Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആറന്മുളക്ക്‌ മരണവാറണ്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2013, 08:37 pm IST
in Vicharam

പാരിസ്ഥിതിക നിയമങ്ങള്‍ കാറ്റില്‍പറത്തി ഒരു സ്വകാര്യ കമ്പനിയെ പ്രീണിപ്പിക്കാനായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പൈതൃകഗ്രാമമായ ആറന്മുളയില്‍ ഒരു ചെറിയ സംസ്ഥാനമായ കേരളത്തിലെ അഞ്ചാമത്തെ എയര്‍പോര്‍ട്ടിന്‌ പാരിസ്ഥിതികാനുമതി നല്‍കിയിരിക്കുകയാണ്‌. ഇത്‌ പൈതൃകഗ്രാമത്തിന്റെ മാത്രമല്ല പമ്പാനദിയുടെയും മരണമണിയാണെന്ന്‌ ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ മുന്നറിയിപ്പ്‌ നല്‍കിക്കഴിഞ്ഞു. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത 500 ഏക്കര്‍ നെല്‍പ്പാടത്ത്‌ 10 വര്‍ഷമായി നെല്‍കൃഷി നടക്കുന്നില്ലെന്ന കെജിഎസ്‌ ഗ്രൂപ്പിന്റെ വിശദീകരണമാണ്‌ പാരിസ്ഥിതികാനുമതി നല്‍കാന്‍ പരിസ്ഥിതി മന്ത്രാലയത്തിന്‌ പ്രേരകമായത്‌. 2000 കോടി രൂപ ചെലവഴിച്ച്‌ 700 ഏക്കറിലാണ്‌ വിമാനത്താവള പദ്ധതി. ഇതില്‍ 55 ഏക്കര്‍ സര്‍ക്കാര്‍ നല്‍കിയതാണ്‌. റിലയന്‍സിനും കെജിഎസില്‍ ഓഹരിയുണ്ട്‌. അഞ്ച്‌ വിമാനത്താവളങ്ങള്‍ക്ക്‌ കേരളത്തില്‍ പ്രസക്തിയില്ലെന്ന്‌ മാത്രമല്ല, വിമാനത്താവളങ്ങള്‍ തമ്മില്‍ 150 കി.മീ അകലമുണ്ടാകണമെന്ന നിയമവും ആറന്മുളയുടെ കാര്യത്തില്‍ കാറ്റില്‍പറത്തുന്നു. കൂടാതെ പരിസ്ഥിതി സംരക്ഷണനിയമം, കേരള ഭൂപരിഷ്കരണ നിയമം, തണ്ണീര്‍ത്തട സംരക്ഷണ നിയമം തുടങ്ങി ഒന്‍പത്‌ നിയമങ്ങളാണ്‌ ഈ വിമാനത്താവളത്തിനായി ലംഘിച്ചിരിക്കുന്നത്‌. വിമാനത്താവളത്തിന്‌ അനുയോജ്യമാകുംവിധം ഭൂമി നികത്തലിന്‌ ഇനി ഒരു ലക്ഷം ലോഡ്‌ മണ്ണെങ്കിലും വയല്‍ നികത്താന്‍ വേണ്ടിവരും. ഭൂമിവില്‍പ്പന സമയത്ത്‌ ഉടമ്പടി പ്രകാരം നല്‍കേണ്ട 30 കോടി നല്‍കാതെ കബളിപ്പിച്ചുവെന്ന്‌ കാണിച്ച്‌ ഭൂമി ഉടമയായിരുന്ന എബ്രഹാം കലമണ്ണില്‍ നല്‍കിയ ഹര്‍ജിയില്‍ ഭൂമിയില്‍ നിര്‍മ്മാണപ്രവര്‍ത്തനം കോടതി തടഞ്ഞിട്ടുമുണ്ട്‌.

