Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫൈനലില്‍ തോല്‍ക്കാന്‍ പണം വാഗ്ദാനം ചെയ്തിരുന്നെന്ന്‌ സുശീല്‍കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2013, 10:37 pm IST
inSports

ന്യൂദല്‍ഹി: ഒളിമ്പിക്‌ ഗുസ്തി മത്സരങ്ങളില്‍ രണ്ട്‌ മെഡലുകള്‍ നേടിയ സുശീല്‍കുമാര്‍ മത്സരത്തില്‍ തോല്‍ക്കാന്‍ തനിക്ക്‌ ഒരാള്‍ പണം വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തി. മോസ്കോയില്‍ നടന്ന 2010ലെ ലോകമീറ്റിലാണ്‌ ഈ വാഗ്ദാനം തനിക്ക്‌ ലഭിച്ചതെന്നും സുശീല്‍കുമാര്‍ പറഞ്ഞു.

റഷ്യയുടെ അലന്‍ ഗോഗാവിനെതിരെ ഫൈനല്‍ മത്സരത്തിന്‌ തയ്യാറെടുക്കുമ്പോഴാണ്‌ വമ്പന്‍ തുക തനിക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ടതെന്ന്‌ കുമാര്‍ വ്യാഴാഴ്ച ടൈംസ്‌ ഓഫ്‌ ഇന്ത്യയോട്‌ പറഞ്ഞു. തന്റെ സംഘത്തില്‍പ്പെട്ട ഒരാളാണ്‌ ചിലര്‍ക്ക്‌ തന്നോട്‌ സംസാരിക്കാനുണ്ടെന്ന്‌ പറഞ്ഞത്‌. അയാള്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ താന്‍ അമ്പരന്നുപോയി. വാഗ്ദാനം ചെയ്ത പണം കോടികള്‍ വരും. ഒരു ഗുസ്തി താരത്തെ സംബന്ധിച്ച്‌ അത്‌ സത്യത്തില്‍ വലിയ തുക തന്നെയാണ്‌. ഈ വാഗ്ദാനം നമ്മുടെ കൂടെയുണ്ടായിരുന്ന ഒരു വിദേശ പരിശീലകനും ലഭിച്ചിരുന്നു. മത്സരം നടന്നത്‌ റഷ്യയിലാണ്‌. എതിരാളിയാകട്ടെ ഒരു റഷ്യാക്കാരനും. കളി നടക്കുന്നത്‌ നമ്മുടെ രാജ്യത്താണ്‌, അതിനാല്‍ നമ്മുടെ താരം തന്നെ വിജയിക്കണം. അതായിരുന്നു അവരുടെ താത്പര്യമെന്നും സുശീല്‍കുമാര്‍ പറഞ്ഞു.

ഫൈനല്‍ വിജയിച്ച്‌ ഇന്ത്യയിലേക്ക്‌ മെഡലുമായി മടങ്ങണമെന്ന സമ്മര്‍ദത്തിലായിരുന്ന തനിക്ക്‌ ഇത്‌ വളരെ അദ്ഭുതമായിരുന്നു. കൂടാതെ താന്‍ ഫൈനലിനുള്ള തയ്യാറെടുപ്പിലുമായിരുന്നു. ആ സമയത്തെ തന്റെ ചിന്താഗതി ഇതായിരുന്നെന്ന്‌ സുശീല്‍ പറഞ്ഞു. ഫൈനലില്‍ ഗോഗാവിനെ 3-1ന്‌ തോല്‍പ്പിച്ച്‌ സുശീല്‍ സ്വര്‍ണം ഇന്ത്യയിലേക്ക്‌ കൊണ്ടുവന്നു. ഗുസ്തയില്‍ അതായിരുന്നു ഇന്ത്യക്ക്‌ ലഭിച്ച ഏക സ്വര്‍ണം. ഇത്‌ രണ്ടോ നാലോ കോടിയുടെ പ്രശ്നമല്ല. നമ്മുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്‌. ലണ്ടന്‍ ഒളിമ്പിക്സില്‍ വെള്ളി നേടിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ സംസാരിക്കവെ സുശീല്‍ വ്യക്തമാക്കി.

