Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പ്രായം തോല്‍ക്കുന്ന മനക്കരുത്തുമായി രംഭ മുത്തശ്ശി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2013, 08:48 pm IST
inLifestyle

വിവാഹം കഴിഞ്ഞ്‌ ഭര്‍ത്താവിനൊപ്പം ആലപ്പുഴയിലെത്തിയ രംഭയെന്ന പെണ്‍കുട്ടിക്ക്‌ ഭര്‍ത്താവിന്റെ തൊഴിലായ പപ്പടനിര്‍മ്മാണത്തെക്കുറിച്ച്‌ ഒന്നുമറിയില്ലായിരുന്നു. കാണാന്‍ നല്ല രസമുള്ള ജോലി. എന്നാല്‍ പപ്പടമുണ്ടാക്കാന്‍ മാവ്‌ കുഴയ്‌ക്കുന്നതും പരത്തുന്നതും ഒട്ടും എളുപ്പമല്ലെന്ന്‌ നാളുകള്‍ക്കകം രംഭ മനസ്സിലാക്കി. എന്നിട്ടും നാല്‍പ്പത്തി മൂന്ന്‌ വര്‍ഷം മുമ്പ്‌ ഭര്‍ത്താവ്‌ നാരായണപൈ വിടപറഞ്ഞപ്പോള്‍ ഒറ്റപ്പെട്ടു പോയ രംഭ പാരമ്പര്യ തൊഴിലായ പപ്പടനിര്‍മാണ ജോലി തന്നെയാണ്‌ കുടുംബം പോറ്റാന്‍ തെരഞ്ഞെടുത്തത്‌. ഭര്‍ത്താവ്‌ ചെയ്യുന്ന ജോലികള്‍ കണ്ട്‌ പപ്പടനിര്‍മ്മാണത്തിന്റെ രീതികളെല്ലാം അവര്‍ പഠിച്ചിരുന്നു. ഇപ്പോള്‍ രംഭയെന്ന ചെറിയ പെണ്‍കുട്ടിയെ കാലം എണ്‍പത്തിനാലുകാരി രംഭമുത്തശ്ശിയിലെത്തിച്ചു.

കൊടിയ ദാരിദ്ര്യത്തില്‍ ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ വേണ്ടി പപ്പടമുണ്ടാക്കാന്‍ തുടങ്ങിയ രംഭ പിന്നീട്‌ ഈ രംഗത്ത്‌ സജീവമായി. ഭര്‍ത്താവ്‌ അന്ന്‌ പകര്‍ന്ന്‌ നല്‍കിയ ജീവിതമാര്‍ഗം നെഞ്ചോട്‌ ചേര്‍ത്ത്‌ വാര്‍ധക്യത്തിലും മക്കള്‍ക്ക്‌ താങ്ങായി നില്‍ക്കുകയാണ്‌ ഇവര്‍. കൊല്ലങ്ങള്‍ക്ക്‌ മുമ്പ്‌ പപ്പടം നിര്‍മിച്ചിരുന്ന അതേ രീതികള്‍ തന്നെയാണ്‌ ഇപ്പോഴും അനുവര്‍ത്തിക്കുന്നത്‌. അന്ന്‌ പപ്പടം പരത്താന്‍ ഉപയോഗിച്ചിരുന്ന പലകയ്‌ക്ക്‌ പോലും മാറ്റമില്ല. രംഭമുത്തശ്ശിയുടെ ദിവസം തുടങ്ങുന്നത്‌ തന്നെ ഈ പലകയില്‍ തൊട്ടുവന്ദിച്ചതിന്‌ ശേഷമാണ്‌. കാലങ്ങള്‍ പഴക്കമുള്ള ആ പലകയ്‌ക്ക്‌ രംഭ മുത്തശിയുടെ പതിറ്റാണ്ടുകള്‍ നീണ്ട കഠിനാധ്വാനത്തിന്റെ കഥ പറയാനുണ്ടാകും.

പപ്പടനിര്‍മ്മാണം കാഠിന്യമേറിയ ജോലിയാണെങ്കിലും ജീവിതത്തിന്റെ കഷ്ടപ്പാടും ദാരിദ്ര്യവുമോര്‍ത്തപ്പോള്‍ അതെല്ലാം മറന്നുപോയതായി മുത്തശ്ശി പറയുന്നു. പപ്പട നിര്‍മാണ രീതിയെക്കുറിച്ചും ഇതിന്റെ രുചിക്കൂട്ടിനെക്കുറിച്ചും പറയുമ്പോള്‍ നൂറ്‌ നാവാണ്‌ രംഭമുത്തശ്ശിക്ക്‌. പപ്പടക്കാരം, ഉപ്പ്‌, എണ്ണ, എന്നിവയാണ്‌ ഇതിന്റെ നിര്‍മാണത്തിന്‌ വേണ്ട സാധനങ്ങള്‍. രാത്രിയില്‍ ഇവ ചേര്‍ത്ത്‌ മാവ്‌ കുഴച്ചുവയ്‌ക്കും. പിന്നീട്‌ പിറ്റേദിവസം പുലര്‍ച്ചെ വീട്ടുപണികള്‍ തീര്‍ന്നതിന്‌ ശേഷം പരത്താന്‍ തുടങ്ങും. പപ്പടം പരത്താന്‍ ചിലപ്പോള്‍ മുത്തശ്ശിയുടെ ബന്ധുവായ എണ്‍പത്തിരണ്ടു വയസുള്ള ജയന്തി ഭായിയും കൂട്ടിനുണ്ടാകും.

തികച്ചും പാരമ്പര്യ രീതിയിലാണ്‌ പപ്പടം ഇപ്പോഴും നിര്‍മ്മിക്കുന്നത്‌. രാസപദാര്‍ഥങ്ങളോ, മെഷീനുകളോ ഉപയോഗിക്കാറേയില്ല. കൈകൊണ്ട്‌ നിര്‍മിക്കുന്ന പപ്പടത്തിന്റെ രുചിയെക്കുറിച്ച്‌ കേട്ടറിഞ്ഞ്‌ അന്യദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തുന്നുണ്ട്‌. കൂടാതെ ആലപ്പുഴ പട്ടണത്തിന്റെ സമീപപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലെ ഹോട്ടലുകളിലും ഇവരുടെ പപ്പടമാണ്‌ വര്‍ഷങ്ങളായി ഉപയോഗിക്കുന്നത്‌. വര്‍ഷം ഇത്ര കഴിഞ്ഞെങ്കിലും ഇപ്പോഴും പപ്പടത്തിന്‌ ആവശ്യക്കാര്‍ ഏറെയാണ്‌. പപ്പടങ്ങളില്‍ വ്യത്യസ്തത ഉണ്ടാക്കാനും രംഭമുത്തശി മറക്കാറില്ല. വ്യത്യസ്തമായ കുരുമുളക്‌ പപ്പടം, മുളക്‌ പപ്പടം, ജീരകപപ്പടം തുടങ്ങിയ ഭിന്നരുചികളിലുള്ള പപ്പടവും ഇവിടെ ലഭ്യമാണ്‌. പപ്പടത്തിന്റെ ഡിമാന്റ്‌ വര്‍ധിച്ചിട്ടുണ്ടെങ്കിലും പഴയവില തന്നെയാണ്‌ ആളുകളുടെ കയ്യില്‍ നിന്നും വാങ്ങുന്നത്‌.

വാര്‍ദ്ധക്യം വല്ലാതെ അലട്ടുന്നുണ്ടെങ്കിലും മക്കളെ കഴിയുന്ന രീതിയില്‍ സഹായിക്കാനാണ്‌ ഇഷ്ടമെന്നും ഇവര്‍ പറയുന്നു. പുതിയ തലമുറക്കാരനായ ചെറുമകന്‌ രംഭമുത്തശ്ശി പപ്പടനിര്‍മ്മാണത്തിന്റെ രീതികള്‍ പഠിപ്പിച്ചിട്ടുണ്ട്‌. പപ്പട നിര്‍മാണ തൊഴിലാളികള്‍ക്ക്‌ പ്രത്യേക സംഘടനകളില്ലാത്തതുകൊണ്ട്‌ സര്‍ക്കാരില്‍ നിന്ന്‌ വാര്‍ധക്യകാല പെന്‍ഷനോ, മറ്റ്‌ സഹായങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ച്‌ അധികൃതരെ സമീപിക്കാനൊന്നും ഒരുക്കമല്ല രംഭമുത്തശ്ശി. ആവതുള്ള കാലം വരെ ഈ പണി ചെയ്ത്‌ ജീവിക്കാനാണ്‌ തനിക്കിഷ്ടമെന്ന്‌ പല്ലില്ലാത്ത മോണകാട്ടി ചിരിച്ചുകൊണ്ട്‌ പപ്പടമുത്തശ്ശി പറയുന്നു.

കെ.പി. അനിജാമോള്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.