ശ്രീനഗര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് നാണംകെട്ട തോല്‍വി. ഗ്രൂപ്പ് സിയില്‍ ജമ്മു കാശ്മീരിനു മുന്നില്‍ 278 റണ്‍സിനാണ് കേരളം മുട്ടികുത്തിയത്. കാശ്മീര്‍ മുന്നില്‍വച്ച 408 റണ്‍സിന്റെ വിജയലക്ഷ്യം തേടിയ കേരളം നാലാം ദിനം വെറും 129ന് ഓള് ഔട്ടായി. അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ മുഹമ്മദ് മുദാസിര്‍ സന്ദര്‍ശകരെ തകര്‍ത്തു. സമിയുള്ള ബെയ്ഗ് മൂന്നും രാം ദയാല്‍ രണ്ടും വീതം ഇരകളെ കണ്ടെത്തി മുദാസിറിനു മികച്ച പിന്തുണ നല്കി. സ്കോര്‍: കാശ്മീര്‍-377, 2ന് 337 (ഡിക്ലയേര്‍ഡ്) കേരളം- 307, 129.
സമനില ഉറപ്പിച്ചെന്നു തോന്നിയ മത്സരത്തില്‍ വിവേകശൂന്യമായ ബാറ്റിങ്ങിലൂടെ കേരളം തോല്‍വി ചോദിച്ചു വാങ്ങുകയായിരുന്നു. ഓപ്പണര്‍ അഭിഷേക് ഹെഡ്ഗെയും (32) ക്യാപ്റ്റന്‍ സച്ചിന് ബേബിയും (38) മാത്രമേ ഭേദപ്പെട്ട സ്കോര്‍ കണ്ടെത്തിയുള്ളു. വി.എ. ജഗദീശ് (17), സഞ്ജു വി. സാംസണ് (0), നിഖിലേഷ് സുരേന്ദ്രന് (1), രോഹന് പ്രേം (4), റോബര്‍ട്ട് ഫെര്‍ണാണ്ടസ് (4) തുടങ്ങിയവരെല്ലാം നനഞ്ഞ പടക്കങ്ങളായി. വാലറ്റത്തില്‍ പി.യു. അന്താഫ് (23) ചെറുത്തുനിന്നു. നേരത്തെ, അദില്‍ ഋഷി (160 നോട്ടൗട്ട്), പര്‍വേസ് റസൂല്‍ (100 നോട്ടൗട്ട്) എന്നിവരുടെ സെഞ്ച്വറികള്‍ കാശ്മീരിന് കൂറ്റന്‍ ലീഡ് സമ്മാനിച്ചു. അദില്‍ പതിനെട്ട് ഫോറുകളും ഒരു സിക്സറും പായിച്ചു. 11 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു റസൂലിന്റെ ഇന്നിങ്ങ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: