Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പാക്കിസ്ഥാന്‍ 230ന്‌ പുറത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2013, 08:43 pm IST
inSports

ഹരാരെ: സിംബാബ്‌വെക്കെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ പാക്കിസ്ഥാന്‍ 230 റണ്‍സിന്‌ പുറത്തായി. സിംബാബ്‌വെ ഒന്നാം ഇന്നിംഗ്സില്‍ 294 റണ്‍സെടുത്തിരുന്നു. ഇതോടെ ഒന്നാം ഇന്നിംഗ്സില്‍ സിംബാബ്‌വെക്ക്‌ 64 റണ്‍സിന്റെ ലീഡ്‌ സ്വന്തമായി. തുടര്‍ന്ന്‌ രണ്ടാം ഇന്നിംഗ്സ്‌ ആരംഭിച്ച സിംബാബ്‌വെ നാല്‌വിക്കറ്റ്‌ നഷ്ടത്തില്‍ 121 റണ്‍സെടുത്തിട്ടുണ്ട്‌. റണ്ണൊന്നുമെടുക്കാതെ ബ്രണ്ടന്‍ ടെയ്‌ലറാണ്‌ ക്രീസില്‍. രണ്ട്‌ ദിവസവും 6 വിക്കറ്റും കയ്യിലിരിക്കെ സിംബാബ്‌വെക്ക്‌ 185 റണ്‍സിന്റെ ലീഡാണുള്ളത്‌. ഒന്നിന്‌ 116 എന്ന നിലയില്‍ നിന്നാണ്‌ സിംബാബ്‌വെ നാലിന്‌ 121 എന്ന നിലയിലേക്ക്‌ തകര്‍ന്നത്‌.

163ന്‌ മൂന്ന്‌ എന്ന ഭേദപ്പെട്ട നിലയില്‍ മൂന്നാം ദിവസമായ ഇന്നലെ ഒന്നാം ഇന്നിംഗ്സ്‌ ആരംഭിച്ച പാക്കിസ്ഥാന്‌ 67 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച ഏഴ്‌ വിക്കറ്റുകളും നഷ്ടമായതാണ്‌ തിരിച്ചടിയായത്‌. 52 റണ്‍സോടെ യൂനിസ്‌ ഖാനും 27 റണ്‍സോടെ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖുമാണ്‌ ഇന്നലെ ബാറ്റിംഗ്‌ തുടര്‍ന്നത്‌. എന്നാല്‍ സ്കോര്‍ 182 റണ്‍സിലെത്തിയപ്പോള്‍ തലേന്നത്തെ സ്കോറിനോട്‌ 6 റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്ത്‌ മിസ്ബ മടങ്ങിയതോടെ പാക്കിസ്ഥാന്‍ തകര്‍ന്നു. 33 റണ്‍സെടുത്ത മിസ്ബയെ ബ്രയാന്‍ വിട്ടോറിയുടെ പന്തില്‍ മസ്കാഡ്സ പിടികൂടുകയായിരുന്നു. പിന്നീട്‌ യൂനിസ്‌ ഖാനും ആസാദ്‌ ഷഫീഖും ചേര്‍ന്ന്‌ സ്കോര്‍ 211-ല്‍ എത്തിച്ചു. എന്നാല്‍ 11 റണ്‍സെടുത്ത ഷഫീഖിനെ ബൗള്‍ഡാക്കി ചതാര സിംബാബ്‌വെക്ക്‌ ബ്രേക്ക്‌ ത്രൂ നല്‍കി. സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും പാക്‌ ഇന്നിംഗ്സിലെ ടോപ്‌ സ്കോറര്‍ യൂനിസ്‌ ഖാനും മടങ്ങി. 77 റണ്‍സെടുത്ത യൂനിസ്‌ ഖാനെ ടിനാഷെ പന്‍യാന്‍ഗര മവോയോയുടെ കൈകളിലെത്തിച്ചു.

പിന്നീടുള്ള അഞ്ച്‌ വിക്കറ്റുകള്‍ വെറും 19 റണ്‍സെടുക്കുന്നതിനിടെയാണ്‌ പാക്കിസ്ഥാന്‍ നഷ്ടപ്പെടുത്തിയത്‌. അക്മല്‍ (6), അബ്ദുര്‍ റഹ്മാന്‍ (0), സയീദ്‌ അജ്മല്‍ (7), ജുനൈദ്‌ ഖാന്‍ (3) എന്നിവര്‍ അലക്ഷ്യമായി ബാറ്റേന്തി വിക്കറ്റ്‌ വലിച്ചെറിഞ്ഞതോടെ പാക്‌ ഇന്നിംഗ്സ്‌ 230 റണ്‍സിന്‌ സമാപിച്ചു. പാക്‌ നിരയില്‍ അഞ്ച്‌ പേര്‍ മാത്രമാണ്‌ രണ്ടക്കം കടന്നത്‌.

26.5 ഓവറില്‍ 61 റണ്‍സ്‌ വഴങ്ങി അഞ്ച്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ബ്രയാന്‍ വിട്ടോറിയും മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തിയ പന്‍യാന്‍ഗരയുമാണ്‌ പാക്കിസ്ഥാനെ ചെറിയ സ്കോറില്‍ ഒതുക്കിയത്‌. കരിയറില്‍ ആദ്യമായാണ്‌ വിട്ടോറി ഇന്നിംഗ്സില്‍ അഞ്ച്‌ വിക്കറ്റ്‌ വീഴ്‌ത്തുന്നത്‌.

64 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ്‌ ലീഡുമായി രണ്ടാം ഇന്നിംഗ്സ്‌ ആരംഭിച്ച സിംബാബ്‌വെയെ തുടക്കത്തില്‍ തന്നെ വിക്കറ്റ്‌ വീഴ്‌ത്തി പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞെങ്കിലും മവോയോയും മസാകഡ്സയും ഒത്തുചേര്‍ന്നതോടെ പാക്കിസ്ഥാന്റെ പിടിയയഞ്ഞു.

സ്കോര്‍ ബോര്‍ഡില്‍ വെറും 13 റണ്‍സുള്ളപ്പോള്‍ അഞ്ച്‌ റണ്‍സെടുത്ത പ്രോസ്പര്‍ ഉത്സേയയെയാണ്‌ രാഹത്‌ അലിയുടെ പന്തില്‍ ആസാദ്‌ ഷഫീഖ്‌ പിടികൂടിയത്‌. പിന്നീട്‌ സ്കോര്‍ 117-ല്‍ എത്തിയപ്പോള്‍ 58 റണ്‍സെടുത്ത മവോയോയും സ്കോര്‍ 121-ല്‍ എത്തിയപ്പോള്‍ 44 റണ്‍സെടുത്ത മസാകഡ്സയും പുറത്തായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

India

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

Kerala

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

Kerala

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

World

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.