Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ദുരന്തങ്ങളുടെ പാളങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2013, 08:37 pm IST
inVicharam

കുറച്ചുനാളുകളായി കണ്ണീരില്‍ കുതിരുകയാണ്‌ രാജ്യം. ഉത്തരാഖണ്ഡ്‌ ദുരന്തം കഴിഞ്ഞിട്ട്‌ അധികമായിട്ടില്ല. ഇപ്പോഴിതാ ബീഹാറിലെ ധമാരഘട്ട്‌ റെയില്‍വെ സ്റ്റേഷനില്‍ ഉണ്ടായ ദുരന്തത്തില്‍ 37 ഹതഭാഗ്യരുടെ ജീവന്‍ നഷ്ടമായിരിക്കുന്നു. കഷ്ടനഷ്ടങ്ങളുടെയും അപകടത്തില്‍പെട്ടവരുടെയും കണക്കുകള്‍ വളരെയേറെവരികയും ചെയ്യും. ഒന്ന്‌ പ്രകൃതി ദുരന്തമെങ്കില്‍ മറ്റേത്‌ വിളിച്ചുവരുത്തിയത്‌. ഓരോ ദിനത്തിലും ഭാരതത്തിലെ ഏതെങ്കിലും സ്ഥലത്ത്‌ റെയില്‍വെയുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലുമൊരു അപകടം നടക്കുന്നുണ്ട്‌ എന്നത്‌ വസ്തുതയാണ്‌. ഏറ്റവും കൂടുതല്‍ വ്യാപിച്ചു കിടക്കുന്ന ഒരു തൊഴില്‍ മേഖല എന്ന നിലയില്‍ റെയില്‍വെയുടെ സ്വീകാര്യതയും ഉത്തരവാദിത്തവും ഏറെ ഉയര്‍ന്നതാണ്‌. അതു കൊണ്ട്‌ തന്നെ അതിനനുസരിച്ചുള്ളനിലപാടുകളും ഉണ്ടായേ തീരൂ.

എന്നാല്‍ റെയില്‍വെയുടെ ഭാഗത്തുനിന്ന്‌ ഇത്തരത്തിലുള്ള ഉത്തരവാദിത്തം ഉണ്ടാവുന്നുണ്ടോ എന്നത്‌ സംശയമാണ്‌. തുരന്തോ എക്സ്പ്രസ്‌ എന്ന വണ്ടിയില്‍ യാത്രചെയ്തവര്‍ക്കുണ്ടായ അനുഭവം സമൂഹം ചര്‍ച്ച ചെയ്യപ്പെട്ട്‌ തീരുംമുമ്പെയാണ്‌ മരുസാഗര്‍ എക്സ്പ്രസ്സിലും ഭക്ഷ്യവിഷബാധയുണ്ടായത്‌. ഭക്ഷണം മോശമാണെന്നും ആയത്‌ വിതരണം ചെയ്യരുതെന്നുമുള്ള യാത്രക്കാരുടെ അഭ്യര്‍ത്ഥന തൃണവല്‍ഗണിക്കുകയും യാത്രക്കാരുടെ നേരെ തട്ടിക്കയറുകയുമായിരുന്നു അതിലെ പാന്‍ട്രി ജീവനക്കാര്‍. എത്രധാര്‍ഷ്ട്യത്തോടെയാണ്‌ അവര്‍ പെരുമാറിയതെന്ന്‌ നമുക്കറിയാന്‍ കഴിഞ്ഞു. പ്രതിഷേധം ശക്തമായതോടെയാണ്‌ അവശരായ യാത്രക്കാരെ കാസര്‍കോട്‌ റെയില്‍വെ സ്റ്റേഷനില്‍ നിന്ന്‌ ആശുപത്രിയിലെത്തിച്ചത്‌. ഒരു തീര്‍ത്ഥാടകകേന്ദ്രത്തില്‍ പോയി തിരിച്ചുവരുന്നവരായിരുന്നു യാത്രക്കാര്‍.

