Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

വളവേണോ വള; കേള്‍ക്കുന്നുണ്ടോ ആ വിളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2013, 08:31 pm IST
inLifestyle

മാണ്‍പെഴുമാണ്‍കുയില്‍ കൂകിത്തളരവേ

മാമ്പൂ വിടര്‍ന്ന മണം ചൊരിയുന്ന നാള്‍,

കുപ്പിവളകളും ചാന്തുസിന്ദൂരവും

ചീര്‍പ്പുകണ്ണാടിയും മട്ടിപ്പശയുമായ്‌

മങ്കമാരേ, നിങ്ങള്‍ വീടുകള്‍തോറുമേ

മംഗല്യവാണിഭം കൊണ്ടു നടക്കവേ,

എന്തൊരു പാപപരിഹരണാര്‍ത്ഥമോ

ചിന്തു പാടിപ്പാടിയൂരുചുറ്റീടവേ

കാണാ,മറിയുമേ കണ്ടാല്‍; മറക്കാത്ത-

താണക്കറുത്ത മുഖങ്ങളൊരിക്കലും

– ഇടശ്ശേരി

തുലാവര്‍ഷമേഘവും തമിഴകത്തു നിന്ന്‌ കുപ്പിവളയും ചാന്തും വില്‍ക്കാനെത്തിയിരുന്ന കറുത്ത ചെട്ടിച്ചികളും മലയാളമണ്ണിന്‌ സമ്മാനിച്ചിരുന്ന നന്മകളെ ഇടശ്ശേരി വിശേഷിപ്പിച്ചത്‌ ഇങ്ങനെയാണ്‌. നന്മയും സ്നേഹവും നിറഞ്ഞ ഗ്രാമങ്ങള്‍ എന്നും ഒരു മാതൃകയായിരുന്നു. പ്രകൃതിയോടിണങ്ങിയും വിശ്വാസങ്ങളില്‍ ഊന്നിയുമുള്ള ജീവിതശൈലിയായിരുന്നു അവരുടെ പ്രത്യേകത. ഇപ്പോള്‍ ഗ്രാമങ്ങളും ആധുനികവത്ക്കരണത്തിന്റെ ചുവടുപിടിച്ച്‌ മുന്നോട്ട്‌ പോവുകയാണ്‌. മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുതുടങ്ങിയപ്പോള്‍ പലതും ഓര്‍മ്മകള്‍മാത്രമായി. അതിലൊന്നാണ്‌ നാട്ടിന്‍പുറത്തെ വളക്കാരികള്‍. പൊട്ടും കണ്ണാടിയും ചീര്‍പ്പും മറ്റുമായെത്തുന്നവര്‍. ആഴ്‌ച്ചയില്‍ ഒന്നോ രണ്ടോ തവണ വീടുകളില്‍ എത്തുന്ന ഇവരെ വീട്ടമ്മമാരും പെണ്‍കുട്ടികളും കാത്തിരിക്കുമായിരുന്നു. എന്തിനേറെ നാട്ടിന്‍പുറത്തെ ചെറുപ്പക്കാര്‍ക്കും ആ വരവ്‌ ആനന്ദക്കാഴ്‌ച്ചയായിരുന്നു.

നാട്ടിന്‍പുറത്ത്‌ ആവശ്യക്കാരേറെയുണ്ടായിരുന്നു അന്ന്‌ കുപ്പിവളകള്‍ക്ക്‌. പല നിറത്തിലുള്ള വളകള്‍ നിറച്ച വലിയ വട്ടിയും തലയില്‍ ചുമന്ന്‌ വള വേണോ വള…കരിവള… കല്ലുവള… കുപ്പിവള… എന്ന്‌ ഓരോ വീടിന്റെ വാതില്‍ക്കല്‍ വന്ന്‌ ഇവര്‍ വിളിച്ച്‌ ചോദിക്കും. വള വില്‍ക്കാനെത്തുന്നവരില്‍ യുവതികളും മധ്യവയസ്ക്കരുമുണ്ട്‌. കടലാസു ചുരുട്ടി ഉണ്ടാക്കിയ കുഴലില്‍ കോര്‍ത്ത കുപ്പിവളകള്‍ തുണിയില്‍ പൊതിഞ്ഞാണ്‌ സൂക്ഷിക്കുന്നത്‌. വള മാത്രമല്ല സിന്ദൂരം, കണ്‍മഷി,ചീര്‍പ്പ്‌, കമ്മല്‍,ഹെയര്‍ ക്ലിപ്പുകള്‍,റിബ്ബണ്‍,കണ്ണാടി,പൊട്ടുകള്‍, മുത്തുമാലകള്‍,പാറ്റാഗുളിക തുടങ്ങി നിരവധി സാധങ്ങളുമുണ്ടാകും. സിനിമാ പേരുകളുള്ള വളകള്‍ക്കായിരുന്നു അന്ന്‌ ആവശ്യക്കാരേറെ. യുവതികള്‍ക്കാകട്ടെ കരിവളകളോടായിരുന്നു പ്രിയം. അഗ്രഹാരങ്ങളുടെ ജില്ലയായ പാലക്കാട്ട്‌ ബ്രാഹ്മണകുടുംബങ്ങളില്‍ ശീമന്തം എന്ന ചടങ്ങ്‌ കുപ്പിവളയണിയിക്കലിന്‌ വലിയ പ്രാധാന്യമുള്ള ഒന്നായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വളക്കാരികളെ നേരത്തെ തന്നെ വിളിച്ചുവരുത്താറുണ്ടായിരുന്നു.

വളക്കാരികളുടെ വാക്ചാതുര്യത്തില്‍ എത്രവിലകൊടുത്തും സാധനം വാങ്ങാന്‍ വീട്ടമ്മമാര്‍ തയ്യാറാകും. വളക്കാരിയെത്തുന്നതും കാത്ത്‌ അയല്‍വീടുകളിലെ സ്ത്രീകള്‍ ഒത്തുകൂടും. എല്ലാവരും ഒരുമിച്ചിരുന്നായിരുന്നു സാധനങ്ങള്‍ തിരഞ്ഞെടുത്തിരുന്നത്‌. തങ്ങളുടെ കഷ്ടപ്പാടും വിഷമവും ഉള്ളിലൊതുക്കി മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി നാട്ടുവിശേഷങ്ങള്‍ പറഞ്ഞാകും വളക്കാരികള്‍ വളകള്‍ നിരത്തുന്നത്‌. ചെട്ടിയാര്‍വിഭാഗത്തില്‍ പെട്ടവരായിരുന്നു കൂടുതലും. തമിഴും മലയാളവും കലര്‍ന്ന ഇവരുടെ വാക്ചാതുര്യത്തില്‍ വീണ്‌ എന്തെങ്കിലും സാധനങ്ങള്‍ വാങ്ങാതെ ആരും മടങ്ങില്ല. ഇതില്‍ വിലപേശി സമയമങ്ങനെ നീളും. പ്രിയപ്പെട്ട നിറത്തിലുള്ള വള ലഭിക്കാത്തവര്‍ക്ക്‌ അടുത്ത തവണ വരുമ്പോള്‍ തീര്‍ച്ചയായും അതുകൊണ്ടുവരുമെന്ന്‌ ഉറപ്പ്‌ നല്‍കിയാണ്‌ വളക്കാരികള്‍ ഓരോ തവണയും മടങ്ങുന്നത്‌.

ക്രമേണ ആ വരവ്‌ കുറഞ്ഞുകുറഞ്ഞുവന്നു. ഇപ്പോള്‍ ഇവരെ തീരെ കാണാതായി. നഗരങ്ങളിലും ഗ്രാമങ്ങളിലും ഫാന്‍സി കടകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയതോടെ വളക്കാരികള്‍ തീര്‍ത്തും അപ്രത്യക്ഷമായി.

ഇന്ന്‌ നാട്ടിന്‍പുറമെന്നോ നഗരമെന്നോ ഭേദമില്ലാതെ എങ്ങും ഫാന്‍സികടകളാണ്‌. പുതിയ പെണ്‍കുട്ടികളുടെ അഭിരുചിയും ആകെ മാറി. കുപ്പിവളകളോടുള്ള പ്രിയം എല്ലാവര്‍ക്കും കുറഞ്ഞു. അങ്ങനെ കുപ്പിവളകളും അവയുമായെത്തിയിരുന്ന കറുത്ത സുന്ദരിമാരും വെറും ഓര്‍മ്മ മാത്രമായി.

സിജ പി.എസ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

Kerala

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

Kerala

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.