Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടെസ്റ്റ്‌ ക്യാപ്പണിയാന്‍ ആത്മവിശ്വാസത്തോടെ രോഹിത്‌ ശര്‍മ കാത്തിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2013, 08:43 pm IST
inSports

ന്യൂദല്‍ഹി: ബാറ്റ്സ്മാനെന്ന നിലയില്‍ തിളങ്ങാന്‍ സാധിച്ചില്ലെന്ന ആരോപണത്തെ വകവയ്‌ക്കാതെ ടെസ്റ്റ്‌ ക്യാപ്പണിയാന്‍ കാത്തിരിക്കുകയാണ്‌ രോഹിത്‌ ശര്‍മ. വെസ്റ്റ്‌ ഇന്‍ഡീസില്‍ നടന്ന ത്രിരാഷ്‌ട്ര പരമ്പരയില്‍ നായകന്‍ മഹേന്ദ്രസിംഗ്‌ ധോണി ഓപ്പണിംഗ്‌ സ്ഥാനത്തേക്ക്‌ നിയോഗിച്ചതോടെ ശര്‍മയില്‍ നല്ല മാറ്റം കണ്ടിരുന്നു. അവിടെ കാഴ്ചവച്ച മികച്ച പ്രകടനം ഇന്ത്യാ എ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിലും രോഹിത്‌ ശര്‍മ്മ ആവര്‍ത്തിച്ചു. ഇത്‌ ശര്‍മയ്‌ക്ക്‌ മികച്ച ആത്മവിശ്വാസം നല്‍കിയിരിക്കുകയാണെന്ന്‌ ക്രിക്കറ്റ്‌ വിദഗ്ധര്‍ വിലയിരുത്തുന്നു.

2010ല്‍ നാഗ്പൂരില്‍ നടന്ന ടെസ്റ്റ്‌ മത്സരത്തിന്‌ തൊട്ടു മുമ്പ്‌ പരുക്കേറ്റതാണ്‌ ശര്‍മയെ ടെസ്റ്റ്‌ ടീമില്‍ നിന്നും ഒഴിവാക്കാന്‍ കാരണം. പരമ്പരാഗത ശൈലിയില്‍ കളിക്കുന്ന ശര്‍മ നവംബറില്‍ വെസ്റ്റ്‌ ഇന്‍ഡീസുമായുള്ള പരമ്പരയില്‍ ടീമില്‍ ഇടം പിടിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌.

തനിക്ക്‌ ഏറെ ആത്മവിശ്വാസമുണ്ട്‌. ഒരിക്കല്‍ കൂടി ടെസ്റ്റ്‌ ടീമിലേക്ക്‌ വിളിക്കപ്പെടുമെന്നാണ്‌ പ്രതീക്ഷ. ഈ കാര്യങ്ങളൊന്നും തന്റെ കയ്യിലല്ല. ടീമിന്‌ വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച്‌ വിജയത്തിലെത്തിക്കുകയെന്നതാണ്‌ തന്റെ കടമ. വരാന്‍ പോകുന്ന പരമ്പരകളില്‍ മാത്രമാണ്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ശര്‍മ പറഞ്ഞു.

2010ല്‍ ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ്‌ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ രോഹിത്‌ ശര്‍മയും ഇടം നേടിയിരുന്നു. എന്നാല്‍ മത്സരത്തിന്‌ മുന്നോടിയായി നടന്ന വ്യായാമത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന ഫുട്ബോള്‍ പരിശീലനത്തിനിടെ ശര്‍മയ്‌ക്ക്‌ പരുക്കേറ്റു. തുടര്‍ന്ന്‌ 2011 നവംബറില്‍ സ്വന്തം മണ്ണില്‍ വെസ്റ്റ്‌ ഇന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റില്‍ ടീമിലിടം നേടിയെങ്കിലും അവസാന ഇലവനില്‍ സ്ഥാനം പിടിച്ചില്ല. ഇതു തന്നെ 2011-12 കാലത്ത്‌ ആസ്ട്രേലിയയ്‌ക്കെതിരായ നാല്‌ ടെസ്റ്റുകള്‍ ഉള്‍പ്പെട്ട പരമ്പരയിലും സംഭവിച്ചു.

പിന്നീട്‌ സുരേഷ്‌ റെയ്ന, ചേതേശ്വര്‍ പൂജാര, വിരാട്‌ കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവര്‍ ടെസ്റ്റ്‌ ടീമിന്റെ മധ്യനിരയില്‍ ഇടംപിടിച്ചു. തന്റെ കഴിവിനനുസരിച്ചുള്ള സ്ഥാനലബ്ധിയുണ്ടായില്ലെന്ന വിമര്‍ശനത്തെ ശര്‍മ തള്ളിക്കളയുന്നു.

ഇതുവരെ എന്തൊക്കെ ചെയ്യാന്‍ സാധിച്ചോ അതില്‍ താന്‍ സന്തുഷ്ടനാണ്‌. അതുപോലെ മുന്നോട്ടുപോകാനാണ്‌ തീരുമാനം. പിന്തിരിഞ്ഞു നോക്കി പരാജയങ്ങളെച്ചൊല്ലി വിഷമിക്കാനില്ല. താന്‍ കഠിനമായി അധ്വാനിക്കുന്നുണ്ട്‌. അങ്ങനെ തന്നെ തുടരുകയും ചെയ്യും. ഒരു ടെസ്റ്റ്‌ മത്സരത്തില്‍ പോലും കളിക്കാതെ 100 ഏകദിനങ്ങള്‍ പൂര്‍ത്തിയാക്കിയ ആദ്യ കളിക്കാരനെന്ന പേര്‌ നേടിയ ശര്‍മ പറഞ്ഞു.

തന്റെ കരിയറിലെ ഇപ്പോഴത്തെ നേട്ടങ്ങളില്‍ സംതൃപ്തനാണ്‌. അത്‌ തുടരാനാകുമെന്നാണ്‌ പ്രതീക്ഷ. കഴിഞ്ഞ നാലുമാസങ്ങള്‍ തനിക്ക്‌ ഏറെ വിലപ്പെട്ടതായിരുന്നു. ആ മികച്ച പ്രകടനങ്ങളില്‍ സന്തുഷ്ടനാണ്‌. ബാറ്റിംഗ്‌ താന്‍ ആസ്വദിക്കുന്നുണ്ട്‌. മികച്ച തുടക്കം കിട്ടി കൂറ്റന്‍ സ്കോറിലേക്ക്‌ പരിവര്‍ത്തനം ചെയ്യാനാണ്‌ ശ്രമം. ഏതാണ്ട്‌ 20-25 മത്സരങ്ങളില്‍ ഓപ്പണ്‍ ചെയ്തു. ആ സ്ഥാനത്തെ പങ്കാളിത്തം ആസ്വദിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാനുണ്ടെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

India

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

Kerala

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

Kerala

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

World

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.