Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2013, 09:26 am IST
inSamskriti

നിത്യപാരായണം 319-ാം ദിവസം

ഭാവാഭാവേ പദാര്‍ത്ഥാനാം ഹര്‍ഷാമര്‍ഷവികാരദാ

മലിനാ വാസനാ യൈഷാ സാ സംഗ ഇതി കഥ്യതേ

രാമന്‍ ചോദിച്ചു: ഭഗവന്‍, എന്താണ് സംഗം എന്ന് ദയവായി പറഞ്ഞു തന്നാലും.

വസിഷ്ഠന്‍ പറഞ്ഞു: ‘പ്രപഞ്ചവസ്തുക്കളുടെ ആപേക്ഷികമായ ഭാവാഭാവങ്ങള്‍ക്കനുസരിച്ച് സുഖദുഃഖാനുഭവങ്ങളെ ആവര്‍ത്തിച്ചു വേദ്യമാക്കി മനോപാധികളെ കൂടുതല്‍ സാന്ദ്രവും ബലവത്തുമാക്കുന്നതെന്തോ അതാണ് സംഗം.’ അതുമൂലം അനുഭവവേദ്യമായ വസ്തുക്കളുമായുള്ള ബന്ധുത്വം അനിവാര്യമായ ഒന്നാണെന്ന് മനസ്സ് ഉറച്ചു വിശ്വസിക്കുന്നു. സുഖാനുഭാവങ്ങളുമായി അങ്ങിനെ ഒടുങ്ങാത്ത ആസക്തി സംജാതമാവുന്നു.

എന്നാല്‍ മുക്തിപദം പ്രാപിച്ച മുനിക്കും മനോപാധികള്‍ ഉണ്ടാകാമെങ്കില്‍പ്പോലും അവയ്‌ക്ക് സുഖദുഖാനുഭവങ്ങളുമായി ബന്ധമില്ല. അവ ശുദ്ധമാണ്. ക്ഷീണിച്ചതോ നാശപ്രായമായതോ ആയ ഉപാധികളാണവ. ശരീരം വീണടിയുന്നത് വരെ ഈ മനോപാധികള്‍ നിലനില്‍ക്കുന്നുവെങ്കിലും അവ കര്‍മ്മങ്ങള്‍ക്ക് കാരണമാകുന്നുവെങ്കിലും അവയുടെ പരിശുദ്ധി ഹേതുവായി ആ കര്‍മ്മങ്ങള്‍ക്ക് പുനര്‍ജന്മാദിഫലങ്ങളെ ഉണ്ടാക്കുവാന്‍ കഴിയില്ല. എന്നാല്‍ അജ്ഞാനിയിലെ കട്ടിപിടിച്ചുറച്ച മനോപാധികള്‍ സംഗം തന്നെയാണ്.

വികലമായ ധാരണാസങ്കല്‍പ്പങ്ങളെ നിന്നിലങ്കുരിപ്പിക്കുന്ന ഈ സംഗത്തെ  ഉപേക്ഷിച്ച് നിന്നില്‍ സഹജമായും പ്രവര്‍ത്തോനോന്മുഖമാകുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ അവ നിന്നെ ബാധിക്കുകയില്ല. സുഖദു:ഖങ്ങളെ ഒരുപോലെ കണ്ട്, ആകര്‍ഷണ വികര്‍ഷണങ്ങളില്‍ നിന്നും സ്വതന്ത്രനായി, ഭീതിരഹിതനായിരിക്കുമ്പോള്‍ നിന്നില്‍ സംഗമില്ല. ദുഖത്തില്‍ വ്യാകുലപ്പെടാതെയും സന്തോഷത്തില്‍ അമിതാഹ്ലാദിയാകാതേയും ആശകളിലും പ്രത്യാശകളിലും പെട്ടുഴറാതെയുമിരിക്കുമ്പോള്‍ നിന്നില്‍ സംഗമില്ല. ഇവിടെ, വ്യവഹാരലോകത്തില്‍ നിന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുമ്പോഴും സത്യസ്വരൂപത്തെപ്പറ്റിയുള്ള അവബോധം നിന്നിലുണ്ടെങ്കില്‍ നിനക്ക് സംഗമില്ല. ആത്മജ്ഞാനനിരതനായി സമതാദര്‍ശനത്തോടെ ആകസ്മികവും ഉചിതവുമായ കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ നിന്നില്‍ സംഗമില്ല.