ബിഹാറിലെ ധമാരഘട്ട്‌ റെയില്‍വെ സ്റ്റേഷനിലുണ്ടായ ദുരന്തത്തിലും പെട്ടത്‌ തീര്‍ത്ഥാടകരായിരുന്നു എന്നത്‌ ഒരു പക്ഷേ യാദൃച്ഛികമാവാം. പ്രസ്തുത സ്റ്റേഷനില്‍ സ്റ്റോപ്പില്ലാത്ത ട്രെയിന്‍കുതിച്ചു വരുമ്പോള്‍ നിസ്സഹായര്‍ അതിനടിയില്‍പ്പെട്ട്‌ ചതഞ്ഞുമരിക്കുകയാണുണ്ടായത്‌. മൂന്നു ട്രാക്കുള്ള സ്റ്റേഷനിലെ രണ്ടു ട്രാക്കിലും ട്രെയിനുകള്‍ നില്‍ക്കുകയായിരുന്നു. മൂന്നാമത്തെ ട്രാക്കിലൂടെയാണ്‌ രാജ്യറാണി എക്സ്പ്രസ്‌ 80 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചുവന്നത്‌. ശ്രാവണ മാസത്തോടനുബന്ധിച്ച്‌ തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്താന്‍ എല്ലാവരും തിരക്കുകൂട്ടുന്നതിനിടയില്‍ ട്രെയിനിന്റെ ശബ്ദം കേട്ടില്ല. അധികൃതര്‍ ആവര്‍ത്തിച്ച്‌ മൈക്ക്‌ അനൗണ്‍സ്‌ മെന്റ്‌ നടത്തിയിട്ടും പ്രയോജനമുണ്ടായില്ലെന്നാണ്‌ പറയുന്നത്‌. കേരളത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ഉത്സവസമയത്ത്‌ വെടിക്കെട്ടുനടക്കുമ്പോള്‍ സമാനരീതിയില്‍ ദുരന്തം നടന്നിരുന്നു. അവിടെ മരണസംഖ്യകുറവായിരുന്നു എന്നു മാത്രം.
റെയില്‍വെയ്‌ക്ക്‌ ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാടാവും പഥ്യം. ജനങ്ങള്‍ ശ്രദ്ധിക്കാതെ ഈദൃശകാര്യങ്ങള്‍ ചെയ്താല്‍ തങ്ങള്‍ നിസ്സഹായരല്ലേ എന്നാവും ചോദിക്കാനുണ്ടാവുക.

ജനങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ റെയില്‍വെകാണിക്കുന്നതാല്‍പര്യം യാത്രക്കാരുടെ ജീവനിലും ഉണ്ടാവണമെന്ന കാര്യത്തില്‍തര്‍ക്കമില്ല. ഓരോ അപകടത്തിനു ശേഷവും ചെറിയ ആശ്വാസനടപടികളും മറ്റുമായി റെയില്‍വെ കൈകഴുകുന്ന ഒരു സ്വഭാവമാണ്‌ കൈക്കൊള്ളുന്നത്‌.ലോകത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളായ റെയില്‍വെയെ ഓരോ ദിനത്തിലും കൂടുതല്‍ പേര്‍ ആശ്രയിച്ചുവരുന്ന അവസ്ഥയുണ്ട്‌. അങ്ങനെ വരുമ്പോള്‍ കേവല ഉത്തരവാദിത്തത്തില്‍ നിന്ന്‌ അതിജാഗ്രതാ പൂര്‍ണമായ ഉത്തരവാദിത്തത്തിലേക്ക്‌ അവര്‍ നിശ്ചയമായും ഉയരണം. നിര്‍ഭാഗ്യവശാല്‍ റെയില്‍വെ സ്വയം ന്യായീകരണത്തിന്റെ ഉരുക്കുകവചത്തിനുള്ളില്‍ രക്ഷതേടുകയാണ്‌.

