ബാംഗ്ലൂര്‍: കര്‍ണാടകം നാളിതുവരെ കണ്ടിട്ടില്ലാത്ത ജനപ്രവാഹത്തിന് ഐ ടി നഗരമായ ബാംഗ്ലൂര്‍ സാക്ഷ്യം വഹിച്ചു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്രമോദിയുടെ റാലിയിലാണ് ബങ്കളൂര്‍ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷിയായത്. കന്നടത്തില്‍ അഭിവാദ്യം അര്‍പ്പിച്ചും ഭാരതരത്ന ജേതാക്കളായ സച്ചിനെയും കന്നടക്കാരന്‍ കൂടിയായ സി എന്‍ ആര്‍ റാവുവിനെയും അഭിനന്ദിച്ചുമായിരുന്നു മോദി പ്രസംഗംതുടങ്ങിയത്. ജനങ്ങള്‍ ശക്തരാകുന്നത് പേടിച്ചാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി ജനങ്ങളോട് അധികാരം വിഷമാണ് എന്ന് പറയുന്നത്. ബങ്കളൂരുവിലെ പാലസ് ഗ്രൗണ്ടില്‍ തടിച്ചുകൂടിയ, അക്ഷരാര്‍ത്ഥത്തില്‍ കാവിക്കടലായിരുന്ന,ആറുലക്ഷത്തിലേറെ വരുന്ന ആവേശഭരിതരായ പ്രവര്‍ത്തകരെ കണ്ട് മോദി ചോദ്യങ്ങള്‍ കൊണ്ടാണ് കയ്യിലെടുത്തത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു രാഷ്‌ട്രീയപാര്‍ട്ടിക്കും ഇത്രയും വലിയ ഒരു ആള്‍ക്കൂട്ടത്തെ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഐ ടി നഗരമായ ബങ്കളൂരുവിന്റെ വളര്‍ച്ചയ്‌ക്ക് അടല്‍ ബിഹാരി വാജ്പേയി നയിച്ച എന്‍ഡിഎ സര്‍ക്കാരിന്റെ സംഭാവനകള്‍ മോദി അനുസ്മരിച്ചു. 2003 ഇല്‍ അദ്ദേഹം പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് ഇപ്പോള്‍ കുതിച്ചുയര്‍ന്ന മംഗള്‍യാന്‍ പദ്ധതിക്ക് തുടക്കമിട്ടതെന്നു മോദി ഓര്‍മിപ്പിച്ചു. താന്‍ പ്രധാന മന്ത്രിയാകണം എന്ന് പറഞ്ഞതിന് പ്രശസ്ത ഗായിക ലതാ മങ്കേഷ്കര്‍ക്ക് നല്‍കിയ ഭാരതരത്ന തിരിച്ചെടുക്കണം എന്നാണു ഒരു കേന്ദ്രമന്ത്രി പറയുന്നത്. ജനങ്ങള്‍ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലും അവര്‍ ഇല്ലാതാക്കുന്നു. അഭിപ്രായവോട്ടും തെരഞ്ഞെടുപ്പു സര്‍വേകളും നിരോധിക്കാനും സോഷ്യല്‍ സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും അവര്‍ ശ്രമിക്കുന്നു. മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാനുള്ള ശ്രമവും ഉണ്ടാകുന്നുണ്ട്. സ്വാതന്ത്ര്യ ദിനത്തിനു വെറും ഒരു മുഖ്യമന്ത്രിയായ തന്റെ പ്രഭാഷണം സംപ്രേഷണം ചെയ്തതിനു ചിലചാനലുകളെ അവര്‍ ഭീഷണിപ്പെടുത്തി. ദന്തഗോപുരങ്ങളിലിരിക്കുന്ന അവര്‍ക്ക് നമ്മെ നേരിട്ട് തോല്‍പ്പിക്കാന്‍ കഴിയുകയില്ല. വോട്ടുബാങ്ക് നിലനിര്‍ത്താന്‍ ഗോരക്ഷാനിയമം പിന്‍വലിക്കുകയും പിങ്ക് റെവല്യുഷന്‍ എന്ന ഓമനപ്പേരില്‍ ഗോമാംസം കയറ്റി അയക്കുകയും ചെയ്യുകയാണ് യുപിഎ സര്‍ക്കാര്‍. അറവുശാലകള്‍ക്ക് സബ്സിഡി നല്‍കുന്നതിനു പകരം ഐടി മേഖലയെ സഹായിച്ചിരുന്നെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ക്കും തൊഴിലില്ലായ്‌മക്കും വലിയ പരിഹാരം ആകുമായിരുന്നു. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നു പറഞ്ഞ് അധികാരമേറ്റ യുപിഎ അവരെ കൂടുതല്‍ തൊഴില്‍രഹിതരാക്കി.
രൂപയുടെ മൂല്യം നാള്‍ക്കുനാള്‍ കുറയുന്നു. യു പിഎ ഭരണകാലത്താണ് ഇന്ത്യന്‍ രൂപയ്‌ക്കു ഐസിയുവില്‍ മരണശ്വാസം വലിക്കേണ്ടിവന്നത്. വെള്ളത്തിനു പതിനഞ്ചു രൂപയും ഐസ്ക്രീമിന് ഇരുപതു രൂപയും ചെലവാക്കുന്നവര്‍ക്ക് അരിക്ക് ഒരു രൂപ നല്‍കാന്‍ കഴിയില്ലേ എന്നാണു നഗരങ്ങളിലെ മധ്യവര്‍ഗത്തോട് ചിദംബരം ചോദിക്കുന്നത്. വാങ്കടെ സ്റ്റെഡിയത്തില്‍ സച്ചിന്‍ നൂറടിക്കുമോ എന്നല്ല ഉള്ളിക്ക് വില നൂറാവുമോ എന്നായിരുന്നു വാതുവെപ്പ്. നമ്മുടെ യുവാക്കളില്‍ എനിക്ക് വിശ്വാസമുണ്ട്;നമ്മുടെ ജനതയിലും. ഈ ദുസ്ഥിതി മാറണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. സംശുദ്ധവും സുസ്ഥിരവുമായ ഒരു ഭരണം നിലവില്‍ വരണമെന്നും ഭാരതം വിശ്വോത്തരം ആകണമെന്നും നമ്മള്‍ ആഗ്രഹിക്കുന്നു. നമുക്ക് അതിനായി ഒത്തൊരുമിച്ചു പ്രയത്നിക്കാം. ഒരുമണിക്കൂരിലേറെ നീണ്ട പ്രസംഗത്തില്‍ ഒരിടത്തും മോഡി സംസ്ഥാനവിഷയങ്ങള്‍ പ്രതിപാദിച്ചില്ല. തികഞ്ഞ ദേശീയ വീക്ഷണം നിലനിര്‍ത്തിയും ആത്മവിശ്വാസയുമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. കര്‍ണ്ണാടകത്തില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എട്ടോളം റാലികളില്‍ ആദ്യത്തേതായിരുന്നു. ഇന്നലെ നടന്നത്. നഗരം നിറഞ്ഞു കവിഞ്ഞിരുന്നെങ്കിലും എവിടെയും അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. വേദിയില്‍ നിന്നും കിലോമീറ്ററുകള്‍ക്കകലെ എസഡിപിഐ മതേതരവാദി പാര്‍ട്ടി എന്നിവരുടെ നേതൃത്വത്തില്‍ വിരലിലെണ്ണാവുന്ന ചിലര്‍ സംഘര്‍ഷത്തിനു മുതിര്‍ന്നെങ്കിലും പ്രവര്‍ത്തകരുടെ അവസരോചിതമായ ഇടപെടല്‍ മൂലം ആരാലും ശ്രദ്ധിക്കാതെ പ്രതിഷേധം കെട്ടടങ്ങി.
