മോസ്കോയിലെ ഫൈനലില്‍ വിജയിച്ച ശേഷം കാണികളെ കണ്ടപ്പോള്‍ താന്‍ കൂടുതല്‍ വിനയാന്വിതനാവുകയാണ്‌ ചെയ്തത്‌. മാറ്റില്‍ നിന്നും ഇറങ്ങിയപ്പോള്‍ കണ്ടത്‌ കാണികള്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു നില്‍ക്കുന്നതാണ്‌ കണ്ടത്‌. ഒരാള്‍ പോലും ഇരിക്കുന്നുണ്ടായിരുന്നില്ല. സ്റ്റേഡിയത്തിലുണ്ടായിരുന്ന എല്ലാവരും എഴുന്നേറ്റ്‌ നിന്ന്‌ അഭിനന്ദനം ചൊരിയുകയായിരുന്നു. ഇത്‌ തന്നെ കൂടുതല്‍ വിനയാന്വിതനാക്കിയെന്നും സുശീല്‍ പറഞ്ഞു.

സെമിഫൈനലില്‍ 4-3ന്‌ തന്നോട്‌ പരാജയപ്പെട്ട അസര്‍ബൈജാന്റെ ജബ്രൈല്‍ ഹാസനോവ്‌ പോലും അനുമോദിക്കാനായി സന്തോഷത്തോടെ ഓടിയടുക്കുന്നതാണ്‌ കണ്ടത്‌. നാലോ അഞ്ചോ ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ താന്‍ പങ്കെടുത്തിട്ടുണ്ട്‌. എന്നാല്‍ 2010ല്‍ മോസ്കോയില്‍ ലഭിച്ച പിന്തുണ വര്‍ണിക്കാന്‍ വാക്കുകളില്ല. സ്വദേശത്ത്‌ വച്ച്‌ ഒരു ഗുസ്തി താരത്തെ തോല്‍പ്പിക്കുക, അതും മികച്ച ഗുസ്തി പാരമ്പര്യമുള്ളത്‌, എളുപ്പമുള്ള ജോലിയായിരുന്നില്ല. സുശീല്‍ ഓര്‍മിപ്പിച്ചു.

ചുമലിലേറ്റ പരുക്കിന്‌ ശേഷം മുഴുവന്‍ സമയം പരിശീലനത്തിനെത്തിയ സുശീല്‍കുമാര്‍ ഏറെ സന്തോഷവാനാണിപ്പോള്‍. സപ്തംബര്‍ 16 മുതല്‍ 22 വരെ ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പാണ്‌ സുശീലിന്റെ ലക്ഷ്യം. സേനുപറ്റിലെ സായി സെന്ററില്‍ രാവിലെയാണ്‌ പരിശീലനത്തിനെത്തുന്നത്‌. വൈകീട്ടത്തെ സെഷനില്‍ തലസ്ഥാനത്തെ ചത്രസാല്‍ സ്റ്റേഡിയത്തിലും സുശീലെത്തും. മാറ്റില്‍ തന്റെ തന്ത്രങ്ങള്‍ പൂര്‍ണമായില്ലെങ്കില്‍ ബാര്‍സിലോണയുടെ മുന്‍നിര താരം ലയോണല്‍ മെസ്സിയുടെ ശൈലി പിന്തുടരുമെന്ന്‌ സുശീല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പാസുകള്‍ ഗംഭീരമാണ്‌. അത്‌ എല്ലായ്‌പ്പോഴും കാണാനും ഏറെ രസകരമാണ്‌, സുശീല്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വീരേണ്ടര്‍സെവാഗ്‌ ബാറ്റ്‌ ചെയ്യുമ്പോള്‍ മാത്രമാണ്‌ താന്‍ ക്രിക്കറ്റ്‌ കാണുന്നത്‌. മാത്രമല്ല സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നിര്‍ഭയനായ ആരാധകനാണ്‌ താനെന്നും സുശീല്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ അടുത്തിരുന്നാല്‍ മാത്രം മതി ഏറെ ലളിതമായി കാര്യങ്ങള്‍ പഠിക്കാന്‍. ഒരിക്കല്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെ തങ്ങളിരുവരും അടുത്തടുത്തിരുന്ന്‌ ഭക്ഷണം കഴിക്കാന്‍ അവസരം ലഭിച്ചു. നിങ്ങള്‍ക്ക്‌ ഇനിയും മെഡല്‍ നേടണമെങ്കില്‍ നിങ്ങളെന്താണോ അതുതന്നെ ആയിരുന്നാല്‍ മതി. മറ്റുള്ളവര്‍ ചെയ്യുന്നത്‌ എന്തോ അത്‌ പിന്തുടരരുത്‌. ആരെയാണ്‌ അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന്‌ താന്‍ തിരക്കിയപ്പോള്‍ അദ്ദേഹത്തോടൊപ്പമുള്ള ചില ക്രിക്കറ്റ്‌ താരങ്ങളെയാണെന്ന്‌ മനസ്സിലായി. താന്‍ ആരുടെയും പേര്‌ പറയില്ലെന്നും സുശീല്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.