Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കഥ പറഞ്ഞ്‌ കാക്കാലനെത്തുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2013, 04:58 pm IST
in Kollam

പുനലൂര്‍: മധ്യ തിരുവിതാംകൂറില്‍ നടന്നുവന്നിരുന്ന കാക്കാരശ്ശി നാടകം ഇന്ന്‌ പ്രൊഫഷണല്‍ ഗ്രൂപ്പുകള്‍ കേരളത്തില്‍ എമ്പാടും അവതരിപ്പിച്ചുവരുന്നു. മുന്‍പ്‌ ഒരു സാമൂഹിക വിനോദകല എന്ന നിലയില്‍ ഓണക്കാലത്തും ക്ഷേത്ര ഉത്സവകാലത്തും അവതരിപ്പിച്ചുവന്ന കാക്കാരശ്ശിനൃത്തം ഏതുസമയത്തും അവതരിപ്പിക്കാവുന്നതരത്തില്‍ നാടകീയതയ്‌ക്ക്‌ ഏറെ പ്രാധാന്യം നല്‍കി രംഗത്ത്‌ എത്തിക്കഴിഞ്ഞു.

രംഗത്ത്‌ നാലുപേര്‍ മാത്രം മതിയായിരുന്ന സ്ഥാനത്ത്‌ ഇന്ന്‌ പന്ത്രണ്ടും അതില്‍പുറത്തും ആളുകള്‍ എത്തുന്നു. കാണികളെ ചിരിപ്പിക്കാന്‍ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നു. കാക്കാന്മാര്‍ കത്തുന്ന പന്തവുമായി സദസ്യരുടെ ഇടയിലൂടെ അരങ്ങില്‍ പ്രവേശിക്കുന്നു. അരങ്ങില്‍ കാക്കാന്റെ പിന്നില്‍ വരുന്ന തമ്പ്രാനുമായുള്ള ചോദ്യോത്തരങ്ങളിലൂടെയാണ്‌ കഥയുടെ ആരംഭം. എന്നാല്‍ ചില സ്ഥലങ്ങളില്‍ സൂത്രധാരന്‍ രംഗപ്രവേശം ചെയ്ത്‌ കഥാസന്ദര്‍ഭം വിശദമാക്കി കഥ ആരംഭിക്കാറുണ്ട്‌. നൃത്തം, അഭിനയം, സംഗീതം എന്നിവയുടെ സമന്വയഭാവങ്ങള്‍ മിന്നിമറയുന്ന കാക്കാരശ്ശിനാടകം ഇന്ന്‌ പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിക്കാനായി രംഗത്ത്‌ ഏറെ വിഷ്വല്‍ ഇഫക്ടുകളും നിറച്ച്‌ ഒരു ഡ്രാമാ സ്കോപ്പ്‌ ഡാന്‍സ്‌ ബുക്ക്‌ ചെയ്യുന്നതിനും ഏറെ തുക നല്‍കേണ്ടതരത്തില്‍ എത്തിച്ചിട്ടുണ്ട്‌.

കാക്കാരശ്ശി നാടകങ്ങള്‍ ഇന്ന്‌ ഏറെയും പ്രൊഫഷണലായി കൊണ്ടുനടക്കുന്നത്‌ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കലാകാരന്‍മാര്‍ മാത്രമാണ്‌. മുന്‍പ്‌ നാട്ടുപ്രമാണിമാരെയും ജന്മിത്വത്തിനെതിരേയും ശക്തമായി പ്രതികരിച്ചിരുന്ന ഈ കലാരൂപം ഇന്ന്‌ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ പുരാണകലകളില്‍ ഉള്‍ക്കൊള്ളിച്ച്‌ കാണികളെ കൈയ്യിലെടുക്കുന്നു. ഇതിലെ കഥാപാത്രങ്ങള്‍ ഏറെയും പ്രാകൃതരീതിയിലുള്ള വസ്ത്രധാരണമാണ്‌ നടത്തുക. ഇലത്താളം, ഗഞ്ചിറ, മൃദംഗം, കൈമണി എന്നിവ മാത്രമാണ്‌ മുന്‍പ്‌ ഉപയോഗിച്ചിരുന്നത്‌. എന്നാല്‍ ഇന്ന്‌ കൂടുതലും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ റിക്കാര്‍ഡിംഗ്‌ നടത്തിയാണ്‌ കാക്കാരശ്ശി നടകം രംഗത്ത്‌ എത്തുന്നത്‌. കഥാസന്ദര്‍ഭമനുസരിച്ച്‌ കാക്കാന്‍മാര്‍ക്ക്‌ പുരാണ കഥാഖ്യാനം നടത്തി കാണികളുമായി സംവാദിക്കാനായി മൈക്ക്‌ ഉപയോഗിക്കാറുണ്ട്‌.

സുന്ദരിയാം സീത തന്റെ വാര്‍ത്തയല്‍പം ചൊല്ലാം

രാമദേവന്‍ കാനനത്തില്‍ പോകുമെന്ന്‌ ചൊല്ലി

കാനനത്തില്‍ പോകുമെങ്കില്‍ ഞാനുംകൂടിപ്പോരും

കാനനത്തില്‍ ചെന്നു പര്‍ണ്ണശാലയും കെട്ടി…

ഇങ്ങനെ സംഗീതം, സംഭാഷണം, നൃത്തം, ആംഗികാഭിനയം തുടങ്ങിയവ നല്ലപോലെ ഒത്തിണങ്ങിയ ഈ കല പണ്ടുമുതലേയുള്ള ഈ കലാകാരന്മാരുടെ രംഗബോധത്തിനും അഭിനയ പാടവത്തിനും ഉത്തമ ഉദാഹരണമാണ്‌.

ശൈവസമ്പ്രദായത്തെ ആരാധിക്കുന്ന ഒരു സമൂഹത്തിന്റെ കലാരൂപമെന്ന നിലയിലാണ്‌ കാക്കാരശ്ശിനാടകം പ്രചുരപ്രചാരം നേടിയത്‌. കാക്കാലനും കാക്കാത്തിയും ശിവന്റെയും പാര്‍വതീദേവിയുടെയും പ്രതിരൂപങ്ങളായാണ്‌ അരങ്ങ്‌ നിറയുന്നത്‌. ആദ്യകാലങ്ങളില്‍ ചിട്ടവട്ടങ്ങളോടുകൂടിയ അരങ്ങ്‌ ആവശ്യമുണ്ടായിരുന്നില്ല. വീട്ടുമുറ്റങ്ങളും തുറന്ന മൈതാനങ്ങളും ഇതിന്‌ വേദിയാകുമായിരുന്നു. പിന്നീടാണ്‌ ഇത്‌ ക്ഷേത്രകലകളില്‍ ഇടം പിടിച്ചത്‌.

കരവാളൂര്‍ ബി. പ്രമോദ്‌ കുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Article

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

Kerala

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

Editorial

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

പുതിയ വാര്‍ത്തകള്‍

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.