Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യ ‘എ’ പരമ്പര തൂത്തുവാരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2013, 08:45 pm IST
inSports

വിശാഖപട്ടണം: ന്യൂസിലാന്റ്‌ എ ടീമിനെതിരായ അനൗദ്യോഗിക ഏകദിന പരമ്പര ഇന്ത്യന്‍ എ ടീം തൂത്തുവാരി. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ രണ്ട്‌ വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയാണ്‌ ഇന്ത്യന്‍ എ ടീം പരമ്പര തൂത്തുവാരിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത്‌ ന്യൂസിലാന്റ്‌ ഉയര്‍ത്തിയ 291 റണ്‍സിന്റെ വിജയലക്ഷ്യം നാല്‌ പന്തുകള്‍ ബാക്കിനില്‍ക്കേ 8 വിക്കറ്റ്‌ നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. അത്യന്തം ആവേശകരമായ മത്സരത്തില്‍ 43.1 ഓവറില്‍ 7ന്‌ 242 എന്ന നിലയില്‍ പരാജത്തെ തുറിച്ചുനോക്കിയ ഇന്ത്യയെ മന്‍ദീപ്‌ സിംഗും രാഹുല്‍ ശര്‍മ്മയും ചേര്‍ന്നാണ്‌ വിജയത്തിലേക്ക്‌ നയിച്ചത്‌. ആദ്യ രണ്ട്‌ ഏകദിനങ്ങളും ഇന്ത്യ വിജയിച്ചിരുന്നു. ന്യൂസിലാന്റിന്‌ വേണ്ടി 66 റണ്‍സെടുത്ത ഡെവിസിച്ചാണ്‌ ടോപ്‌ സ്കോറര്‍. കോറി ആന്‍ഡേഴ്സണ്‍ (59), ടോം ലാഥം (53) എന്നിവരും മികച്ച ബാറ്റിംഗ്‌ കാഴ്ചവെച്ചു. ഇന്ത്യന്‍ നിരയില്‍ 69 റണ്‍സെടുത്ത അശോക്‌ മെനേരിയയാണ്‌ ടോപ്‌ സ്കോറര്‍. കേദാര്‍ ജാദവ്‌ 57 റണ്‍സും റോബിന്‍ ഉത്തപ്പ 46ഉം മന്‍ദീപ്സിംഗ്‌ പുറത്താകാതെ 37 റണ്‍സുമെടുത്തു. മലയാളി താരം സച്ചിന്‍ ബേബി 16ഉം സഞ്ജു സാംസണ്‍ 5 റണ്‍സെടുത്തും പുറത്തായി.

നേരത്തെ ടോസ്‌ നേടിയ ഇന്ത്യ എ ക്യാപ്റ്റന്‍ ഉന്മുക്ത്‌ ചന്ദ്‌ ന്യൂസിലാന്റ്‌ എ ടീമിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍ സ്കോര്‍ബോര്‍ഡില്‍ 6 റണ്‍സ്‌ മാത്രമുള്ളപ്പോള്‍ സന്ദര്‍ശകര്‍ക്ക്‌ ആദ്യ വിക്കറ്റ്‌ നഷ്ടമായി. എട്ട്‌ പന്തുകള്‍ നേരിട്ട്‌ റണ്ണൊന്നുമെടുക്കാതെ ലൂക്ക്‌ റോന്‍ചിയെ ബസന്ത്‌ മൊഹന്തി വിക്കറ്റ്‌ കീപ്പര്‍ സഞ്ജു വി. സാംസന്റെ കൈകളിലെത്തിച്ചു. രണ്ടാം വിക്കറ്റില്‍ ഡെവിസിച്ചും കാള്‍ കചോപയും ചേര്‍ന്ന്‌ സ്കോര്‍ 109 റണ്‍സിലെത്തിച്ചു. 54 പന്തുകളില്‍ നിന്ന്‌ നാല്‌ ബൗണ്ടറിയോടെ 33 റണ്‍സെടുത്ത കചോപയെ രാഹുല്‍ ശര്‍മ്മ കേദാര്‍ ജാദവിന്റെ കൈകളിലെത്തിച്ചതോടെയാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. അധികം വൈകാതെ ഡെവിസിച്ചും മടങ്ങി. സ്കോര്‍ 123-ല്‍ എത്തിയപ്പോള്‍ 85 പന്തില്‍ നിന്ന്‌ 8 ബൗണ്ടറികളോടെ 66 റണ്‍സെടുത്ത ഡെവിസിച്ചിനെ മനേരിയ ഉന്മുക്ത്‌ ചന്ദിന്റെ കൈകളിലെത്തിച്ചു. പിന്നീട്‌ ആന്‍ഡേഴ്സണും ലാഥമും ചേര്‍ന്ന്‌ സ്കോര്‍ 214-ല്‍ എത്തിച്ചു. 45 പന്തില്‍ നിന്ന്‌ 6 ബൗണ്ടറികളും രണ്ട്‌ സിക്സറുമടക്കം 59 റണ്‍സെടുത്ത ആന്‍ഡേഴ്സനെ ജലജ്‌ സക്സേന ബൗള്‍ഡാക്കിയതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. എട്ട്‌ റണ്‍സ്‌ കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഒരു റണ്‍സെടുത്ത മണ്‍റോയും മടങ്ങി. സക്സേനയുടെ പന്തില്‍ സഞ്ജുവിന്‌ ക്യാച്ച്‌ നല്‍കിയാണ്‌ മണ്‍റോ മടങ്ങിയത്‌. ഇതേ സ്കോറില്‍ തന്നെ ബ്രെയ്സ്‌വെല്‍ (0) റണ്ണൗട്ടായി മടങ്ങി. രണ്ട്‌ റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും 48 പന്തില്‍ നിന്ന്‌ 6 ബൗണ്ടറികളോടെ 53 റണ്‍സെടുത്ത ലാഥമിനെ മനേരിയ ബൗള്‍ഡാക്കി. പിന്നീട്‌ ആസ്ലെയും കഗ്ലിജെനും ചേര്‍ന്നാണ്‌ സ്കോര്‍ 290-ല്‍ എത്തിച്ചത്‌. അവസാന ഓവറിലെ അടുത്തടുത്ത പന്തുകളില്‍ ഇരുവരും മടങ്ങി. ഇന്ത്യക്ക്‌ വേണ്ടി മൊഹന്തിയും ജലജ്‌ സക്സേനയും രണ്ട്‌ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

