണമില്ല

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.