ഓരോ വര്‍ഷവും 15,000 ത്തില്‍ ഏറെ പേര്‍ പാളം മുറിച്ചുകടക്കുമ്പോള്‍ മരണപ്പെടുന്നുണ്ട്‌. റെയില്‍വെയുടെ നിരന്തരമുള്ള ഓര്‍മപ്പെടുത്തലും ഉത്തരവുകളും നിലവിലുണ്ടായിട്ടും ഇങ്ങനെ സംഭവിക്കുന്നുവെങ്കില്‍കൂടുതല്‍ ഉത്തരവാദിത്തവും സുരക്ഷിതത്വനിലപാടും ഉണ്ടാവണമെന്നതല്ലേ അതു കാണിക്കുന്നത്‌. പല സംസ്ഥാനങ്ങളിലും റെയില്‍വെസ്റ്റേഷനടുത്തോ അധികം ദൂരമല്ലാത്തയിടങ്ങളിലോ ആരാധനാ കേന്ദ്രങ്ങളുണ്ടാവും. അവിടത്തെ പ്രധാന ഉത്സവങ്ങളും മറ്റ്‌ ദിനങ്ങളും ഏതൊക്കെയാണെന്നതിനെക്കുറിച്ച്‌ നേരത്തെതന്നെ അറിയാനാവും. അങ്ങനെ വരുമ്പോള്‍ പ്രസ്തുത സ്റ്റേഷന്‍ അധികൃതര്‍ കൂടുതല്‍ ജാഗ്രതയോടെ സ്ഥിതിഗതികള്‍കൈകാര്യം ചെയ്യേണ്ടിവരും .അത്തരം സ്റ്റേഷനുകളില്‍ നിര്‍ത്താത്ത വണ്ടികളെ സംബന്ധിച്ചാണ്‌ കൂടുതല്‍ ജാഗ്രതയുണ്ടാവേണ്ടത്‌. വേഗം കുറച്ചുപോവുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാവുന്നതാണ്‌. അങ്ങനെയുണ്ടായിരുന്നെങ്കില്‍ ബീഹാറില്‍ 37 ഹതഭാഗ്യര്‍ക്ക്‌ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു.

റെയില്‍വെ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച്‌ മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും ചര്‍ച്ചകളും മറ്റും നടക്കുമ്പോള്‍ മനുഷ്യര്‍ക്കു വേണ്ടിയാണ്‌ ഈ സംവിധാനം എന്ന്‌ ഇടയ്‌ക്കൊക്കെ ഓര്‍ക്കുന്നത്‌ നന്നായിരിക്കും.അത്തരം വിചാരം ഇല്ലാത്തതുകൊണ്ടാണല്ലോ മരുസാഗര്‍ എക്സ്പ്രസ്സിലെ പാന്‍ട്രിജീവനക്കാര്‍ “കേരളത്തിലുള്ളവര്‍ എന്തും തിന്നു” മെന്ന്‌ ധാര്‍ഷ്ട്യത്തോടെ പറഞ്ഞത്‌. ഓരോദുരന്തത്തിനു ശേഷവും കണ്ണില്‍ പൊടിയിടുന്ന ഏര്‍പ്പാടുമായി റെയില്‍വെ രംഗത്തെത്തും. ഒടുവില്‍ പ്രശ്നമൊക്കെ തീവണ്ടിയില്‍യാത്രചെയ്യുന്നവരുടെ തലയില്‍ കെട്ടിവെക്കും. കൂകിവിളിച്ച്‌ തീവണ്ടി അപ്പോഴും കുതിച്ചുപായും. ഇനിയെങ്കിലും ഇതിനൊക്കെ അറുതി വരുത്താനുള്ള നടപടികള്‍ ഉണ്ടാവുമെന്ന്‌ പ്രത്യാശിക്കുന്നു; പ്രത്യേകിച്ച്‌ ബിഹാറിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.