291 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന്‌ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും മികച്ചതായിരുന്നില്ല. സ്കോര്‍ 37-ല്‍ എത്തിയപ്പോള്‍ 11 റണ്‍സെടുത്ത ഉന്മുക്ത്‌ ചന്ദിനെ നഷ്ടമായി. സ്കോര്‍ 43-ല്‍ എത്തിയപ്പോള്‍ മലയാളി താരം സഞ്ജു വി. സാംസണ്‍ 5 റണ്‍സെടുത്ത്‌ മടങ്ങി. പിന്നീട്‌ റോബിന്‍ ഉത്തപ്പയും സച്ചിന്‍ ബേബിയും ചേര്‍ന്ന്‌ സ്കോര്‍ 78-ല്‍ എത്തിച്ചു. എന്നാല്‍ 50 പന്തില നിന്ന്‌ 6 ബൗണ്ടറിയും ഒരു സിക്സറുമടക്കം 46 റണ്‍സെടുത്ത ഉത്തപ്പയെ ആന്‍ഡേഴ്സണ്‍ റോണ്‍ചിയുടെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ മലയാളി താരം സച്ചിന്‍ ബേബിയും മടങ്ങി. 16 റണ്‍സെടുത്ത സച്ചിന്‍ ബേബിയെ സോധി ബൗള്‍ഡാക്കുകയായിരുന്നു. ഇതോടെ ഇന്ത്യ 4ന്‌ 79 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ടു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ കേദാര്‍ ജാദവും മനേരിയയും ഒത്തുചേര്‍ന്നതോടെ ഇന്ത്യ വീണ്ടും മത്സരത്തിലേക്ക്‌ തിരിച്ചെത്തി. സ്കോര്‍ 207-ല്‍ എത്തിയശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിക്കാന്‍ ന്യൂസിലാന്റ്‌ ബൗളര്‍മാര്‍ക്കായത്‌. 61 പന്തില്‍ നിന്ന്‌ അഞ്ച്‌ ബൗണ്ടറികളും രണ്ട്‌ സിക്സറുമടക്കം 57 റണ്‍സെടുത്ത കേദാര്‍ ജാദവ്‌ റണ്ണൗട്ടാവുകയായിരുന്നു. ഇതേ സ്കോറില്‍ തന്നെ മനേരിയയും മടങ്ങിയതോടെ ഇന്ത്യ 6ന്‌ 207 എന്ന നിലയിലായി. 50 പന്തുകളില്‍ നിന്ന്‌ രണ്ട്‌ ബൗണ്ടറികളും എട്ട്‌ സിക്സറുമടക്കം 69 റണ്‍സെടുത്താണ്‌ മനേരിയ മടങ്ങിയത്‌. പിന്നീട്‌ സ്കോര്‍ 242-ല്‍ എത്തിയപ്പോള്‍ 19 റണ്‍സെടുത്ത ജലജ്‌ സക്സേനയും മടങ്ങി. ഒടുവില്‍ മന്‍ദീപ്‌ സിംഗും രാഹുല്‍ ശര്‍മ്മയും ചേര്‍ന്ന്‌ ഇന്ത്യന്‍ സ്കോര്‍ 289 റണ്‍സിലെത്തിച്ചു. 49-ാ‍ം ഓവറിലെ അവസാന പന്തില്‍ 20 റണ്‍സെടുത്ത രാഹുല്‍ ശര്‍മ്മയെ ഗില്ലസ്പി മണ്‍റോയുടെ കൈകളിലെത്തിച്ചെങ്കിലും അവസാന ഓവറിലെ രണ്ടാം പന്തില്‍ രണ്ട്‌ റണ്‍സെടുത്ത്‌ സന്ദീപ്‌ ശര്‍മ്മ ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ചു. ന്യൂസിലാന്റിന്‌ വേണ്ടി മാര്‍ക്ക്‌ ഗില്ലസ്പി മൂന്ന്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

India

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

Kerala

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

Kerala

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

World

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.