മുംബൈ: പിഴവുകള്‍ തിരുത്തി മുന്നോട്ടുപോകുന്നവനാണ് യഥാര്‍ത്ഥ പ്രതിഭ. വിരമിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ എന്നും അങ്ങനെയായിരുന്നു. ബാറ്റിങ്ങിലെ ചെറിയ താളപ്പിഴകള്‍പോലും കഠിന പ്രയത്നത്തിലൂടെ സച്ചിന് പരിഹരിച്ചിട്ടുണ്ട്. അതുപോലെ കംപ്യൂട്ടറിന്റെ കാര്യത്തിലുണ്ടായ ധാരണപ്പിശകും പില്ക്കാലത്ത് മാറ്റിയെടുത്തു മാസ്റ്റര്‍ ബ്ലാസ്റ്റര്‍. മുംബൈയില്‍ ഒരുപരിപാടിക്കിടെ സച്ചിന് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2002-03 സീസണിലായിരുന്നത്. അപ്പോഴേക്കും ഇന്ത്യയ്ക്കുവേണ്ടി പന്ത്രണ്ട് പതിമൂന്നുവര്ഷം കളിച്ചു കഴിഞ്ഞിരുന്നു. ഡ്രസിങ് റൂമില്‍ ഒരു കംപ്യൂട്ടര്‍ കൊണ്ടുവന്നു. ടീമിനെ സംബന്ധിച്ച വിവരങ്ങളുംമറ്റും അതില്‍ ശേഖരിച്ചുവയ്ക്കാം ആവശ്യമുള്ളപ്പോള്‍ പരിശോധിക്കാമെന്നും പറഞ്ഞു. ഡ്രസിങ് റൂമില്‍ കംപ്യൂട്ടറിനെന്ത് കാര്യമെന്നു ഞാന്‍ ചോദിച്ചു. കംപ്യൂട്ടര്‍ എനിക്കുവേണ്ടി ബാറ്റു ചെയ്യാനോ സഹീര്‍ഖാനും ഹര്ഭജന് സിങ്ങിനുമൊന്നുംവേണ്ടി പന്തെറിയാനോ പോകുന്നില്ലെന്നു വാദിച്ചു. എന്നാല്‍ പിന്നീട് എനിക്ക് നിലപാട് മാറ്റേണ്ടിവന്നു, സച്ചിന് പറഞ്ഞു.
കംപ്യൂട്ടറുണ്ടെങ്കില്‍ ഡാറ്റകള്‍ നിമിഷങ്ങള്‍ക്കകം മുന്നിലെത്തുമെന്നു തിരിച്ചറിഞ്ഞു. 1999ല്‍ ഓസ്ട്രേലിയയില്‍ ഞാന്‍ ബാറ്റ് ചെയ്തത് 2007 വീണ്ടും കാണാന്‍ അഞ്ചു സെക്കന്റുകള്‍ മാത്രം മതിയെന്നു മനസിലായി. ഞാന്‍ കളിച്ച സ്ട്രെയിറ്റ് ഡ്രൈവുകള്‍ ഓഫ്സ്റ്റംപിനു പുറത്തുവന്ന പന്തുകളില്‍ ഞാന്‍ വിട്ടുകളഞ്ഞവ എന്നിവ വീണ്ടും വീണ്ടും വീക്ഷിക്കാന്‍ കഴിഞ്ഞു.എതിരാളികള്‍ക്കെതിരെയുള്ള പദ്ധതികള്‍ ഒരുക്കാനും കംപ്യൂട്ടറുകള്‍ ഏറെ സഹായിച്ചു. എതിര് ടീമുകളുടെ ശക്തി ദൗര്‍ബല്യങ്ങള്‍ മനസിലാക്കി കളിക്കാന്‍ ഇതിലൂടെ കഴിഞ്ഞെന്നും സച്ചിന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: