Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അതിരുവിടുന്ന സ്ത്രീ പീഡനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2013, 09:26 pm IST
inVicharam

ജനങ്ങളെ സംരക്ഷിക്കാനുള്ള പോലീസ് ജനപീഡകരും സ്ത്രീപീഡകരുമായി മാറുന്ന കാഴ്ച പോലീസിന് മാത്രമല്ല കേരള ജനതയ്‌ക്കും അപമാനമാണ്. പോലീസ് സുരക്ഷക്കെത്തിയില്ലെങ്കില്‍ പിന്നെ ജനങ്ങള്‍ക്ക് സുരക്ഷ എവിടെ? വൈറ്റില മൊബിലിറ്റി ഹബ്ബില്‍ യാത്രക്കാരിയായ പെണ്‍കുട്ടിയെ കയറി പിടിച്ചത് ആലപ്പുഴ ക്രൈം ബ്രാഞ്ചിലെ സിവില്‍ പോലീസ് ഓഫീസര്‍ സുരേഷ് ആണ്. ഹബ്ബില്‍ നിന്നും ആലപ്പുഴയ്‌ക്കുള്ള ബസ്സില്‍  കയറുന്നതിനിടെയാണ് പെണ്‍കുട്ടിയെ പിന്നില്‍നിന്നും കയറിപ്പിടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അമിതമായി മദ്യപിച്ച് ലക്കുകെട്ട ഇയാള്‍ പെണ്‍കുട്ടിയെ പിറകില്‍നിന്ന് കയറി പിടിച്ചപ്പോള്‍ പെണ്‍കുട്ടി അയാളുടെ മുഖത്തടിച്ചു. പ്രകോപിതനായ പോലീസുകാരന്‍ പെണ്‍കുട്ടിയുടെ മുഖത്ത് രണ്ടുതവണ തിരിച്ചടിച്ച് തന്റെ യൂണിഫോമിനെയും അപമാനിച്ചു. പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തയാളെ കണ്ടുനിന്നവര്‍ വളഞ്ഞു വച്ചാണ് പോലീസില്‍ ഏല്‍പ്പിച്ചത്. ആലപ്പുഴ ക്രൈം ബ്രാഞ്ചിലെ സിപിഒ ആണ് പോലീസ് ഫോഴ്‌സിന് അപമാനമായ ഈ വ്യക്തി. നാട്ടുകാര്‍ ഇയാളെ തല്ലിച്ചതയ്‌ക്കുകയും ചെയ്തു. വൈറ്റില ഹബ്ബിലെ വാഹനത്തിരക്ക് യാത്രക്കാര്‍ക്കുണ്ടാക്കുന്ന അനന്തമായ സമയ നഷ്ടത്തിന് പുറമെ ഇപ്പോള്‍ അത് ഒരു സ്ത്രീപീഡന കേന്ദ്രവുമാവുകയാണ്. തിങ്കളാഴ്ച ബസ്സിനുള്ളില്‍ നാല്‍പ്പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാനക്കാരനെ ഹബ്ബില്‍നിന്നും അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെ ഉടമയുടെ മകന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഉപയോഗിച്ച ബസിന്റെ ലൈസന്‍സ് ഇന്നലെ അധികൃതര്‍ റദ്ദാക്കുകയുണ്ടായി. സ്ത്രീകളോടും പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ കേരളത്തില്‍ ഇന്ന് കൂടി വരികയാണ്.

കഴിഞ്ഞയാഴ്ചയാണ് ബധിരയും മൂകയും ആയ അയല്‍വാസി പെണ്‍കുട്ടിയെ അച്ഛനും 12 കാരനായ മകനും കൂടി പീഡിപ്പിച്ചത്. പിതാക്കന്മാര്‍ സ്വന്തം പുത്രന്മാര്‍ക്ക് പീഡിപ്പിക്കേണ്ടതെങ്ങനെയെന്ന ആദ്യ പാഠവും പകര്‍ന്നു നല്‍കുന്നു. കാസര്‍കോട്ട് അച്ഛനും മകനും കൂടി പീഡിപ്പിച്ച മൂത്തമകള്‍  സ്വയം തീ കൊളുത്തി മരിയ്‌ക്കുകയും അവരുടെ കാമാസക്തി രണ്ടാമത്തെ മകളിലേയ്‌ക്ക് തിരിഞ്ഞപ്പോള്‍ അവള്‍ സ്‌കൂള്‍ അധികൃതരോട് പരാതിപ്പെട്ട് രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മാതൃദായക്രമം നിലനിന്നിരുന്ന, സ്ത്രീ സാക്ഷരത മൂലം ശാക്തീകരിക്കപ്പെട്ടു എന്ന് കരുതിയിരുന്ന മലയാളി സ്ത്രീകളും ഇന്ന് ലൈംഗിക പീഡനത്തിന്റെ ഇരകളാണ്. സ്വന്തം വീട്ടില്‍ പോലും സുരക്ഷിതത്വമില്ലാതെ, മൂന്നു വയസ്സുകാരിയെ പോലും സ്വന്തം ലൈംഗികാസ്വാദന വസ്തുവാക്കുന്ന പിതാക്കന്മാരുള്ള, കാമക്കണ്ണോടെ പെണ്‍കുട്ടികളെ നോക്കുന്ന അയല്‍ക്കാരുള്ള കേരളത്തില്‍ സ്ത്രീകള്‍ വീട്ടിലും വഴിയിലും ബസ്സിലും കാറിലും ആട്ടോയിലും പീഡിപ്പിക്കപ്പെടുന്നു. മൊബൈല്‍ പ്രണയം വ്യാപകമായതോടെ പ്രണയ വാഗ്ദാനം നല്‍കി വശീകരിച്ച് പീഡിപ്പിക്കുന്നതും പലപ്പോഴും മതംമാറ്റാന്‍ മദ്രസ്സകളിലെത്തിക്കുന്നതും ഇന്ന് പതിവാണ്. പെങ്ങള്‍/മകള്‍ സങ്കല്‍പ്പങ്ങള്‍ ഇന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. സ്ത്രീശരീരം ലൈംഗികാസ്വാദനത്തിനാണെന്ന ധാരണ രൂഢമൂലമായതോടെയാണ് പെണ്‍കുട്ടികള്‍ക്ക് വീട്ടിലും സ്‌കൂളിലും റോഡിലും ട്രെയിനിലും വാഹനങ്ങളിലും പീഡനം ഏറ്റുവാങ്ങേണ്ടിവരുന്നത്. കേരളം ഇന്ന് സ്ത്രീ-ബാലിക പീഡന തലസ്ഥാനമെന്ന പദവിയ്‌ക്ക് ദല്‍ഹിയുമായി മത്സരിക്കുന്നു. അഭ്യസ്തവിദ്യരായ പെണ്‍കുട്ടികള്‍ എങ്ങനെ ധൈര്യപൂര്‍വം ഈ ഐടി യുഗത്തില്‍ രാത്രി ജോലിയ്‌ക്കും പോകും? തസ്‌നി ബാനു ഇതിന്റെ രക്തസാക്ഷിയാണല്ലൊ.

കേരളം ആഗോള വികസന മാതൃകയില്‍ നിന്ന് ആഗോള സ്ത്രീപീഡന മാതൃകയാകുകയാണോ? പീഡകരില്‍ ഭൂരിഭാഗവും മദ്യപിച്ചാണ് ഇതിന് തുനിയുന്നത്. മദ്യപാനമാണ് ഇതിലെ വില്ലന്‍. ഇന്ന് കേരളമാണ് ഏറ്റവും അധികം മദ്യം ഉപയോഗിക്കുന്ന സംസ്ഥാനം. പ്രതിശീര്‍ഷ മദ്യോപയോഗം 8.2 ലിറ്ററാണ്. സാമ്പത്തിക ഭദ്രതയ്‌ക്ക് സ്ത്രീകളുടെ വരുമാനവും     ഒരു പ്രധാന ഘടകമായിരിക്കെ ഈ പീഡന ഭീഷണി, അവരുടെ പുറംലോക സഞ്ചാരത്തെ ബാധിക്കുകയാണെങ്കില്‍ പല കുടുംബങ്ങളും ദാരിദ്ര്യരേഖയ്‌ക്ക് താഴെ പോകേണ്ടിവരും. ഇപ്പോള്‍ സുരക്ഷാസേനയായ പോലീസ് പോലും പീഡകരായി മാറുമ്പോള്‍ പോലീസിന്റെ സാംസ്‌ക്കാരിക അധഃപതനം വെളിപ്പെടുന്നു. മുഖ്യമന്ത്രിയുടെ നേരെയുണ്ടായ ആക്രമണം അവരുടെ കാര്യക്ഷമതയെ ചോദ്യം ചെയ്യുന്നു. പോലീസുകാര്‍ക്കും അമ്മയും പെണ്‍മക്കളും സഹോദരികളുമില്ലേ? എന്തുകൊണ്ട് പരസ്ത്രീയെ കാമക്കണ്ണുകള്‍ കൊണ്ടുമാത്രം വീക്ഷിക്കുന്നു? മദ്യവിപത്തിനെതിരെ പ്രതികരിക്കേണ്ട അവരും മദ്യപിച്ചാണ് അക്രമവും ലൈംഗിക പീഡനവും നടത്തുന്നത്! ഇതിനെതിരെ സര്‍ക്കാര്‍ പാലിക്കുന്ന നിസ്സംഗത കേരളത്തിനപമാനമാണ്. വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളുകയും വനിതാ കമ്മീഷനും ജാഗ്രതാ സമിതികളും കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യേണ്ട സന്ദര്‍ഭമാണിത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.