Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജോധ്പൂരിലും ജനക്കൂട്ടം പിരിഞ്ഞുപോയി: പ്രസംഗം മതിയാക്കി രാഹുല്‍ മടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2013, 12:35 am IST
inIndia

ജോധ്പൂര്‍: ജനക്കൂട്ടം എഴുന്നേറ്റുപോയതോടെ പ്രസംഗം മതിയാക്കി രാഹുല്‍ഗാന്ധി വേദിവിട്ടു. ജോധ്പൂരില്‍ നടന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് നാണക്കേടായി മാറിയ ഈ സംഭവം.

ജോധ്പൂരിലെ ഉമൈദ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ രാഹുലിനെ കാത്ത് രണ്ടേകാല്‍ മണിക്കൂറോളമാണ് ജനങ്ങള്‍ വെയിലത്തു നിന്നത്. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 3.30ഓടെ വേദിയിലെത്തിയ രാഹുലിനു മുമ്പായി കോണ്‍ഗ്രസ് നേതാക്കളുടെ പ്രസഗം പരമ്പര. ഇതിനു ശേഷം രാഹുല്‍ പ്രസംഗിച്ചു അല്‍പ്പസമയം കഴിഞ്ഞതോടെ മൈതാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ എണീറ്റു പോവുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടം എണീറ്റു തുടങ്ങിയതോടെ അപകടം മനസ്സിലാക്കിയ രാഹുല്‍ഗാന്ധി പെട്ടെന്നു തന്നെ പ്രസംഗം അവസാനിപ്പിച്ചു. എട്ടു മിനുറ്റിനുള്ളില്‍ പ്രസംഗം അവസാനിപ്പിച്ച് രാഹുല്‍ ഗാന്ധി വേദിവിടുകയായിരുന്നു. എന്നാല്‍ സംഭവത്തേപ്പറ്റി പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളാരും തയ്യാറായില്ല.

ഉച്ചയ്‌ക്ക് ഒരു മണിക്ക് രാഹുല്‍ എത്തുമെന്നായിരുന്നു ജോധ്പൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പതിവുപോലെ മണിക്കൂറുകള്‍ വൈകിമാത്രമാണ് രാഹുല്‍ വേദിയിലേക്കെത്തിയത്. രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ജുഗല്‍ കാബ്ര, കേന്ദ്രമന്ത്രിമാരായ സി.പി. ജോഷി, ചന്ദ്രേഷ്‌കുമാരി കടോച്, മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവര്‍ പ്രസംഗിച്ച ശേഷമാണ് രാഹുല്‍ പ്രസംഗിച്ചത്. മുഖ്യമന്ത്രി പതിനഞ്ചു മിനുറ്റോളം പ്രസംഗിച്ചപ്പോള്‍ രാഹുലിന്റെ പ്രസംഗം കേവലം എട്ടു മിനുറ്റായി ചുരുങ്ങിയതിനു പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിശദീകരണം നല്‍കാനാകുന്നില്ല.

നവംബര്‍ 16ന് ദല്‍ഹിയിലെ ദക്ഷിണ്‍പുരിയില്‍ വിരാട് സിനിമാ ഗ്രൗണ്ടില്‍ നടന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിലും സമാനമായ സ്ഥിതിവിശേഷം സംജാതമായിരുന്നു. ഇവിടെ നാലുമണിക്കൂര്‍ വൈകിയെത്തിയ രാഹുല്‍ഗാന്ധി പ്രസംഗിച്ചു ആറു മിനുറ്റ് പിന്നിട്ടതോടെ ജനങ്ങള്‍ ബഹിഷ്‌ക്കരിച്ച് ഇറങ്ങുകയായിരുന്നു സമാനമായ സ്ഥിതിവിശേഷമാണ് ജോധ്പൂരിലും ഉണ്ടായത്. എന്നാല്‍  ജനക്കൂട്ടം ഗ്രൗണ്ടിനു പുറത്തേക്കിറങ്ങിയ ഉടന്‍ തന്നെ രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചതിനാല്‍ വലിയ നാണക്കേടില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.

രാഹുല്‍ഗാന്ധിയുടെ പരിപാടികള്‍ക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയാതിരിക്കുന്നത് കോണ്‍ഗ്രസിനു വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. യോഗസ്ഥലത്തെ ഒഴിഞ്ഞ കസേരകള്‍ കാണിച്ചുകൊണ്ട് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിത്തുടങ്ങിയതും കോണ്‍ഗ്രസ് നേതൃത്വത്തെ വിഷമവൃത്തത്തിലാക്കുന്നു. ഇതിനു പരിഹാരമായി മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് രാഹുല്‍ഗാന്ധിയുടെ യോഗസ്ഥലത്ത് ഏര്‍പ്പെടുത്തുന്നത്.

തത്സമയ സംപ്രേഷണത്തെ നിരുത്സാഹപ്പെടുത്തി കോണ്‍ഗ്രസ് തന്നെ ചാനലുകള്‍ക്ക് ദൃശ്യങ്ങള്‍ നല്‍കുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് രാഹുലിന്റെ പരിപാരികളില്‍ ഒരുക്കുന്നത്. ദല്‍ഹിയിലെ എഐസിസി ആസ്ഥാനത്തു നിന്നും സിഗ്നലുകള്‍ സ്വീകരിക്കുന്നതിനുള്ള സന്ദേശങ്ങള്‍ എല്ലാ മാധ്യമങ്ങള്‍ക്കും നല്‍കുന്നുണ്ട്. യോഗസ്ഥലത്തെ ആളുകള്‍ മാത്രമുള്ള ഭാഗങ്ങള്‍ കാണിക്കുകയും കാലിയായ പ്രദേശങ്ങള്‍ ഒഴിവാക്കിയുമാണ് പുതിയ സജ്ജീകരണം. ക്രിക്കറ്റ് മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനു സമാനമായ സജ്ജീകരണങ്ങളാണ് വന്‍തുക മുടക്കി ഇതിനായി കോണ്‍ഗ്രസ് ഒരുക്കിയിരിക്കുന്നത്.

എസ്.സന്ദീപ്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Sports

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

News

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

Kerala

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

News

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുതിയ പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

പുതിയ വാര്‍ത്തകള്‍

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

അമ്മയുടെ വാത്സല്യവും കരുതലും

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.