ലോക പൈതൃകപട്ടികയില്‍ സ്ഥാനമുള്ള ആറന്മുളയില്‍ വിമാനത്താവളം സ്ഥാപിക്കുന്നത്‌ നാട്ടുകാരും രാഷ്‌ട്രീയപാര്‍ട്ടികളും എതിര്‍ക്കുന്നു. വിമാനത്താവളത്തിന്‌ നികത്തേണ്ടത്‌ 60 ഏക്കര്‍ നെല്‍പ്പാടങ്ങളും നീര്‍ത്തടങ്ങളുമാണ്‌. പാരിസ്ഥിതിക സംരക്ഷണം ലക്ഷ്യമിട്ട്‌ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഇടുക്കിയില്‍ പ്രതിഷേധം കത്തിക്കാളുന്ന വേളയിലാണ്‌ പാരിസ്ഥിതിക വിനാശം ലക്ഷ്യമിട്ട്‌ ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി. വിമാനത്താവളങ്ങളോട്‌ ഈ സര്‍ക്കാരിനുള്ള ആസക്തി കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്‌. വിമാനത്താവളം നിര്‍മ്മിക്കുന്നതിനെതിരെ വയനാട്ടിലും കര്‍ഷകപ്രക്ഷോഭം നടക്കുകയാണ്‌. പദ്ധതിക്കായുള്ള 500 ഏക്കര്‍ ഭൂമി 2011 ല്‍ വ്യവസായ മേഖലയായി പ്രഖ്യാപിച്ചതാണ്‌. നെല്‍വയല്‍ തണ്ണീര്‍ത്തടമല്ല എന്നാണ്‌ നിയമം പറയുന്നതത്രെ. മലിനീകരണം പാടില്ല, ഭൂഗര്‍ഭ ജലോപയോഗത്തിന്‌ അനുമതി വേണം എന്നും മറ്റുമുള്ള വ്യവസ്ഥ ഉണ്ട്‌. പക്ഷെ യാതൊരാവശ്യവും ഇല്ലാത്ത, എന്‍ആര്‍ഐകളുടെ സങ്കേതമല്ലാത്ത, ശബരിമല തീര്‍ത്ഥാടന സമയത്ത്‌ ഈ പൈതൃകഗ്രാമത്തെയും അവിടുത്തെ ഭൂരിപക്ഷം കര്‍ഷകരെയും ദ്രോഹിക്കുന്ന ഈ നയം സ്വര്‍ണകള്ളക്കടത്തുകാരെ സഹായിക്കാനാണോ എന്ന സംശയമാണ്‌ ഉയരുന്നത്‌. നെടുമ്പാശ്ശേരിയില്‍ സ്വര്‍ണ കള്ളക്കടത്ത്‌ പരിശോധന ശക്തമാക്കിയപ്പോള്‍ പ്രതികള്‍ കണ്ണൂര്‍ വഴി കള്ളക്കടത്ത്‌ തുടങ്ങിയ സാഹചര്യത്തിലാണിത്‌. കേരളം പരിസ്ഥിതി ദുര്‍ബല പ്രദേശമാണ്‌. 44 നദികളും ജലസമൃദ്ധിയും ഉണ്ടായിരുന്ന കേരളം ഇന്ന്‌ കുടിവെള്ള ക്ഷാമം നേരിടുന്നത്‌ പണ്ടു കിട്ടിയിരുന്ന മഴ ലഭിക്കാത്തതിനാലാണ്‌. അതിന്‌ കാരണം വ്യാപകമായ വനം നാശവും വയലുകളും തോടുകളും നികത്തലുമാണ്‌.

പാരിസ്ഥിതികാഘാതം അനുഭവപ്പെട്ടുതുടങ്ങിയിട്ടും മലയാളിക്ക്‌ പാരിസ്ഥിതിക അവബോധം അന്യമാണ്‌. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഉയരുന്ന പ്രതിഷേധവും തെളിയിക്കുന്നത്‌ ഭൂമി കയ്യേറാനുള്ളതാണ്‌, സംരക്ഷിക്കാനുള്ളതല്ല എന്ന രൂഢമൂലമായ ധാരണയാണ്‌ മലയാളിക്കുള്ളതെന്നാണ്‌. വയനാട്ടിലും വിമാനത്താവളം വരുന്നതിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുകയാണല്ലോ. ഭൂരഹിതരായ ആദിവാസികള്‍ക്ക്‌ മൂന്ന്‌ സെന്റ്‌ ഭൂമി പതിച്ചുനല്‍കാനാവശ്യമായ ഭൂമി കണ്ടെത്താനാവാത്ത സര്‍ക്കാരാണ്‌ അവിടെ വിമാനത്താളം നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നത്‌. വയനാട്‌ ജില്ലയിലെ ഭൂരിഭാഗം പ്രദേശവും പരിസ്ഥിതി സംരക്ഷണ മേഖലയാണ്‌. നെല്‍വയല്‍ നികത്തിയും കൃഷിയിടങ്ങള്‍ നശിപ്പിച്ചും പൈതൃകം നശിപ്പിച്ചും വിമാനത്താവളം എന്ന വിചിത്രനയം സ്വകാര്യലോബികളെ പ്രീണിപ്പിക്കുന്ന സര്‍ക്കാര്‍-രാഷ്‌ട്രീയ നയത്തിന്റെ ഭാഗമാണെന്ന്‌ വ്യക്തം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആറന്മുള വിമാനത്താവളത്തെ ന്യായീകരിക്കുന്നത്‌ അതിന്‌ ആദ്യം അനുമതി നല്‍കിയത്‌ ഇടതുസര്‍ക്കാരാണെന്ന വാദത്തിലാണ്‌. ഒരു സര്‍ക്കാര്‍ തെറ്റ്‌ ചെയ്തെങ്കില്‍ അത്‌ തിരുത്താനാണ്‌ ജനങ്ങള്‍ മറ്റൊരു കക്ഷിയെ അധികാരത്തിലേറ്റുന്നത്‌. എന്നിട്ടും ജനക്ഷേമമല്ല, സ്വകാര്യലോബി പ്രീണനമാണ്‌ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ലക്ഷ്യമിടുന്നത്‌. ആറന്മുള കേന്ദ്ര തീരുമാനമാണെന്ന ന്യായവാദം കെപിസിസി പ്രസിഡന്റ്‌ ഉന്നയിക്കുമ്പോള്‍ തെളിയുന്നത്‌ സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെ ജനവിരുദ്ധമായ സമീപനമാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.