Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മധ്യപ്രദേശ്- മിസോറാം വോട്ടെടപ്പില്‍ കനത്ത പോളിംഗ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2013, 06:16 pm IST
inIndia

ഭോപ്പാല്‍/ഐസ്വാള്‍:  മിസോറം, മധ്യപ്രദേശ് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തി. മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്കും മിസോറമില്‍ നാല്‍പത് സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യപ്രദേശില്‍ 51 ജില്ലകളിലായി 53,896 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. 4.65 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.

മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ മിസോറാമില്‍ കോണ്‍ഗ്രസും മിസോറാം ജനാധിപത്യ സഖ്യവും തമ്മിലാണ് മത്സരം. 53,896 പോളിംഗ് ബൂത്തുകളില്‍ നിന്നായി നാല് കോടിയിലധികം വരുന്ന വോട്ടര്‍മാരാണ് മധ്യപ്രദേശില്‍ സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. 230 മണ്ഡലങ്ങളില്‍ 2583 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. ബിജെപി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ ഭരണം തിരിച്ചു പിടിച്ച് പഴയ പ്രതാപത്തിലെത്താനാകുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ബുധ്‌നിക്കിന് പുറമെ വിധിഷയിലും ജനവിധി തേടുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ കൗര്‍, പ്രതിപക്ഷ നേതാവ് അജയ്‌സിംഗ, ബിജെപി എംപി യശോധര രാജ സിന്ധ്യേ, മുന്‍ കേന്ദ്ര മന്ത്രി സുരേഷ് പച്ചോരി, കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിന്റെ മകന്‍ ജയവര്‍ദ്ധന്‍ സിംഗ് എന്നിവരാണ് മത്സര രംഗത്തുളള പ്രമുഖര്‍. നക്‌സല്‍ ബാധിത മേഖലകളടങ്ങിയ എട്ട് ജില്ലകളില്‍ കര്‍ശന സുരക്ഷ യിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മിസോറാമില്‍ നാല്‍പത് സീറ്റിലേക്കുളള തെരഞ്ഞെടുപ്പില്‍ 142 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. ഭരണ കക്ഷിയായ കോണ്‍ഗ്രസും മിസോ നാഷണല്‍ ഫ്രണ്ടും നയിക്കുന്ന മിസോറാം ജനാധിപത്യ സഖ്യവും തമ്മിലാണ് പ്രധാന മത്സരം. അതിനിടെ മദ്ധ്യപ്രദേശിലെ പല മണ്ഡലങ്ങളിലും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മദ്ധ്യപ്രദേശിലെ ബിന്ദില്‍ വോട്ടെടുപ്പിനിടെ വെടിവയ്‌പ്പ് നടന്നു. ആളപായമുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.  സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തു. മൊറേനി ജില്ലയിലെ സുമാവനി മണ്ഡലത്തില്‍ ബുത്ത് പിടിച്ചെടുക്കാന്‍ നടന്ന സംഘര്‍ഷത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അംബാഹില്‍ എന്ന സ്ഥലത്താണ് വെടിവയ്‌പുണ്ടായത്. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഭീണ്ട് ജില്ലയിലെ ലെഹര്‍ മണ്ഡലത്തില്‍ 2150 നമ്പര്‍ ബൂത്തിന് പുറത്തും വെടിവയ്‌പ് നടന്നു. രണ്ട് ഗുണ്ടാസംഘങ്ങള്‍ക്ക് നേരെയായിരുന്നു വെടിവയ്‌പ്. ഇവിടെ മുന്‍ നഗരസഭാ അധ്യക്ഷന്‍ രാജ്കുമാര്‍ മഹാതെയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കള്ളവോട്ട് നടത്താനുള്ള ശ്രമങ്ങളാണ് ഇവിടെ വെടിവയ്‌പില്‍ കലാശിച്ചത്. മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ജ്യോതിരാദിത്യ സിന്ധ്യ ഗ്വാളിയാറിലെ ശിശുമന്ദിരത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ചുരുഹട്ടില്‍ പ്രതിപക്ഷ നേതാവ് അജയ് സിംഗ് വോട്ട് രേഖപ്പെടുത്തി. നേരത്തെ ഭീകരര്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനിടയുണ്ടെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനകൂടി കണക്കിലെടുത്ത് ഇന്നത്തെ വോട്ടെടുപ്പിനു കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിന്നത്. മദ്ധ്യപ്രദേശില്‍ ഡിസംബര്‍ എട്ടിനും മിസോറാമില്‍ ഡിസംബര്‍ ഒമ്പതിനുമാണ് വോട്ടെണ്ണല്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Sports

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

News

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

Kerala

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

News

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുതിയ പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

പുതിയ വാര്‍ത്തകള്‍

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

അമ്മയുടെ വാത്സല്യവും കരുതലും

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.