പ്രയാസരഹിതമായി, അനാസക്തനായി, ഒന്നിനോടും സംഗം കൂടാതെ മുക്തനായ ഒരു മുനിയെപ്പോലെ നിനക്കും ഇവിടെ വിരാജിക്കാം. മുനി തന്റെ അന്ത:പ്രശാന്തതയില്‍ അഭിമാനമോ അഹങ്കാരമോ അസൂയയോ വെച്ച്പുലര്‍ത്താതെ ഇന്ദ്രിയങ്ങളെ പൂര്‍ണ്ണമായും തന്റെ നിയന്ത്രണത്തില്‍ നിര്‍ത്തി ജീവിക്കുന്നു. ലോകത്തുള്ള സകല വസ്തുക്കളും മുന്നിലുള്ളപ്പോഴും അനാസക്തനായ മുക്തപുരുഷനെ അവയൊന്നും പ്രലോഭിപ്പിക്കുന്നില്ല. അയാള്‍ തനിക്ക് നൈസര്‍ഗ്ഗികവും സ്വാഭാവികവുമായ കര്‍മ്മങ്ങളില്‍ മാത്രം വ്യാപൃതനായിക്കഴിയുന്നു.

അനിവാര്യമായതും ഉചിതവുമാണയാളുടെ കര്‍മ്മങ്ങള്‍.  അയാള്‍ ആനന്ദം കണ്ടെത്തുന്നത് തന്റെയുള്ളില്‍ നിന്നുമാണ്. പ്രത്യക്ഷലോകം അയാളെ യാതൊരുവിധത്തിലും ബന്ധിപ്പിക്കുന്നില്ല. തിളച്ചുമറിയുമ്പോഴും പാലിന്റെ നിറം മാറുന്നില്ലാത്തതുപോലെ മുക്തപുരുഷന്റെ ജ്ഞാനം എത്ര ദുരിതങ്ങള്‍ നേരിടേണ്ടിവന്നാലും അചഞ്ചലമായിരിക്കും. ഏറ്റവും വലിയ ദു:ഖമനുഭവിക്കുമ്പോഴും സ്വര്‍ഗ്ഗചക്രവര്‍ത്തിയായി അവരോധിക്കുമ്പോഴും അദ്ദേഹത്തില്‍ ഭാവവ്യത്യാസങ്ങളില്ല. എപ്പോഴും അയാള്‍ സമതയില്‍ അഭിരമിക്കുന്നു.

അതുകൊണ്ട് രാമാ നീയും ആത്മവിചാരം തുടരുക. ആത്മജ്ഞാനത്തില്‍ ദൃഢചിത്തനാവുക. പിന്നീട് നിനക്കൊരിക്കലും ജനനമരണ ബന്ധനങ്ങള്‍ ഉണ്ടാവുകയില്ല.

(വിചാരം എന്ന് പറയുന്നത് വെറും അന്വേഷണമല്ല. അന്ത:പ്രജ്ഞയുടെ ചലനമാണത്. എന്നാലത് ബുദ്ധിപരമായ വ്യായാമവുമല്ല. തന്റെ തന്നെ ഉള്ളിലേയ്‌ക്ക് നടത്തുന്ന നിരീക്ഷണവും നേരറിവുമാണത്.)

ഉപശമപ്രകരണം എന്ന അഞ്ചാം ഭാഗം അവസാനിച്ചു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

Astrology

സാമ്പത്തിക ഭദ്രതയും പുതിയ ബിസിനസ്സ് സാധ്യതകളും: സമ്പൂർണ്ണ രാശിഫലം (09 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Kerala

ദേവസ്വം ബോര്‍ഡുകളില്‍ ഓഡിറ്റിന് ജീവനക്കാരുടെ ക്ഷാമം; സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു: കെ. ഗോവിന്ദന്‍ നമ്പൂതിരി

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

Kerala

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

രേഖകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ഇപ്പോഴും നികേഷ്‌കുമാര്‍ തന്നെ; റിപ്പോര്‍ട്ടര്‍ കമ്പനി രൂപീകരിച്ചത് തട്ടിപ്പിന്: ഷോണ്‍

ജപ്പാനില്‍ മിന്നിയാല്‍ ലക്ഷങ്ങള്‍; സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 50 ലക്ഷം സമ്മാനം വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം.

5000 മീറ്റര്‍ വനിതാ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ ശ്വേത എന്‍. എം

പോലീസ് കായിക മേളയ്‌ക്ക് ട്രാക്കുണര്‍ന്നു

ഒര്‍ജിനല്‍ വക്കാലത്ത് നല്‍കിയില്ല, കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് രണ്ട് അഭിഭാഷകര്‍; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ
പ്രമോഷണല്‍ വീഡിയോയിലെ ഭാരതത്തിന്റെ ഭൂപടം

മാപ്പില്‍ പാക് അധിനിവേശ കശ്മീര്‍; അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രമോയില്‍ പാകിസ്ഥാന് ഷോക്ക്

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: രജിസ്‌ട്രേഷന്‍ 12 വരെ മാത്രം

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.